റാപ്പും നാടനും ഒന്നിച്ചു; ഡി.ജെ.യുടെ നാടൻ വൈബ് വ്യത്യസ്തമാവുന്നു

A musical combination of modernity and tradition | റിബിന്‍ റിച്ചാര്‍ഡ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് 'നാടന്‍ വൈബ്' ഫീറ്റ് റിലീസ് ചെയ്തിരിക്കുന്നത്

News18 Malayalam | news18-malayalam
Updated: June 9, 2020, 11:53 AM IST
റാപ്പും നാടനും ഒന്നിച്ചു; ഡി.ജെ.യുടെ നാടൻ വൈബ് വ്യത്യസ്തമാവുന്നു
നാടൻ വൈബ്
  • Share this:
ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക് പ്രൊഡ്യൂസറും ഡി ജെ യുമായ റിബിന്‍ റിച്ചാര്‍ഡിന്റെ ഏറ്റവും പുതിയ വീഡിയോ ആല്‍ബം 'നാടന്‍ വൈബ്' യൂട്യൂബില്‍ റിലീസായി. റിലീസ് ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ രണ്ടായിരത്തോളം പേരാണ് വീഡിയോ കണ്ടുകഴിഞ്ഞത്. ഇങ്ങനെയൊരു ഇഡിഎം ജോണര്‍ മലയാളത്തില്‍ അവതരിപ്പിക്കുന്നത് ആദ്യമെന്നു ഇതിന്റെ അണിയറക്കാർ അവകാശപ്പെടുന്നു.

Also read: ടൊവിനോയുടെ മകനും 'ടി'യിൽ തുടങ്ങുന്ന പേര്; എന്നാ കിടിലം പേരാ എന്ന് ആരാധകർ

'മലയാളിഡാ', 'അവസ്ഥ' തുടങ്ങി നിരവധി ട്രാക്കുകള്‍ ചെയ്ത തിരുമാലിയാണ് 'നാടന്‍ വൈബിനു' വേണ്ടി വരികളും റാപ്പും ഒരുക്കിയത്. ജീവിതത്തോടുള്ള പുതുതലമുറയുടെ കാഴ്ചപ്പാടുകളും സമീപനവുമാണ് ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക്കിലൂടെ 'നാടന്‍ വൈബ്' പകര്‍ന്നു നല്‍കുന്നത്.

നൂറിലധികം പേര്‍ ഇതിനോടകം തന്നെ 'നാടൻ വൈബിനെ' അനുമോദിച്ച് കമന്റുകളും നല്‍കിയിട്ടുണ്ട്. റിബിന്‍ റിച്ചാര്‍ഡ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് 'നാടന്‍ വൈബ്' ഫീറ്റ് റിലീസ് ചെയ്തിരിക്കുന്നത്. ഇതിനു മുമ്പ് റിലീസ് ചെയ്ത റിബിന്‍ റിച്ചാര്‍ഡിന്റെ 'കൊല്ലപ്പെടും' എന്ന ഇഡിഎം ട്രാക്ക് യൂട്യൂബില്‍ ശ്രദ്ധനേടിയിരുന്നു.First published: June 9, 2020, 11:53 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading