• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ട്രോളൻമാർക്ക് ഒരു സന്തോഷവാർത്ത; 'ദശമൂലം ദാമു' ഹീറോ ആകുന്നു

news18india
Updated: August 1, 2018, 5:43 PM IST
ട്രോളൻമാർക്ക് ഒരു സന്തോഷവാർത്ത; 'ദശമൂലം ദാമു' ഹീറോ ആകുന്നു
news18india
Updated: August 1, 2018, 5:43 PM IST
ന്യൂസ് 18മലയാളം സിനിമ ഡെസ്ക്

കൊച്ചി: മണവാളനും രമണനും ശേഷം ട്രോളൻമാർ നെഞ്ചേറ്റിയ താരമാണ് ദശമൂലം ദാമു. ഷാഫി സംവിധാനം ചെയ്ത ചിത്രത്തിലെ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ഈ കഥാപാത്രം ഇപ്പോൾ ട്രോളൻമാർക്കിടയിൽ താരമാണ്. മണവാളനെയും രമണനെയും ബഹുദൂരം പിന്നിലാക്കിയാണ് ദശമൂലം ദാമു ഇപ്പോൾ കുതിക്കുന്നത്. ഈ കുതിച്ചുപായൽ വെറുതെയായില്ല, ദശമൂലം ദാമുവിനെ സിനിമയിലെടുക്കുന്നു, അതുതന്നെ 'ദശമൂലം' ഹീറോയാകാൻ പോകുന്നു.

സംവിധായകൻ ഷാഫി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. "ദശമൂലം ദാമു ഇപ്പോൾ കലക്കി കൊണ്ടിരിക്കുകയാണ്. ആളുകൾ എപ്പോഴും വിളിച്ചുചോദിക്കുന്ന ഒരു കാര്യമാണ് ദശമൂലം ദാമുവിനെ ഹീറോയാക്കി ഒരു സിനിമ ചെയ്യാമോന്ന്. ശരിക്ക് പറഞ്ഞാൽ, പുള്ളിയെ വെച്ച് ചെയ്യാൻ പറ്റിയ ഒരു കഥയുണ്ട്. സുരാജിനോട് പറഞ്ഞപ്പോൾ സുരാജ് ഭയങ്കര സന്തോഷത്തിലാണ്. പക്ഷേ, എനിക്ക് ഇപ്പോൾ ഒരുപാട് കമിറ്റ്മെന്‍റ്സ് ഉണ്ട്. അതുകൊണ്ടു തന്നെ, എങ്ങനെ ചെയ്യും എപ്പോൾ ചെയ്യുമെന്നതിനെക്കുറിച്ച് ചെറിയ സംശയമുണ്ട്." ന്യൂസ് 18 മലയാളത്തിന് അനുവദിച്ച അഭിമുഖത്തിൽ ഷാഫി പറഞ്ഞു. തിരക്കുകൾ ഒരുപാട് ഉണ്ടെങ്കിലും ഒരു ക്ലാഷ് വരാത്ത രീതിയിൽ സാഹചര്യം ഒത്തുവന്നാൽ എത്രയും പെട്ടെന്നു തന്നെ ദശമൂലം ദാമുവിനെ നായകനാക്കി സിനിമ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.



"സുരാജ് ഒരുപാട് ഹ്യൂമർ ക്യാരക്ടറുകൾ ചെയ്തിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ ആളുകൾ ഓർത്തിരിക്കുന്നത് ദശമൂലമാണെന്നാണ് തോന്നുന്നത്. അതുപോലെ സലിം കുമാറിന്‍റെ മണവാളൻ, മായാവിയിലെ സ്രാങ്ക് ഇവരൊക്കെ ഓർത്തിരിക്കുന്നവരാണ്. ഇതിൽ ആർട്ടിസ്റ്റുകളുടെ പെർഫോമൻസും ഒരു വലിയ കാര്യമാണ്." സോഷ്യൽ മീഡിയയിൽ സജീവമായ ട്രോളുകളിൽ കഥാപാത്രങ്ങൾ നിറഞ്ഞുനിൽക്കുന്നതിൽ സന്തോഷമുണ്ടെന്നും ഷാഫി പറഞ്ഞു.

ഷാഫി തന്നെ സംവിധാനം ചെയ്ത ചട്ടമ്പിനാടിലെ റൗഡിയാണ് ദശമൂലം ദാമു. സുരാജ് അവതരിപ്പിച്ച ഈ കഥാപാത്രം ഇപ്പോൾ ട്രോളുകളിൽ സജീവമാണ്.
First published: August 1, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍