• HOME
  • »
  • NEWS
  • »
  • film
  • »
  • State Film Award | 51-മത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു

State Film Award | 51-മത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു

സ്ത്രീപക്ഷ നിലപാടുകള്‍ സ്വീകരിക്കുന്ന സിനിമകള്‍ക്ക് അംഗീകാരം ലഭിച്ചതില്‍ സന്തോമുള്ളതായി മുഖ്യമന്ത്രി പറഞ്ഞു.

  • Last Updated :
  • Share this:
    തിരുവനന്തപുര: 51-മത് സംസ്ഥാന ചലചിത്ര അവര്‍ഡുകള്‍ വിതരണം ചെയ്തു.തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അവര്‍ഡുകള്‍ വിതരണം ചെയ്തത്.

    സ്ത്രീപക്ഷ നിലപാടുകള്‍ സ്വീകരിക്കുന്ന സിനിമകള്‍ക്ക് അംഗീകാരം ലഭിച്ചതില്‍ സന്തോമുള്ളതായി മുഖ്യമന്ത്രി പറഞ്ഞു.മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും മികച്ച നടിക്കുള്ള പുരസ്‌കാരം അന്നാ ബെന്നും ചടങ്ങില്‍ വെച്ച് സ്വീകരിച്ചു.

    മികച്ച സംവിധായകനുളള പുരസ്‌കാരം മുഖ്യമന്ത്രിയില്‍ നിന്ന് സിദ്ധാര്‍ഥ് ശിവ ഏറ്റ് വാങ്ങി. മികച്ച സ്വഭാവ നടനായി തിരഞ്ഞെടുക്കപ്പെട്ട സുധീഷും സ്വഭാവ നടിയായി തിരഞ്ഞെടുക്കപ്പെ ശ്രീരേഖയും ചടങ്ങില്‍ പുരസ്‌കാരം ഏറ്റ് വാങ്ങി.

    അവാര്‍ഡ് വിതരണത്തിന് ശേഷം സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ എം ജയചന്ദ്രന്റെ നേതൃത്വത്തില്‍ പ്രിയ ഗീതമെന്ന സംഗീത നിശയും അരങ്ങേറി.

    CBI 5 | സേതുരാമയ്യര്‍ ഈസ് ബാക്ക്; സിബിഐ അഞ്ചാം ഭാഗത്തിന് തുടക്കം

    പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രത്തിന്റെ 'സിബിഐ 5' ന് തുടക്കമായി. മലയാള കുറ്റന്വേഷണ സിനിമകളിലെ എക്കാലത്തെയും മികച്ച സീരീസായ സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗമാണ്. ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഇന്ന് നടന്നു. എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും മമ്മൂട്ടിയുടെ സേതുരാമയ്യരെ വെള്ളിത്തിരയിലെത്തിക്കുന്നത്.

    സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രത്തിന്റെ നിര്‍മാണം. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായഗ്രകന്‍. ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്‌സ് ബിജോയ് ആണ്. സിബിഐ സിരീസിലെ മറ്റ് നാല് സിനിമകള്‍ക്കും പശ്ചാത്തല സംഗീതം ഒരുക്കിയത് സംഗീത സംവിധായകന്‍ ശ്യാം ആയിരുന്നു.

    മുകേഷും സായികുമാറും അടക്കം പഴയ ടീമില്‍ ഉണ്ടായിരുന്നവര്‍ക്കു പുറമേ രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ആശ ശരത്ത്, മാളവിക മേനോന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനരക്കുന്നു.

    1988-ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ വരവ്. ചിത്രം ബോക്സോഫോസില്‍ തരംഗമായതോടെ 1989-ല്‍ ജാഗ്രത എന്ന പേരില്‍ രണ്ടാം വട്ടവും സേതുരാമയ്യരെത്തി. 2004-ല്‍ സേതുരാമയ്യര്‍ സിബിഐ, 2005-ല്‍ നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും എത്തി. 13 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗം ഒരുങ്ങുന്നത്.

    നിലവില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി. പൂര്‍ണ്ണമായും തമിഴ്‌നാട്ടില്‍ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ പഴനി ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്.
    Published by:Jayashankar AV
    First published: