നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ജാനുവും റാമും ആരാവും ; '96' ഹിന്ദിയിലേയ്ക്ക്; ആകാംക്ഷയില്‍ ആരാധകര്‍

  ജാനുവും റാമും ആരാവും ; '96' ഹിന്ദിയിലേയ്ക്ക്; ആകാംക്ഷയില്‍ ആരാധകര്‍

  കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ പ്രഖ്യാപനം നടന്നത്

  • Share this:
   2018ല്‍ തൃഷയും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് '96'. വിജയ് സേതുപതിയുടെ റാമും തൃഷയുടെ ജാനുവും ആരാധകരുടെ മനസ്സില്‍ ചലനമുണ്ടാക്കിയ കഥാപാത്രങ്ങളാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് പ്രഖ്യാപിച്ചിരിയ്ക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

   കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ പ്രഖ്യാപനം നടന്നത്. അജയ് കപൂറാണ് 96ന്റെ ഹിന്ദി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.

   സ്ഥലത്തിന്റെയും ഭാഷയുടെയും അതിരുകളില്ലാതെ തന്നെ പറയാന്‍ കഴിയുന്ന കഥയാണ് ചിത്രത്തിന്റേതെന്നും അതുകൊണ്ടാണ് 96 ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചതെന്ന് അജയ് കപൂര്‍ പ്രഖ്യാപന വേളയില്‍ പറഞ്ഞു.
   ചിത്രത്തെ വ്യക്തമായി മനസിലാക്കുന്ന ഒരു സംവിധായകനെയും അഭിനേതാക്കളെയും കണ്ടെത്തുമെന്നും എല്ലാം തീരുമാനമായാല്‍ അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

   സി.പ്രേംകുമാര്‍ ആണ് 96 തമിഴില്‍ സംവിധാനം ചെയ്തത്. ചിത്രത്തിനോടൊപ്പം തന്നെ ഗാനങ്ങളും വലിയ തരത്തില്‍ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയിരുന്നു.

   നേരത്തെ ചിത്രത്തിന്റെ കന്നഡ റീമേക്ക് വന്നിരുന്നു. 99 എന്ന് പേരിട്ട ചിത്രത്തില്‍ ഭാവനയാണ് ജാനുവിന്റെ വേഷത്തില്‍ എത്തിയത്. വിജയ് സേതുപതി അനശ്വരമാക്കിയ റാം എന്ന കഥാപാത്രമായി കന്നഡ താരം ഗണേഷും അവതരിപ്പിച്ചിരുന്നു.

   Also Read - ഡാനിയേല്‍ ശേഖറായി റാണ; പൃഥ്വിരാജിനെ കടത്തിവെട്ടുമെന്ന് ആരാധകര്‍; ട്രെന്റിങ്ങില്‍ ഒന്നാമതായി 'ഭീംലാ നായിക്' ടീസര്‍

   ILA | കോവിഡ് പോരാളികള്‍ക്ക് അഭിവാദ്യമായി ഇള; നിസ്വാര്‍ത്ഥമായ സേവനത്തിലൂടെ നാടിന് കരുത്താവുന്ന ആരോഗ്യപ്രവര്‍ത്തകരുടെ കഥ

   കോവിഡ് കാലത്ത് മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തര്‍ക്ക് സ്‌നേഹാഭിവാദ്യം അര്‍പ്പിച്ച് മ്യൂസിക്കല്‍ ഫീച്ചറേറ്റ്. ബി കെ ഹരിനാരായണന്‍ സംവിധാനം ചെയ്ത 'ഇള' മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കി.

   വ്യക്തിപരമായ ദു:ഖങ്ങളും സന്തോഷങ്ങളും മാറ്റി വച്ചാണ് മഹാമാരിയുടെ കാലത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത്. അത്തരത്തില്‍ നിസ്വാര്‍ത്ഥമായ സേവനത്തിലൂടെ നാടിന് കരുത്താവുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ കഥയാണ് ഇളയിലൂടെ പറയുന്നത്.

   സിത്താര കൃഷ്ണകുമാറും മിഥുന്‍ ജയരാജും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഈ ഗാനം ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള മലയാളിയുടെ സ്‌നേഹസമ്മാനമാണ്.

   അപര്‍ണ ബാലമുരളി പ്രധാനവേഷത്തിലെത്തുന്ന ഇളയില്‍ ബിജിബാല്‍, രാജീവ് പീശപ്പിള്ളി എന്നിവരും അഭിനേതാക്കളായി എത്തുന്നു.

   ഏ സി മൊയ്തീന്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍
   വൈബ്‌സ് മീഡിയയുടെ ബാനറില്‍ ഷാജു സൈമണാണ് ഇള നിര്‍മ്മിച്ചിരിക്കുന്നത്.
   Published by:Karthika M
   First published:
   )}