മാപ്പിള കഥാഗാനം പുനരാവിഷ്കരിച്ച് യുവതലമുറ; ഗാനം ഓഡിയോ രൂപത്തിൽ പുറത്തിറക്കി

99 recreates Mappila Kathaagaanam of yore | ഒരു ഗാനത്തിലൂടെ കഥപറയുന്ന രീതിയാണ് കഥാഗാനത്തിന്‍റെ പ്രത്യേകത.

News18 Malayalam | news18-malayalam
Updated: June 7, 2020, 6:55 AM IST
മാപ്പിള കഥാഗാനം പുനരാവിഷ്കരിച്ച് യുവതലമുറ; ഗാനം ഓഡിയോ രൂപത്തിൽ പുറത്തിറക്കി
മാപ്പിള കഥാഗാനം
  • Share this:
കഥാഗാനം കേട്ടിട്ടുള്ളവരുണ്ടോ? മാപ്പിള കഥാഗാനം എന്ന രൂപം ഓഡിയോരൂപത്തില്‍ പുറത്തിറക്കി പഴയകാലഘട്ടത്തിലേക്ക് ഒരു തിരിച്ചുപോക്ക് നടത്തുകയാണ് 'തൊണ്ണൂറ്റിയൊന്പത്'. ഒരു ഗാനത്തിലൂടെ കഥപറയുന്ന രീതിയാണ് കഥാഗാനത്തിന്റെ പ്രത്യേകത.

Also read: ഒരു വാക്ക് പറഞ്ഞ് കൊണ്ടിറങ്ങുന്നു; ഉണ്ണി മുകുന്ദൻ സിനിമാ തിരക്കുകളിലേക്ക്

പണ്ടുകാലത്ത് ഒരുപാട് പ്രദേശങ്ങളില്‍ നാടോടി കാഥഗാനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മലബാര്‍ ഭാഗത്തിലുള്ള മാപ്പിള കഥാഗാനം കേരളത്തില്‍ ശ്രദ്ധേയമായിരുന്നു. പിന്നീട് 1980-90കളില്‍ ചുരുക്കം ചില കഥാഗാനങ്ങള്‍ ഓഡിയോകാസറ്റായി പുറത്തിറങ്ങിയെങ്കിലും ഇപ്പോള്‍ സോഷ്യൽ മീഡിയയും യൂട്യൂബും സജീവമായപ്പോള്‍ ഇത്തരത്തിലുള്ള ഗാനങ്ങള്‍ പൊതുവേ കുറവാണ്.

പുതുതലമുറ കേട്ടിട്ട് പോലുമില്ലാത്ത കഥഗാനം ഒരുക്കല്‍ കൂടി തിരിച്ചെത്തിക്കുകയാണ് അവനിയര്‍ ടെക്നോളജി. കോഴിക്കോട് അബൂബക്കര്‍ സംഗീതം നല്‍കി കണ്ണൂര്‍ ഷെരീഫ് ആലപിച്ചിരിക്കുന്നു. വരികള്‍ എഴുതിയത് ബാപ്പു വെള്ളിപറന്ബയാണ്. ഇര്‍ഷാദ് അവനിയര്‍ ടെക്നോളജിയാണ് നിര്‍മ്മാണം. യൂടൂബിലും വിവിധ ഓണ്‍ലൈന്‍ പ്ലാറ്റുഫോമിലും 'തൊണ്ണൂറ്റിയൊന്പത്' എന്ന മാപ്പിള കഥാഗാനം ഇപ്പോള്‍ ലഭ്യമാണ്.First published: June 7, 2020, 6:55 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading