HOME » NEWS » Film » A MOVIE BASED ON UPPUM MULAKUM TELE SERIAL TO BE MADE

ബാലുവും നീലുവും അഭിനയിക്കുന്ന സിനിമ; 'ഉപ്പും മുളകും' പരമ്പരയിലെ താരങ്ങളുടെ ചിത്രം വരുന്നു

ബാലു, നീലു, അവരുടെ മക്കളായ മുടിയൻ, ലച്ചു, ശിവാനി, കേശു, പാറുക്കുട്ടി. മലയാളികളുടെ സന്ധ്യകളിൽ വസന്തമായിരുന്നു 'ഉപ്പും മുളകും'

News18 Malayalam | news18-malayalam
Updated: July 12, 2021, 3:43 PM IST
ബാലുവും നീലുവും അഭിനയിക്കുന്ന സിനിമ; 'ഉപ്പും മുളകും' പരമ്പരയിലെ താരങ്ങളുടെ ചിത്രം വരുന്നു
ഉപ്പും മുളകും ടീം
  • Share this:
ബാലു, നീലു, അവരുടെ മക്കളായ മുടിയൻ, ലച്ചു, ശിവാനി, കേശു, പാറുക്കുട്ടി. മലയാളികളുടെ സന്ധ്യകളിൽ വസന്തമായിരുന്നു 'ഉപ്പും മുളകും' എന്ന കുടുംബ പരമ്പര. ഒരു സാധാരണ കുടുംബത്തിലെ ഇണക്കങ്ങളും പിണക്കങ്ങളും രസങ്ങളും രസക്കേടുകളുമെല്ലാം സ്വാഭാവികതയോടെ സ്വീകരണ മുറികളിൽ എത്തിച്ച സീരിയൽ ആണ് 'ഉപ്പും മുളകും'. സീരിയൽ അവസാനിച്ചെങ്കിലും, ഇന്നും ഇതിലെ ഓരോ കഥാപാത്രവും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്.

ലോകമെമ്പാടുമുള്ള മലയാളികളുടെ മനം കവർന്ന 'ഉപ്പും മുളകും' എന്ന സീരിയൽ താരങ്ങൾ ഒരുമിച്ച് ഒരു സിനിമയിൽ അഭിനയിക്കുന്നു. നവാഗതനായ ജയൻ വി. കുറുപ്പ് സംവിധാനം ഈ ചിത്രം, ബ്ലൂംസ് ഇന്റർനാഷണലിന്റെ ബാനറിൽ അമേരിക്കൻ മലയാളിയും ബിൽഡറുമായ കൊല്ലങ്കോട് സ്വദേശി വേണുഗോപാലകൃഷ്ണൻ നിർമ്മിക്കുന്നു.

ഉപ്പും മുളക് സീരിയൽ, കപ്പേള ക്രിയേറ്റീവ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ച സുരേഷ് ബാബു എന്ന കണ്ണൻ തിരക്കഥ സംഭാഷണമെഴുതുന്നു. ബിജു സോപാനത്തിന്റേതാണ് കഥ. നൗഷാദ് ഷെറീഫ് ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രൊജക്ട് ഹെഡ്- റഷീദ് മസ്താൻ, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്. കോവിഡ് നിയന്ത്രണങ്ങൾ മാറുന്നതനുസരിച്ച് എറണാകുളം, പട്ടാമ്പി എന്നിവിടങ്ങളിലായി ചിത്രീകരണമാരംഭിക്കും. വാർത്താ പ്രചരണം- എ.എസ്. ദിനേശ്.Also read: പെൺകുട്ടികളേ, എന്തുകിട്ടും എന്ന് ചോദിക്കുന്നവരോട് ഈ ഡയലോഗ് അടിച്ചോ, ധൈര്യമായി

മാന്യമായ വേഷം, സുമുഖൻ, സുന്ദരൻ. ഒപ്പം അച്ഛനും അമ്മയും. കാഴ്ചയിലെ കെട്ടും മട്ടും ഒന്നും സ്വഭാവത്തിൽ തൊട്ടുതീണ്ടിയിട്ടില്ല എന്ന് മനസ്സിലാവണമെങ്കിൽ, മോനോ, മോന്റെ അച്ഛനോ അമ്മയോ കാരണവന്മാരോ നാവെടുത്ത് പെണ്ണുകാണാൻ വന്നിരിക്കുന്ന വീട്ടിലെ വീട്ടുകാരോട് 'എന്ത് കൊടുക്കും' എന്ന് യാതൊരു സങ്കോചവുമില്ലാതെ, നാടൻ ഭാഷയിൽ പറഞ്ഞാൽ, ഉളുപ്പില്ലാതെ ചോദിച്ചാൽ മാത്രം മതി.

പെണ്ണിന് വിദ്യാഭ്യാസം വേണം, സൗന്ദര്യം വേണം, ജോലി വേണം ഇനി ഇതൊക്കെ പോരാതെ വേൾഡ് ബാങ്കിന് തുല്യം എന്തെങ്കിലും തീറാധാരം എഴുതി കിട്ടും എന്നും പകൽക്കിനാവ് കണ്ട് ആരുടെയെങ്കിലും പെണ്മക്കളുള്ള വീട്ടിൽ ചെന്ന് പണം നോക്കി ചോദിച്ചാൽ, പെൺകുട്ടികളെ, നിങ്ങൾക്ക് ഈ വീഡിയോയിൽ കാണുന്ന മറുപടി കൊടുക്കാം, ധൈര്യമായി.

ചെക്കന്റെ ജോലിയുടെ സ്ഥിരത അനുസരിച്ച് വായിൽ വരുന്നതെന്തും ലൈസൻസില്ലാതെ പെൺവീട്ടിൽ നിന്നും ചോദിച്ചു വാങ്ങാം എന്ന് വ്യാമോഹിക്കുന്ന ആണ്മക്കൾക്കും അവരുടെ മാതാപിതാക്കന്മാർക്കും വേണ്ടിയുള്ളതാണ് ഈ വീഡിയോ.

നിഖില വിമൽ, വെങ്കിടേഷ് എന്നിവരാണ് ഇവിടെ നടക്കുന്ന പെണ്ണുകാണൽ ചടങ്ങിലെ പെണ്ണും ചെറുക്കനുമായി വേഷമിട്ടിരിക്കുന്നത്.

ചലച്ചിത്ര സംഘടനയായ ഫെഫ്ക റിലീസ് ചെയ്ത വീഡിയോയാണിത്.

'സ്ത്രീധന സമ്പ്രദായത്തിനും ഗാർഹിക പീഡനങ്ങൾക്കുമെതിരായി മലയാള ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്ക തയ്യാറാകിയ ഹ്രസ്വചിത്രം' എന്ന അടിക്കുറിപ്പോടു കൂടി മോഹൻലാൽ ആണ് വീഡിയോ പോസ്റ്റ് ചെയ്തത്.
Published by: user_57
First published: July 12, 2021, 3:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories