HOME » NEWS » Film » A FANBOY CLIMBED 27 STORIES TO MEET KIARA ADVANI MM

Kiara Advani | 'എന്നെ കാണാനായി ഒരു ആരാധകൻ 27 നിലകൾ നടന്നു കയറി': അനുഭവം പങ്കുവെച്ച് ഹിന്ദി സിനിമാ താരം കിയാര അദ്വാനി

A fanboy climbed 27 stories to meet Kiara Advani | വിചിത്രമാണെങ്കിലും മധുരതരം എന്ന വിശേഷണത്തോടെയാണ് കിയാര തനിക്ക് ആ ആരാധകനിൽ നിന്നുണ്ടായ അനുഭവം അഭിമുഖത്തിൽ വെളിപ്പെടുത്തിയത്

News18 Malayalam | news18-malayalam
Updated: June 24, 2021, 12:29 PM IST
Kiara Advani | 'എന്നെ കാണാനായി ഒരു ആരാധകൻ 27 നിലകൾ നടന്നു കയറി': അനുഭവം പങ്കുവെച്ച് ഹിന്ദി സിനിമാ താരം കിയാര അദ്വാനി
കിയാര അദ്വാനി
  • Share this:
സിനിമയുടെ കണ്ണഞ്ചിപ്പിക്കുന്ന ലോകത്ത് തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാനായി എത്തപ്പെടുന്ന നിരവധി ആളുകളുണ്ട്. എന്നാൽ, അവിസ്മരണീയമായ പ്രകടനം കാഴ്ചവെച്ചുകൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടാൻ വളരെ അപൂർവം പേർക്ക് മാത്രമേ കഴിയാറുള്ളൂ. തങ്ങളുടെ പ്രകടനങ്ങളുടെ നിലവാരം മെച്ചപ്പെടുന്നതിനനുസരിച്ച് അഭിനേതാക്കളുടെ ആരാധകവൃന്ദത്തിലും വർദ്ധനവ് ഉണ്ടാകും.

ആരാധകർ പലപ്പോഴും അപ്രതീക്ഷിതമായ പ്രവൃത്തികളിലൂടെ നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്. ഇന്ത്യയിലെ പ്രമുഖ താരങ്ങളായ അമിതാഭ് ബച്ചൻ, രജനികാന്ത്, ആമിർ ഖാൻ, ഋതിക് റോഷൻ, പ്രിയങ്ക ചോപ്ര എന്നിവരുടെയെല്ലാം ആരാധകർ അവരുടെ ശ്രദ്ധ പിടിച്ചു പറ്റാനായി ചെയ്ത വിചിത്രമായ കാര്യങ്ങൾ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.

ഈ പട്ടികയിൽ അടുത്തിടെ സ്ഥാനം പിടിച്ചിരിക്കുകയാണ് യുവനടിയായ കിയാര അദ്വാനി. ബോളിവുഡിലെ തിളങ്ങുന്ന താരമായ കിയാരയോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാൻ ഒരു ആരാധകൻ ചെയ്ത പ്രവൃത്തിയാണ് ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുന്നത്. വിചിത്രമാണെങ്കിലും മധുരതരം എന്ന വിശേഷണത്തോടെയാണ് കിയാര തനിക്ക് ആ ആരാധകനിൽ നിന്നുണ്ടായ അനുഭവം മിസ് മാലിനിയുമായുള്ള അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.ആ ആരാധകൻ കിയാരയെ ഒരു വട്ടമെങ്കിലും കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ കിയാരയുടെ കെട്ടിടത്തിൽ ജോലിയ്ക്ക് പ്രവേശിച്ചതായി നടി പറയുന്നു. തുടർന്ന് കിയാരയുടെ സഹോദരന്റെ സഹായം തേടിയ ആരാധകൻ താരത്തിന്റെ ജന്മദിനത്തിൽ അവരുമായി ഒരു കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കി. താരത്തോടുള്ള ഇഷ്ടം പ്രകടിപ്പിക്കാനായി ആ കെട്ടിടത്തിലെ 27 നിലകൾ നടന്നു കയറിയാണ് ആരാധകൻ എത്തിയതെന്ന് കിയാര പറയുന്നു. പൂക്കളും കേക്കുമായാണ് തനിക്ക് ജന്മദിനം നേരാൻ അദ്ദേഹം എത്തിയതെന്നും താരം ഓർത്തെടുക്കുന്നു.

സിനിമാ മേഖലയിൽ ഏഴു വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു വിർച്വൽ പരിപാടിയിലാണ് കിയാര അദ്വാനി ഈ അനുഭവം തന്റെ മറ്റ് ആരാധകരുമായി പങ്കുവെച്ചത്. ഇത്തരത്തിൽ കഠിനമായ പ്രവൃത്തികൾ ഇനി ചെയ്യരുതെന്ന് അദ്ദേഹത്തോട് പറഞ്ഞതായും നടി ഓർക്കുന്നു. തുടർന്ന് അവർ ഇരുവരും അൽപ്പനേരം സംസാരിച്ചിരിക്കുകയും ഒന്നിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തതായും താരം പറഞ്ഞു. ആ കെട്ടിടത്തിൽ ജോലി നേടിയതിന്റെ ഏക ലക്ഷ്യം തന്നെ കാണുക എന്നതായിരുന്നതിനാൽ ആ കൂടിക്കാഴ്ചയ്ക്ക് ശേഷം ഉടൻ തന്നെ അദ്ദേഹം ആ ജോലി ഉപേക്ഷിച്ചെന്നും കിയാര പറഞ്ഞു.

ഷംഷേര, ഭൂൽ ഭുലയ്യ 2, ജഗ് ജഗ് ജിയോ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള നടിയുടെ ചിത്രങ്ങൾ. 2014-ൽ ഫഗ്ലി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന കിയാര 2016-ൽ പുറത്തിറങ്ങിയ 'എം എസ് ധോണി: ദി അൺടോൾഡ് സ്റ്റോറി' എന്ന ചിത്രത്തിൽ ധോണിയുടെ പത്നിയായ സാക്ഷി റാവത്തായി വേഷമിട്ടിരുന്നു.

Summary: Kiara Advani revealed that a fan took up a job in her building so that he could meet her once. He left the job after her brother invited him over to their place for a meeting with Kiara
Published by: user_57
First published: June 24, 2021, 12:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories