• HOME
  • »
  • NEWS
  • »
  • film
  • »
  • കവി വയലാർ രാമവർമ്മയുടെ ജീവിതം സിനിമയാവുന്നു; മൂന്നു കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന കഥ

കവി വയലാർ രാമവർമ്മയുടെ ജീവിതം സിനിമയാവുന്നു; മൂന്നു കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന കഥ

A biopic on Vayalar Rama Varma getting ready in Malayalam cinema | വയലാറിന്റെ ജീവിത കഥയുമായി മലയാളത്തിൽ ഒരു ബിയോപിക് ഒരുങ്ങുന്നു

വയലാർ രാമവർമ്മ

വയലാർ രാമവർമ്മ

  • Last Updated :
  • Share this:
    സർഗ്ഗസംഗീതം, മുളങ്കാട്, പാദമുദ്രകൾ, ആയിഷ തുടങ്ങി എണ്ണംപറഞ്ഞ കവിതകൾ സമ്മാനിച്ച കവി. 1300 ഓളം ചലച്ചിത്രഗാനങ്ങൾക്ക് ജീവൻ തുളുമ്പുന്ന വരികൾ കുറിച്ച എഴുത്തുകാരൻ. വേർപാടിൻറെ 45 വർഷങ്ങൾ തികയുമ്പോൾ വയലാറിന്റെ ജീവിത കഥയുമായി മലയാളത്തിൽ ഒരു ചലച്ചിത്രം ഒരുങ്ങുന്നു.

    ആധുനിക ചലച്ചിത്ര ഭാഷ്യത്തിൽ ബിയോപിക്കുകൾക്കുള്ള പ്രാധാന്യം കണക്കിലെടുത്ത് ആ രീതിയിലാകും വയലാർ രാമവർമ്മയുടെ ജീവിതം ചലച്ചിത്രമാകുന്നത്. രാഘവപ്പറമ്പിലെ വയലാർ സ്‌മൃതി കുടീരത്തിന് മുന്നിൽ നിന്നും ഭാരതി രാമവർമ്മയും മകൻ വയലാർ ശരത് ചന്ദ്രവർമ്മയും സിനിമയുടെ അണിയറ പ്രവർത്തകരും ചേർന്നാണ് സിനിമ ഒരുങ്ങുന്നുവെന്ന വിവരം പ്രഖ്യാപിച്ചത്.

    വയലാർ ജീവിതം, മലയാള സിനിമയുടെ സുവർണ്ണകാലം, പുന്നപ്ര-വയലാർ സമരം എന്നിങ്ങനെ മൂന്ന് കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ജനപ്രിയ സിനിമയെന്ന തലത്തിലാണ് പ്രമേയാവതരണം. സ്‌ക്രീനിലും സാങ്കേതിക മേഖലകളിലും പ്രഗത്ഭർ മാറ്റുരയ്ക്കും.



    വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയിൽ മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കിയ പ്രമോദ് പയ്യന്നൂരാണ് ഈ ചിത്രത്തിന്റെയും തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്നത്. വയലാറിനെ കുറിച്ച് ദൃശ്യമാധ്യമരംഗത്ത് വ്യത്യസ്തങ്ങളായ പ്രോഗ്രാമുകൾ ചെയ്ത സംവിധായകൻ കൂടിയാണ് പ്രമോദ്.

    ലൈൻ ഓഫ് കളേഴ്‌സിന്റെ ബാനറിൽ അരുൺ എം.സി.യും സലിൽ രാജും ചേർന്നാണ് നിർമ്മാണം. പ്രൊഡക്ഷൻ കൺട്രോളർ സേതു അടൂർ. രതീഷ് സുകുമാരനും, കെ. ബിനുകുമാറുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.
    Published by:meera
    First published: