ഒരു കുടുംബവും സുഹൃത്തുക്കളും ഒന്നിച്ചു; കോവിഡ് കാലത്തെ പ്രവാസവും ജീവിതവും മ്യൂസിക് ആൽബമായി
ഒരു കുടുംബവും സുഹൃത്തുക്കളും ഒന്നിച്ചു; കോവിഡ് കാലത്തെ പ്രവാസവും ജീവിതവും മ്യൂസിക് ആൽബമായി
A musical short film themed at the travails of expats during Covid 19 | പ്രസവം അടുത്തിരിക്കുന്ന ഭാര്യയെക്കാണാന്‍ കാത്തിരിക്കുന്ന പ്രവാസി ചെറുപ്പക്കാരന്റെ മാനസിക സംഘര്‍ഷമാണ് ഈ മ്യൂസിക്കൽ ഷോർട്ട് ഫിലിം
സൗഹൃദ കൂട്ടായ്മയിലൂടെ വ്യത്യസ്തമായ ഒരു മ്യൂസിക്കല്‍ ഷോർട്ട് ഫിലിം. മാധ്യമപ്രവർത്തകനായ വിഷ്ണു അശോക് സംവിധാനം ചെയ്ത മ്യൂസിക്കല്‍ ഷോർട്ട് ഫിലിം ആണ് 'ഹോപ്'. തിരുവനന്തപുരം പൗഡിക്കോണത്തുള്ള ഒരു കുടുംബവും അവരുടെ സുഹൃത്തുക്കളും ഒത്തുചേർന്നാണ് ഈ ആൽബത്തിന്റെ മുന്നിലും പിന്നിലുമായി പ്രവർത്തിച്ചത്. ഭാര്യയും ഭർത്താവും, ഭർത്താവിന്റെ അമ്മയും, അമ്മൂമ്മയും, അനുജനുമാണ് ഈ ഷോർട്ട് ഫിലിമിൽ ക്യാമറക്ക് മുന്നിൽ ഒത്തുചേർന്നത്.
ലോക്ഡൗണ്‍ സമയത്ത് പ്രവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ നിരവധിയാണ്. പ്രസവം അടുത്തിരിക്കുന്ന ഭാര്യയെക്കാണാന്‍ കാത്തിരിക്കുന്ന ചെറുപ്പക്കാരന്റെ മാനസിക സംഘര്‍ഷമാണ് ഇവിടെ പ്രമേയമാവുന്നത്.
ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് ഹോപ് തയ്യാറാക്കിയിരിക്കുന്നത്. ലോയ്ഡ് സാഗര്‍ ആണ് ഗാനരചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. പശ്ചാത്തലസംഗീതവും മ്യൂസിക് പ്രൊഡക്ഷനും ഒരുക്കിയിരിക്കുന്നത് അരുള്‍പ്രകാശ്. സൗമ്യ റാവു ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മനോഷ് മോഹന്റേതാണ് തിരക്കഥ. ക്യാമറ ചലിപ്പിച്ചിരിക്കുന്നത് രഞ്ജിത് മുരളി. എഡിറ്റിംഗ് ബോബി രാജൻ. അസോസിയേറ്റ് ഡയറക്ടര്‍ തോമസ് ലോറന്‍സ്, അസിറ്റന്റ് ഡയറക്ടര്‍മാര്‍ ശരവിന്ദ് ജി. ബാലന്, അഭിലാഷ് ആര്.വി. സ്റ്റില്‍സ് പ്രമിൽ.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.