മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാറായി എത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം റിലീസ് ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ ഒട്ടനവധി വിശേഷങ്ങളും വ്യത്യസ്ത കാഴ്ചകളുമാണ് ആരാധകരെ തേടിയെത്തുന്നത്. ഇപ്പോഴിതാ മരക്കാര്‍ റിലീസാവുന്ന ദിവസം ഒരു കമ്പനി തന്നെ അവധി പ്രഖ്യാപിച്ചിരിക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
ചെന്നയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ടെലി കോളിംഗ് കമ്പനിയായ പികെ ബിസിനസ് സൊല്യൂഷന്‍സാണ് മരക്കാര്‍ റിലീസ് ദിവസം കമ്പനിക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 10 ജീവനക്കാരുള്ള കമ്പനിയില്‍ എല്ലാവരും മോഹന്‍ലാല്‍ ചിത്രം കാണാന്‍ പോകുന്നതിനാല്‍ കമ്പനിക്ക് തന്നെ ലീവ് പ്രഖ്യാപിച്ചിരിക്കുകയാണെന്ന് പികെ ബിസിനസ് സൊല്യൂഷന് എം ഡി അഖില്‍ പരമേശ്വരന് കൗടല്യ് പറഞ്ഞു.
Also Read - തിയേറ്റര്‍ റിലീസിന് ശേഷം മരക്കാര്‍ ഒടിടിയിലും; കരാര്‍ ഒപ്പിട്ടതായി മോഹന്‍ലാല്‍ ഡിസംബര്‍ 2,3 എന്നിങ്ങിനെ രണ്ട് ദിവസങ്ങളാണ് ജീവനക്കാര്‍ക്ക് സിനിമ കാണാനായി കമ്പനി അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അവധി നല്‍കുക മാത്രമല്ല കമ്പനിയിലെ എല്ലാ ജീവനക്കാര്‍ക്കും തിയറ്ററുകളില്‍ ടിക്കറ്റ് ഉറപ്പാക്കുക കൂടി ചെയ്തിരിക്കുകയാണ് പികെ ബിസിനസ് സൊല്യൂഷന്‍സ്.
![]()
നിരധി വിവാദങ്ങള്‍ക്കൊടുവിലാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം തിയേറ്ററുകളിൽ തന്നെ പ്രദർശിപ്പിക്കുന്നതിനുള്ള ധാരണയായത്. മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ചിലവേറിയ ചിത്രമാണ് 100 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച മരയ്ക്കാര്‍. മോഹന്‍ലാല്‍ നായകനായ പ്രിയദര്ശന് ചിത്രം ഇതിനോടകം ദേശീയ പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ നേടിയിരുന്നു.
Also Read - ആകാംക്ഷ നിറച്ച് മരക്കാറിന്റെ മൂന്നാം ടീസര്‍ പുറത്ത്രണ്ടരവര്ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, അര്ജുന് സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
Also read-
Marakkar |'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' തീം മ്യൂസിക് പുറത്ത്ആശിര്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മിക്കുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന് നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്, കസു നെഡ. ചമയം പട്ടണം റഷീദ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.