നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഒരു എപ്പിസോഡിന് 20 കോടി; ബിഗ് ബോസിനായി സൽമാൻ ഖാന്റെ പ്രതിഫലം കേട്ടാൽ കണ്ണ് തള്ളും

  ഒരു എപ്പിസോഡിന് 20 കോടി; ബിഗ് ബോസിനായി സൽമാൻ ഖാന്റെ പ്രതിഫലം കേട്ടാൽ കണ്ണ് തള്ളും

  പരിപാടി നീണ്ടു പോകുകയാണെങ്കിൽ എപ്പിസോഡും കൂടുതൽ വേണ്ടിവരുമല്ലോ, അങ്ങനെ വരുമ്പോൾ പ്രതിഫലം ഇതിലും കൂടും.

  Big Boss

  Big Boss

  • Share this:
   ബിഗ് ബോസ് ഷോയ്ക്കായി സൽമാൻ ഖാൻ വാങ്ങിക്കുന്ന പ്രതിഫലത്തെ കുറിച്ച് നേരത്തേയും നിരവധി വാർത്തകൾ വന്നിരുന്നു. ഓരോ സീസണിലും പരിപാടിയുടെ ജനപ്രീതി കൂടുന്നതിനനുസരിച്ച് താരത്തിന്റെ പ്രതിഫലവും ഉയരുന്നുണ്ട് എന്നതാണ് വാസ്തവം.

   ബിഗ് ബോസ് പതിനാലാം സീസൺ ഒക്ടോബറിൽ തുടങ്ങാനിരിക്കേ സൽമാൻ ഖാന്റെ പ്രതിഫലത്തുകയെ കുറിച്ചുള്ള വാർത്തകളും പുറത്തുവരികയാണ്. ഒരു എപ്പിസോഡിന് 20 കോടി രൂപയാണ് താരം വാങ്ങിക്കുന്നത്.

   നേരത്തേ 15 കോടിയാണ് താരം ഒരു എപ്പിസോഡിന് വാങ്ങുന്നത് എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് 15 കോടിയിൽ നിന്നും ഒരു എപ്പിസോഡിന് ലഭിക്കുന്ന പ്രതിഫലം 20 കോടിയായി ഉയർത്തി.

   You may also like:സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന് സായി ശ്വേതയുടെ പരാതി; അനുഭവമാണ് കുറിച്ചതെന്ന് ശ്രീജിത്ത് പെരുമന [NEWS]ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ നിശ്ചയത്തിന് കാരണവരുടെ സ്ഥാനത്ത് മോഹൻലാൽ [PHOTO] സെവൻത് ഡേ സിനിമയിൽ ടൊവിനോ വന്നത് എങ്ങനെ? നിർമ്മാതാവ് വെളിപ്പെടുത്തുന്നു [NEWS]
   ബിഗ് ബോസ് പ്രമോഷനും പ്രൊമോ ഷൂട്ടും ഉൾപ്പെടെയുള്ളതിനാണ് ഈ പ്രതിഫലം. ഇനി ഒരു കാര്യം കൂടി, പരിപാടി നീണ്ടു പോകുകയാണെങ്കിൽ എപ്പിസോഡും കൂടുതൽ വേണ്ടിവരുമല്ലോ, അങ്ങനെ വരുമ്പോൾ പ്രതിഫലം ഇതിലും കൂടും.

   കഴിഞ്ഞ സീസണിൽ ബിഗ് ബോസിന്റെ ജനപ്രീതി കൂടിയ സാഹചര്യത്തിൽ എപ്പിസോഡുകളും ദീർഘിപ്പിച്ചിരുന്നു. ബിഗ് ബോസ് ആദ്യ സീസണുകളിൽ രണ്ടര കോടിയായിരുന്നു സൽമാൻ ഖാന്റെ പ്രതിഫലം. 2010 മുതലുള്ള പത്ത് സീസണുകൾ സൽമാൻ തന്നെയായിരുന്നു ഷോയുടെ അവതാരകൻ.

   സീസൺ നാല് മുതൽ ആറ് വരെ ഒരു എപ്പിസോഡിൽ സൽമാൻ വാങ്ങിയിരുന്നത്‌ രണ്ടര കോടി രൂപഎന്നാണ് കണക്ക്. സീസൺ ഏഴായപ്പോൾ അത് ഇരട്ടിയായി. സീസൺ ഒൻപതിൽ അത് ഏഴു മുതൽ എട്ടു കോടിവരെയും സീസൺ 12 ൽ 12 മുതൽ 14 കോടി രൂപവരെയുമായി പ്രതിഫലം.
   Published by:Naseeba TC
   First published: