നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ILA | കോവിഡ് പോരാളികള്‍ക്ക് അഭിവാദ്യമായി ഇള; നിസ്വാര്‍ത്ഥമായ സേവനത്തിലൂടെ നാടിന് കരുത്താവുന്ന ആരോഗ്യപ്രവര്‍ത്തകരുടെ കഥ

  ILA | കോവിഡ് പോരാളികള്‍ക്ക് അഭിവാദ്യമായി ഇള; നിസ്വാര്‍ത്ഥമായ സേവനത്തിലൂടെ നാടിന് കരുത്താവുന്ന ആരോഗ്യപ്രവര്‍ത്തകരുടെ കഥ

  ബി കെ ഹരിനാരായണന്‍ സംവിധാനം ചെയ്ത 'ഇള' മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കി.

  ഇള

  ഇള

  • Share this:
   കോവിഡ് കാലത്ത് മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തര്‍ക്ക് സ്‌നേഹാഭിവാദ്യം അര്‍പ്പിച്ച് മ്യൂസിക്കല്‍ ഫീച്ചറേറ്റ്. ബി കെ ഹരിനാരായണന്‍ സംവിധാനം ചെയ്ത 'ഇള' മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കി.

   വ്യക്തിപരമായ ദു:ഖങ്ങളും സന്തോഷങ്ങളും മാറ്റി വച്ചാണ് മഹാമാരിയുടെ കാലത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത്. അത്തരത്തില്‍ നിസ്വാര്‍ത്ഥമായ സേവനത്തിലൂടെ നാടിന് കരുത്താവുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ കഥയാണ് ഇളയിലൂടെ പറയുന്നത്.

   സിത്താര കൃഷ്ണകുമാറും മിഥുന്‍ ജയരാജും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഈ ഗാനം ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള മലയാളിയുടെ സ്‌നേഹസമ്മാനമാണ്.


   അപര്‍ണ ബാലമുരളി പ്രധാനവേഷത്തിലെത്തുന്ന ഇളയില്‍ ബിജിബാല്‍, രാജീവ് പീശപ്പിള്ളി എന്നിവരും അഭിനേതാക്കളായി എത്തുന്നു.

   ഏ സി മൊയ്തീന്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍
   വൈബ്‌സ് മീഡിയയുടെ ബാനറില്‍ ഷാജു സൈമണാണ് ഇള നിര്‍മ്മിച്ചിരിക്കുന്നത്.
   Published by:Jayesh Krishnan
   First published:
   )}