നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • നിവിൻ ചിത്രം മിഖായേലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

    നിവിൻ ചിത്രം മിഖായേലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

    • Last Updated :
    • Share this:
      നൂറുകോടി ക്ലബ്ബിലേക്ക് കടന്ന കായംകുളം കൊച്ചുണ്ണിയുടെ ഉജ്ജ്വല വിജയത്തിനു ശേഷം നിവിൻ പോളി നായകനാകുന്ന മിഖായേലിന്റെ ഫസ്റ്റുലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചൊവ്വാഴ്ച രാത്രി ഏഴിന് നിവിൻ പോളിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറങ്ങിയത്.

      ഗ്രേറ്റ് ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. തിരക്കഥയും ഹനീഫ് തന്നെ. നേരത്തെ നിവിൻ പോളിയുടെ ജന്മദിനത്തില്‍ മമ്മൂട്ടി റിലീസ് ചെയ്ത മിഖായേലിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആന്റോ ജോസഫ് ആണ് ചിത്രത്തിന്റെ നിർമാണം.

      നിവിൻ പോളിയുടെ മിഖായേൽ ടീസർ പുറത്തു



      ഉണ്ണി മുകുന്ദനും മിഖായേലിൽ പ്രധാന വേഷത്തിലെത്തുന്നു. ഗാര്‍ഡിയൻ എയ്ഞ്ചല്‍ എന്ന ടാഗ് ലൈനോടെയാണ് മിഖായേല്‍ അവതരിപ്പിക്കുന്നത്. നിവിൻ പോളിയുടെ മാസ് ആക്‌ഷൻ ത്രില്ലറായിരിക്കും ചിത്രമെന്നാണ് റിപ്പോർട്ട്.

      ഒടിയൻ ഒന്നാമത്; പിന്നിലാക്കിയത് രജനിയെയും ഷാരുഖിനെയും

      ചിത്രത്തില്‍ നിവിന് നായികയായെത്തുന്നത് മഞ്ജിമ മോഹനാണ്. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഇതെന്ന് പ്രത്യേകത കൂടിയുണ്ട്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമാണ് ചിത്രീകരണം നടക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് ജെ.ഡി ചക്രവര്‍ത്തി, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, കെപിഎസി ലളിത എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

      First published:
      )}