• HOME
  • »
  • NEWS
  • »
  • film
  • »
  • A CASTING CALL HAS BEEN MADE FOR VEHICLE IN VINOD GURUVAYOOR S PRATI PRANAYATHILANU MOVIE

'പ്രതി പ്രണയത്തിലാണ്'; സിനിമയിലേക്കൊരു വണ്ടി വേണം പ്രായപരിധി 20-30; ഇത് വ്യത്യസ്തമായൊരു കാസ്റ്റിംഗ് കോള്‍

'മിഷന്‍ സി' ചിത്രത്തിന്റെ സംവിധായകന്‍ വിനോദ് ഗുരുവായൂരിന്റെ 'പ്രതി പ്രണയത്തിലാണ്' എന്ന ചിത്രത്തിനായാണ് വ്യത്യസ്തമായൊരു കാസ്റ്റിംഗ് കോള്‍.

Image facebook

Image facebook

  • Share this:
    മലയാള സിനിമയില്‍ നടി നടന്മാരെ തെരഞ്ഞുകൊണ്ട് നിരവധി കാസ്റ്റിംഗ് കോളുകള്‍ കണ്ടിട്ടുണ്ടാകാം എന്നാല്‍ ആദ്യമായി വണ്ടിക്ക് വേണ്ടി ഒരു കാസ്റ്റിംഗ് കോള്‍ നടത്തിയിരിക്കുകയാണ് ഒരു സിനിമ. 'മിഷന്‍ സി' ചിത്രത്തിന്റെ സംവിധായകന്‍ വിനോദ് ഗുരുവായൂരിന്റെ 'പ്രതി പ്രണയത്തിലാണ്' എന്ന ചിത്രത്തിനായാണ് വ്യത്യസ്തമായൊരു കാസ്റ്റിംഗ് കോള്‍.

    ഹൊറര്‍ ത്രില്ലര്‍ ചിത്രത്തില്‍ പ്രതിയുടെ പ്രണയവും യാത്രയും വളരെ പ്രധാനപ്പെട്ടതാണ്. അങ്ങനെയുള്ള പ്രതിക്ക് സഞ്ചരിക്കനാണ് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ കാസ്റ്റിംഗ് കോളിലൂടെ വാഹനം ആവശ്യപ്പെട്ടിരിക്കുന്നത്.

    20-30 വര്‍ഷത്തിനിടയില്‍ പ്രായപരിധിയുള്ള വാഹനമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിക്കും ഒപ്പം പൊലീസുകാര്‍ക്കും മറ്റു സഹയാത്രകര്‍ക്കും സഞ്ചരിക്കാന്‍ കഴിയുന്ന വണ്ടിയാണ് ആവശ്യം.


    വാഗമണ്ണിന്റെ പശ്ചാത്തലത്തില്‍ ഒരു പൊലീസ് സ്റ്റേഷനില്‍ നടക്കുന്ന സംഭവങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രം പുരോഗമിക്കുന്നത്. സംവിധായകന്‍ വിനോദിനൊപ്പം മുരളി ജിന്നും ചേര്‍ന്ന് തിരക്കഥ എഴുതുന്ന ചിത്രമാണിത്.

    യുവ താരം അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മിഷന്‍-സി'.

    സംവിധായകന്‍ ജോഷിയുടെ 'പൊറിഞ്ചു മറിയം ജോസ്' എന്ന ചിത്രത്തില്‍ നൈല ഉഷയുടെ ആലപ്പാട്ട് മറിയത്തിന്റെ കൗമാരക്കാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് 'മിഷന്‍-സി'.

    മേജര്‍ രവി, ജയകൃഷ്ണന്‍, കൈലാഷ്, ഋഷി തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.
    സുനില്‍ ജി. ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി, പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു.

    വിജയ് യേശുദാസ്, നിഖില്‍ മാത്യു എന്നിവരാണ് ഗായകര്‍. എഡിറ്റര്‍-റിയാസ് കെ ബദര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിനു മുരളി, കല- സഹസ് ബാല, മേക്കപ്പ്- മനോജ് അങ്കമാലി, വസ്ത്രാലങ്കാരം- സുനില്‍ റഹ്‌മാന്‍, സ്റ്റില്‍സ്- ഷാലു പേയാട്, ആക്ഷന്‍- കുങ്ഫ്യൂ സജിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അബിന്‍, വാര്‍ത്താ പ്രചരണം- എ. എസ്. ദിനേശ്.
    Published by:Jayesh Krishnan
    First published:
    )}