HOME » NEWS » Film » 25TH IFFK KOCHI EDITION STARTS FROM FEB 17 AS TV

25th IFFK | രാജ്യാന്തര ചലച്ചിത്ര മേള 17 മുതൽ എറണാകുളത്ത്; ആറു തിയേറ്ററുകളിലായി 80 ചിത്രങ്ങൾ

ഫെസ്റ്റിവൽ പാസുകളുടെയും കിറ്റുകളുടെയും വിതരണം ഫെബ്രുവരി 15 ന് ആരംഭിക്കും. സവിത, സരിത സംഗീത തിയേറ്റർ സമുച്ചയത്തിൽ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക കൗണ്ടറുകളിലൂടെയാകും പാസ് വിതരണം

News18 Malayalam | news18-malayalam
Updated: February 14, 2021, 3:30 PM IST
25th IFFK | രാജ്യാന്തര ചലച്ചിത്ര മേള 17 മുതൽ എറണാകുളത്ത്; ആറു തിയേറ്ററുകളിലായി 80 ചിത്രങ്ങൾ
IFFK
  • Share this:
കൊച്ചി:  തിരുവനന്തപുരത്തിന് ശേഷം രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി 17 മുതൽ എറണാകുളത്തേക്ക്. കോവിഡ് മഹാമാരിക്കെതിരെ കരുതലുള്ള മേളയിൽ 80 ചിത്രങ്ങളാണ് എറണാകുളത്തെ ആറു തിയേറ്ററുകളിലായി പ്രദർശിപ്പിക്കുന്നത്. രാജ്യാന്തര മത്സര വിഭാഗം, ഇന്ത്യൻ സിനിമ, ഹോമേജ്, മലയാളസിനിമ ഇന്ന്, ലോകസിനിമ തുടങ്ങി എട്ടു വിഭാഗങ്ങളായാണ് പ്രദർശനം.  ലോക സിനിമ വിഭാഗത്തിലാണ് ഏറ്റവുമധികം ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളത്.

തോമസ് വിന്റർബെർഗിന്റെ 'അനദർ റൗണ്ട്', കിയോഷി കുറസോവയുടെ 'വൈഫ് ഓഫ് എ സ്പൈ', അഹമ്മദ് ബഹ്‌റാമിയുടെ 'ദി വേസ്റ്റ് ലാൻഡ്', മോഹിത് പ്രിയദർശിയുടെ 'കൊസ' എന്നിവ ഉൾപ്പടെ 22 ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത് .

Also Read-പ്രണയദിനത്തിൽ ആരാധകർക്ക് സമ്മാനം; 'ജൂനിയർ സി'യെ പരിചയപ്പെടുത്തി മേഘ്ന രാജ്

പൂർണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മേള നടത്തുന്നത്. സരിത തിയേറ്ററാണ് മുഖ്യവേദി.  ഇതിനു പുറമെ സവിത, സംഗീത, കവിത, ശ്രീധർ, പദ്‌മ എന്നിവിടങ്ങളിലായാണ് പ്രദർശനങ്ങൾ. മേളയിലെത്തുന്ന ഡെലിഗേറ്റുകൾ, ഒഫിഷ്യലുകൾ , വോളന്റിയർമാർ, ഡ്യൂട്ടി സ്റ്റാഫ് തുടങ്ങിയവർക്ക് ഇവിടെ ഫെബ്രുവരി 15,16 ,17 തീയതികളിൽ സൗജന്യമായി ആന്റിജൻ ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ചലച്ചിത്ര അക്കാദമിയും ആരോഗ്യ വകുപ്പും ചേർന്നാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. ആശുപത്രികളിൽ നിന്നും ലാബുകളിൽ നിന്നുമുള്ള (മേള തുടങ്ങുന്നതിനും 48 മണിക്കൂർ മുൻപ് നടത്തിയത്) കോവിഡ് ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കും മേളയിൽ പ്രവേശനം അനുവദിക്കുമെന്ന് അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ അറിയിച്ചു.

Also Read-'IFFK വരും വര്‍ഷങ്ങളില്‍ തിരുവനന്തപുരത്ത് തന്നെ; ഇപ്പോഴുള്ള തീരുമാനം കോവിഡ് കണക്കിലെടുത്ത്': കടകംപള്ളി സുരേന്ദ്രന്‍

ഫെസ്റ്റിവൽ പാസുകളുടെയും കിറ്റുകളുടെയും വിതരണം ഫെബ്രുവരി 15 ന് ആരംഭിക്കും. സവിത, സരിത സംഗീത തിയേറ്റർ സമുച്ചയത്തിൽ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക കൗണ്ടറുകളിലൂടെയാകും പാസ് വിതരണം നടത്തുന്നത്. പാസ് വിതരണത്തിനൊപ്പമാകും ആന്റിജൻ ടെസ്റ്റും ആരംഭിക്കുക.  പാസ് വിതരണ വേദിയിലും മേളയിലും പ്രതിനിധികൾ നിർബന്ധമായും കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും അക്കാഡമി സെക്രട്ടറി അറിയിച്ചു .



തലശ്ശേരിയിൽ ഫെബ്രുവരി 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് 1 മുതൽ 5 വരെയും ആണ് മേള നടക്കുന്ന
ത്. ഫെബ്രുവരി 10ന് തിരുവനന്തപുരത്തായിരുന്നു മേള ആരംഭിച്ചത് . കോവിഡ് പ്രതിസന്ധി മൂലം മേള പലയിടത്തായി നടത്താൻ തീരുമാനിച്ചത് ആദ്യ ദിവസങ്ങളിൽ വിവാദമായിരുന്നു. തിരുവനന്തപുരത്തുനിന്ന് മേളയെ മാറ്റുന്നത് പരിപാടിയുടെ അസ്ഥിത്വത്തെ തന്നെ തകർക്കുമെന്ന വാദം ഉയർന്നിരുന്നു.

എന്നാൽ കോവിഡ് വ്യാപനം സൃഷ്ടിക്കുന്ന പ്രതിസന്ധി മറി കടന്നു കൊണ്ട് കൂടുതൽ പേരിലേക്ക് സിനിമ എന്ന കലാരൂപം എത്തിക്കുന്നതിന് മേഖലകൾ തിരിച്ച് കേരളത്തിൽ മേള നടത്താൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. അതിൽ അനന്തപുരിയ്ക്കു ശേഷം ഇപ്പോൾ കൊച്ചിയുടെ തിരശീലകൾ ഉയരുകയാണ്.
Published by: Asha Sulfiker
First published: February 14, 2021, 3:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories