നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Sushant Singh Rajput|സ്വപ്നങ്ങൾ ബാക്കിയാക്കി സുശാന്തിന്റെ മടക്കം

  Sushant Singh Rajput|സ്വപ്നങ്ങൾ ബാക്കിയാക്കി സുശാന്തിന്റെ മടക്കം

  അമ്പത് സ്വപ്നങ്ങളുടെ പട്ടികയായിരുന്നു താരം പങ്കുവെച്ചിരുന്നത്.

  sushant singh

  sushant singh

  • Share this:
   ബോളിവുഡ് താരം സുശാന്ത് സിംഗിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകവും ആരാധകരും. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരിക്കുകയാണ്. താരം മുമ്പൊരിക്കൽ പങ്കുവെച്ച തന്റെ സ്വപ്നങ്ങളുടെ പട്ടികയും ഇതോടൊപ്പം വൈറലായിരിക്കുകയാണ്.
   TRENDING:'Sushant Singh Rajput സുശാന്തിന്റെ മരണം നവംബറിൽ വിവാഹം നടക്കാനിരിക്കെയോ?
   [PHOTOS]
   Sushant Singh Rajput | സുശാന്ത് സിംഗുമായുള്ള ചാറ്റിന്റെ സ്ക്രീൻഷോട്ടുമായി നടൻ അർജുൻ കപൂർ [PHOTOS]Sushant Singh Rajput | സുശാന്ത് സിംഗ് രജ്പുത്തിന്റെ പോസ്റ്റുമോർട്ടം: പ്രാഥമിക റിപ്പോർട്ട് പുറത്ത്
   [NEWS]


   അമ്പത് സ്വപ്നങ്ങളുടെ പട്ടികയായിരുന്നു താരം പങ്കുവെച്ചിരുന്നത്. വളരെ ലളിതമായ സ്വപ്നങ്ങളായിരുന്നു സുശാന്തിന്റേത്.


   വിമാനം പറത്താൻ പഠിക്കലായിരുന്നു സ്വപ്നങ്ങളുടെ പട്ടികയിലെ ആദ്യത്തേത്. അമ്പെയ്ത്ത് പഠിക്കുക, പ്രിയപ്പെട്ട പാട്ടുകൾ ഗ്വിറ്റാറിൽ വായിക്കാൻ പഠിക്കുക, കൃഷി ചെയ്യാൻ പഠിക്കുക എന്നിവയും സുശാന്തിന്റെ സ്വപ്നങ്ങളായിരുന്നു.

       കൂടുതൽ പേരെ സഹായിക്കുക, സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധം പഠിപ്പിക്കുക, കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്നതിനും ന‍ൃത്തം പഠിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുക എന്നീ നൻമ നിറഞ്ഞ സ്വപ്നങ്ങളും സുശാന്തിനുണ്ടായിരുന്നു.

   ഇവയിൽ ചിലത് താരം സാക്ഷാത്കരിച്ചിരുന്നു. സാക്ഷാത്കരിച്ച സ്വപ്നങ്ങളും കൃത്യമായി സുശാന്ത് ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു.   എന്നാൽ പൂർത്തിയാക്കാൻ കഴിയാത്ത ഒരുപാട് സ്വപ്നങ്ങൾ അവശേഷിപ്പിച്ചാണ് സുശാന്തിന്റെ മടക്കം. ആ സ്വപ്നങ്ങൾ ഇനി ഒരിക്കലും പൂർത്തിയാക്കാനുമാകില്ല.   സുശാന്ത് ബാക്കിവെച്ച സ്വപ്നങ്ങൾ ഇവയാണ്.   ഞായറാഴ്ചയാണ് സുശാന്തിനെ ബാന്ദ്രയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
   First published:
   )}