നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Akshay Kumar Ram Setu | അക്ഷയ് കുമാർ ചിത്രത്തിലെ സെറ്റിലെ 45 പേർക്ക് കോവിഡ്; താരം ആശുപത്രിയിൽ

  Akshay Kumar Ram Setu | അക്ഷയ് കുമാർ ചിത്രത്തിലെ സെറ്റിലെ 45 പേർക്ക് കോവിഡ്; താരം ആശുപത്രിയിൽ

  45 people in Akshay Kumar movie Ram Setu turned Covid positive | മുൻകരുതൽ നടപടിയായി നൂറിലധികം പേരെ പരിശോധിച്ചപ്പോൾ 45 പേരുടെ ഫലം പോസിറ്റീവ് ആവുകയായിരുന്നു

  അക്ഷയ് കുമാർ

  അക്ഷയ് കുമാർ

  • Share this:
   നടൻ അക്ഷയ് കുമാർ കോവിഡ് പോസിറ്റീവ് ആയി എന്ന വാർത്ത വന്ന് ഒരു ദിവസം കഴിഞ്ഞപ്പോൾ, രാം സേതു സെറ്റിലെ 45 ക്രൂ അംഗങ്ങളും കോവിഡ് പോസിറ്റീവ് ആയതായി സ്ഥിരീകരിച്ചു. സിനിമയുടെ ചിത്രീകരണം തിങ്കളാഴ്ച മുതൽ മുംബൈയിലെ പുതിയ സ്ഥലത്ത് ആരംഭിക്കുന്നതിനു മുന്നോടിയായി കോവിഡ് പരിശോധന നിർബന്ധമാക്കിയിരുന്നു.

   മുൻകരുതൽ നടപടിയായി നൂറിലധികം പേരെ പരിശോധിച്ചപ്പോൾ 45 പേരുടെ ഫലം പോസിറ്റീവ് ആയി. നിലവിൽ ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കോവിഡ്-19 കേസുകൾക്കിടയിലാണ് ഈ വാർത്ത വരുന്നത്, ഇത് വ്യാപനത്തെ നിയന്ത്രിക്കുന്നതിന് കൂടുതൽ കർശന നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിനെ നിർബന്ധിതരാക്കിയിട്ടുണ്ട്.

   സുരക്ഷ മുൻനിർത്തി അക്ഷയ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. "നിങ്ങളുടെ ഊഷ്മളമായ ആശംസകൾക്കും പ്രാർത്ഥനകൾക്കും നന്ദി. വൈദ്യോപദേശപ്രകാരം മുൻകരുതൽ എന്ന നിലയിൽ ഞാൻ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഉടൻ വീട്ടിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഏവരും ശ്രദ്ധാലുവാകൂ, ”താരം ട്വിറ്ററിൽ കുറിച്ചു

   കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവ് ആയകാര്യവും അക്ഷയ് തന്നെയാണ് സോഷ്യൽ മീഡിയയിൽ കുറിച്ചത്: "ഞാൻ കോവിഡ് പോസിറ്റീവ് ആയെന്ന വിവരം എല്ലാവരെയും അറിയിക്കാൻ ആഗ്രഹിക്കുകയാണ്. പ്രോട്ടോക്കോളുകൾ പാലിച്ച് ഉഠൻ തന്നെ സ്വയം ഐസലേറ്റ് ചെയ്തിട്ടുണ്ട്. നിലവിൽ മതിയായ വൈദ്യ പരിചരണത്തോടെ ഹോം ക്വറന്‍റീനിൽ കഴിയുകയാണ്," അക്ഷയ് ട്വീറ്റ് ചെയ്തു. താനുമായി അടുത്ത ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ എത്രയും വേഗം പരിശോധന നടത്തണമെന്നും കരുതൽ നടപടികൾ സ്വീകരിക്കണമെന്നും അക്ഷയ് അഭ്യർഥിച്ചിരുന്നു.   കോവിഡ്-ലോക്ക് ഡൗൺ ഇടവേളയ്ക്ക് ശേഷം സിനിമാ ഷൂട്ടിംഗുകളുടെ തിരക്കുകളിലേക്ക് മടങ്ങിയെത്തിയ 53 കാരനായ താരത്തിന്‍റെ ഒട്ടനവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് അയവ് വന്നതോടെ തന്നെ നിർത്തിവച്ച സിനിമാ ഷൂട്ടിങ്ങുകൾ അക്ഷയ് പുനഃരാരംഭിച്ചിരുന്നു.

   'ബെൽ ബോട്ടം' 'അത്രംഗീ രേ' എന്നീ സിനിമകളുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം 'രാം സേതു' എന്ന സിനിമയുടെ ചിത്രീകരണത്തിലേക്ക് കടന്നതായി താരം അറിയിച്ചിരുന്നു. ഇതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
   കേന്ദ്രസർക്കാരിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ സജീവ പങ്കാളി ആയിരുന്നു സെലിബ്രിറ്റികളിൽ ഒരാള്‍ കൂടി ആയിരുന്നു അക്ഷയ്.

   രണ്ട് ദിവസം മുമ്പാണ് ബോളിവുഡ് താരം ആലിയ ഭട്ടിന് കോവിഡ് സ്ഥിരീകരിച്ചത്. സോഷ്യൽമീഡിയയിലൂടെ രോഗവിവരം സ്ഥിരീകരിച്ച ആലിയ, കോവിഡ് പോസിറ്റീവായ ഉടനെ ഐസൊലേഷനിലേക്ക് മാറിയെന്നും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നുമാണ് അറിയിച്ചത്.

   ആലിയ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന 'ഗംഗുബായ്' എന്ന ചിത്രത്തിന്റെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്ക് നേരത്തേ, കോവിഡ് പോസിറ്റീവായിരുന്നു. കൂടാതെ ആലിയയുടെ കാമുകനും നടനുമായ റൺബീർ കപൂറിനും കോവിഡ‍് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ആലിയ ഭട്ടും ക്വാറന്റീനിൽ പ്രവേശിച്ചു. ആദ്യ പരിശോധനയിൽ നെഗറ്റീവായിരുന്നുവെങ്കിലും വീണ്ടും നടത്തിയ പരിശോധനയിലാണ് ആലിയക്ക് കോവിഡ് സ്ഥിരീകരിച്ചത്.

   Summary: 45 people on the sets of Ram Setu movie tested positive for Covid 19
   Published by:user_57
   First published:
   )}