സംവിധായകൻ, തിരക്കഥാകൃത്ത്, അഭിഭാഷകൻ; ഇതൊക്കെയും കൂടാതെ ഒരു പാട്ടുകാരൻ കൂടിയായിരുന്നോ സച്ചി? ആണെന്ന് പറയുന്നു ഈ സംഗീത സമർപ്പണം. സച്ചിയുടെ ഓർമ്മക്കായി അരുൺ സുകുമാർ പാടി, രജീഷ് രാജഗോപാൽ, സോമൻ എന്നിവർ ഈണമിട്ട ഗാനം പൃഥ്വിരാജ് പുറത്തിറക്കി.
ചോക്കലേറ്റിന്റെ തിരക്കഥാകൃത്തായി മലയാള സിനിമയിൽ അരങ്ങേറിയ സച്ചി-സേതു കൂട്ടുകെട്ടിലെ സച്ചി പിന്നെ സ്വതന്ത്ര സംവിധായകനായപ്പോഴും മലയാള സിനിമയിൽ ഹിറ്റുകൾ പിറന്നു. അനാർക്കലി എന്ന ചിത്രത്തിൽ തുടങ്ങിയ പൃഥ്വിരാജ്-ബിജു മേനോൻ-സച്ചി കൂട്ടുകെട്ട് മലയാള സിനിമയിൽ രണ്ടാം വരവ് നടത്തിയപ്പോൾ പിറന്ന 'അയ്യപ്പനും കോശിയും' മറ്റൊരു വിജയഗാഥ സമ്മാനിച്ചു.
ഈ സിനിമ ബോളിവുഡിലേക്ക് നിർമ്മിക്കാൻ ഒരുങ്ങിത്തുടങ്ങുമ്പോഴാണ് മരണം സച്ചിയെ തട്ടിയെടുക്കുന്നത്.
ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ഗാനാഞ്ജലിയിലാണ് സച്ചി ആലപിച്ച ഒരു ഗാനശകലവും, സച്ചിയുടെ ആദ്യ ചിത്രമായ അനാർക്കലിയുടെ ലൊക്കേഷൻ വിശേഷങ്ങളും, സച്ചിയുടെ ഒരു സംഭാഷണവും രണ്ടര മിനിറ്റോളം നീളുന്ന വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോർഡിനേഷൻ എൻ.എം. സാഹിർ.
Published by:meera
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.