Mohanlal | Manju Warrier | മോഹൻലാലിന്റേയും മഞ്ജു വാര്യരുടെയും അവതരണം; നാലു ഭാഷകളിൽ ഒരു ദേശഭക്‌തിഗാനം 'ദേശീരാഗ്'

A patriotic song in four languages comes with the narration of Mohanlal and Manju Warrier | മലയാളം, തമിഴ്‌, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് അവതരണം

News18 Malayalam | news18-malayalam
Updated: October 8, 2020, 7:20 AM IST
Mohanlal | Manju Warrier | മോഹൻലാലിന്റേയും മഞ്ജു വാര്യരുടെയും അവതരണം; നാലു ഭാഷകളിൽ ഒരു ദേശഭക്‌തിഗാനം 'ദേശീരാഗ്'
സംഗീത ആൽബത്തിൽ നിന്നും
  • Share this:
മോഹൻലാലിന്റേയും മഞ്ജു വാര്യരുടെയും അവതരണത്തിൽ നാല് ഭാഷകളിലായി ഒരു ദേശഭക്തി ഗാനം പുറത്തിറങ്ങി. രാജ്യസ്നേഹവും യുദ്ധങ്ങൾക്ക് എതിരെയുള്ള  സന്ദേശവുമാണ് ഈ പാട്ടിന്റെ പ്രധാന ആശയം. നടൻ റഹ്മാൻ 'ദേശി രാഗ്' വീഡിയോ ആൽബത്തിന്റെ ഔദ്യോഗിക ലോഞ്ച്  നിർവഹിച്ചു.

മലയാളം, തമിഴ്‌, ഹിന്ദി കൂടാതെ ഇംഗ്ലീഷിലുമായി ഗായകരായ അഫ്സൽ, വൈഷ്ണവ് ഗിരീഷ് (ഇന്ത്യൻ ഐഡൽ ഫെയിം), ഗായകനും സംഗീത സംവിധായകനുമായ ഇഷാൻ ദേവ്, ദോഹയിൽ നിന്നുള്ള  മെറിൽ ആൻ മാത്യു എന്നിവർ ഈ ആൽബത്തിൽ നാലു ഭാഷകളിലായി പാടിയിരിക്കുന്നു.

വയലിനിസ്റ്റ്  ഫായിസ് മുഹമ്മദാണ് സംഗീതം സംവിധാനം. സംസ്ഥാന അവാർഡ് ജേതാവും ചലച്ചിത്ര ഗാന രചയിതാവുമായ ബി.കെ. ഹരിനാരായണൻ, ഫൗസിയ അബൂബക്കർ, തമിഴ് സിനിമയിലെ ഗാന രചയിതാവായ വല്ലവൻ അണ്ണാദുരൈ, ഷാജി ചുണ്ടൻ എന്നിവരുടേതാണ് വരികൾ.

ചലച്ചിത്ര താരം മഞ്ജു വാര്യരാണ് ഏറെ പ്രത്യേകതകൾ നിറഞ്ഞ ഈ ആൽബത്തിന്റെ അവതരണം. രാജ്യത്തിൻറെ കാവൽക്കാരായ  ധീര ജവാന്മാർക്കുള്ള സമർപ്പണം കൂടിയാണ് ഈ മ്യൂസിക് ആൽബം. ദേശത്തിന്റെ വിവിധ സംസ്കാരങ്ങളെ വളരെ മനോഹരമായി കോർത്തിണക്കികൊണ്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. ലോകോത്തര നിലവാരത്തിൽ ചെയ്ത ഈ വീഡിയോ ആൽബത്തിന്റെ ക്രീയേറ്റീവ് ഹെഡ് ഷൌക്കത്ത് ലെൻസ്മാനാണ്. ആശയവും സംവിധാനവും ശ്രീ യൂസഫ് ലെൻസ്മാനാണ് നിർവഹിച്ചിരിക്കുന്നത്.



സെലെബ്രിഡ്ജ് ഇന്റർനാഷണലാണ് ആൽബം നിർമിച്ചിട്ടുള്ളത്. സംഗീത നിർമാണം എഫ്. എം സ്റ്റുഡിയോ പ്രൊഡക്ഷന്സിന്റെതാണ്. മലയാള സിനിമയിലെ നിരവധി പ്രശസ്ത താരങ്ങൾ  ഈ വീഡിയോ ആൽബത്തിന്റെ പ്രചാരണത്തിനായി പിന്തുണക്കുന്നു. വെർച്വൽ റിയാലിറ്റി  സംവിധാനം ഉപയോഗിച്ചു കൊണ്ട് പുറത്തിറങ്ങുന്ന ആദ്യത്തെ വീഡിയോ  ആൽബമാണ്
'ദേശി രാഗ്'.

രാജ്യത്തിന് വേണ്ടി സ്വതന്ത്ര സമരത്തിൽ ബലി  അർപ്പിച്ച സ്വതന്ത്ര സമര സേനാനികളെ അനുസ്മരിച്ചു കൊണ്ടാണ് വീഡിയോ ആൽബം തുടങ്ങുന്നത്. ഒക്ടോബർ രണ്ടിന്  അന്താരാഷ്ട്ര അഹിംസാ ദിനം അനുബന്ധിച്ചു ഇറങ്ങിയ ഈ ദേശഭക്തിഗാനം  ഗാന്ധിജിയുടെ ഏറ്റവും വലിയ ആശയമായ അഹിംസയുടെ  സന്ദേശങ്ങൾ ഉളവാക്കുന്നതാണ്.

'ആന്റി വാർ' എന്ന  ആശയത്തിലാണ് വീഡിയോ ആൽബം അവസാനിക്കുന്നത്. മോഹൻലാലിന്റേയും മഞ്ജുവാര്യരുടെയും ശബ്ദത്തിലൂടെയുള്ള  അവതരണം ഈ സന്ദേശങ്ങളെ കൂടുതൽ വികാരഭരിതമാക്കുന്നു. നാല് ഭാഷകളിൽ ഹൃദയസപർശിയായ ഗാന രചനയും വ്യത്യസ്തമായ സംഗീതവും അന്താരാഷ്ട്ര നിലവാരമുള്ള വെർച്വൽ റിയാലിറ്റി ടെക്നോളജിയും, വിഷ്വൽ ട്രീട്മെന്റും ആൽബത്തിന്റെ പ്രത്യേതകളാണ് .
Published by: user_57
First published: October 8, 2020, 7:20 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading