നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ഒന്നിലന്‍പത്'; മോഹന്‍ലാല്‍ - എം.ജി ശ്രീകുമാര്‍ കൂട്ടുകെട്ടിലൊരുങ്ങിയ 50 പാട്ടുകള്‍ കോര്‍ത്തിണക്കി ഒരു പാട്ട്

  'ഒന്നിലന്‍പത്'; മോഹന്‍ലാല്‍ - എം.ജി ശ്രീകുമാര്‍ കൂട്ടുകെട്ടിലൊരുങ്ങിയ 50 പാട്ടുകള്‍ കോര്‍ത്തിണക്കി ഒരു പാട്ട്

  മഹാപ്രതിഭകളായ ഈ രണ്ടു കലാകാരന്മാര്‍ക്കുള്ള ഒരു ചെറിയ ഉപഹാരമാണ് അവരുടെ 50 പാട്ടുകള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഈ പാട്ടെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു

  Image YouTube

  Image YouTube

  • Share this:
   മലയാള ചലച്ചിത്ര സംഗീത മേഖലയിലെ എക്കാലത്തെയും മികച്ച ഒരു പിടി ഗാനങ്ങള്‍ നമുക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-എംജി ശ്രീകുമാര്‍. അവരുടെ 50 പാട്ടുകള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു പാട്ടാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഡോ. പ്രവീണ്‍ സി ആര്‍, ഡോ. രശ്മി പ്രവീണ്‍ എന്നിവര്‍ നിര്‍മ്മിച്ചിരിക്കുന്ന വിഡിയോയില്‍ ആലപിച്ചിരിക്കുന്നത് മാളവിക അനില്‍ കുമാറും ദൃഷ്ടി പ്രവീണ്‍ എന്നിവരാണ്.

   മഹാപ്രതിഭകളായ ഈ രണ്ടു കലാകാരന്മാര്‍ക്കുള്ള ഒരു ചെറിയ ഉപഹാരമാണ് അവരുടെ 50 പാട്ടുകള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഈ പാട്ടെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. സംവിധായകന്‍ പ്രിയദര്‍ശന്‍ ഇത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.


   സംഗീതവും വീഡിയോയും; രാമു രാജ്, റെക്കോര്‍ഡിംഗ് എഞ്ചിനീയര്‍: വിഷ്ണു രാജ്, റെക്കോര്‍ഡിംഗ് സ്യൂട്ട്: AUM സ്റ്റുഡിയോസ്, തൃശൂര്‍ എന്നിവരാണ് അണിയറപ്രവര്‍ത്തകര്‍.
   Published by:Jayesh Krishnan
   First published:
   )}