നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മലയാള സിനിമയെ വിലയ്ക്ക് വാങ്ങാനാണോ ആഷിഖ് അബുവിന്റെ ഉദ്ദേശം? കുറിപ്പ് വൈറൽ

  മലയാള സിനിമയെ വിലയ്ക്ക് വാങ്ങാനാണോ ആഷിഖ് അബുവിന്റെ ഉദ്ദേശം? കുറിപ്പ് വൈറൽ

  A post on Aashiq Abu movies goes viral | മലയാള സിനിമ കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ടപ്പോഴും ആഷിഖ് അബുവിന്റെ നേതൃത്വത്തിലെ ചലച്ചിത്ര കൂട്ടായ്മ ഒട്ടേറെ പുതിയ ചിത്രങ്ങൾ പ്രഖ്യാപിച്ചു

  ആഷിഖ് അബു

  ആഷിഖ് അബു

  • Share this:
   സംവിധായകൻ, നിർമ്മാതാവ്, ക്യാമറാമാൻ എന്നിങ്ങനെ മലയാള സിനിമയിൽ വ്യത്യസ്ത വിഭാഗങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ് ആഷിഖ് അബു. മലയാള സിനിമ കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ടപ്പോഴും ആഷിഖ് അബുവിന്റെ നേതൃത്വത്തിലെ ചലച്ചിത്ര കൂട്ടായ്മ ഒട്ടേറെ പുതിയ ചിത്രങ്ങൾ പ്രഖ്യാപിച്ചു. ഏറ്റവുമൊടുവിൽ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത 'ഒരു ഹലാൽ ലവ് സ്റ്റോറിയുടെ' നിർമ്മാതാവും ആഷിഖ് അബുവാണ്. ഈ സാഹചര്യത്തിൽ 'മൂവി സ്ട്രീറ്റ്' എന്ന ഗ്രൂപ്പിൽ പ്രചരിക്കുന്ന കുറിപ്പ് ശ്രദ്ധേയമാകുന്നു. കുറിപ്പ് ചുവടെ:

   ‘നിലവിലെ മലയാള സിനിമയെ മൊത്തം വിലക്ക് വാങ്ങുവാനാണോ (ഓവര്‍ ആയി ഒന്ന് പൊലിപ്പിക്കുന്നതാണ്) ആഷിഖ് അബു എന്ന ഫിലിം മേക്കര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. എന്തെന്നാല്‍ ഈ കോവിഡ് കാലഘട്ടത്തില്‍ പലരും, പ്രത്യേകിച്ചു സിനിമാ മേഖലയില്‍ വന്‍ തകര്‍ച്ച വര്‍ധിച്ചു വരുന്നു എന്ന് പറയുന്ന ഈ സാഹചര്യത്തില്‍ ആഷിഖ് അബു ഇടവേളകളില്ലാതെ ഓരോ സിനിമയും അനൗന്‍സ് ചെയ്തു കൊണ്ടിരിക്കുകയാണ്.’

   ‘സിനിമ അനൗന്‍സ് ചെയ്യുന്ന കാര്യത്തില്‍ സാക്ഷാല്‍ രാം ഗോപാല്‍ വര്‍മയെ പോലും എനിക്ക് തോല്പിക്കാന്‍ സാധിക്കും എന്ന മട്ടില്‍ ആണ് ആഷിഖ് ഓരോ സിനിമയും അനൗന്‍സ് ചെയ്യുന്നത്. അതിപ്പോ ഡയറക്ടര്‍ ആയും പ്രൊഡ്യൂസര്‍ ആയും കളം മൊത്തം ആഷിഖിന്റെ കയ്യില്‍..! കൂടെ ഉള്ളത് ആണെങ്കിലോ മലയാള സിനിമയെ ആകെ മൊത്തത്തില്‍ നിയന്ത്രിക്കുന്നു എന്നു കരുതുന്ന മലപ്പുറം സിനിമാറ്റിക്ക് യൂണിവേഴ്സിലെ തന്നെ പ്രഗത്ഭന്മാരും കൊച്ചിന്‍ ലോബിയിലെ പഴയ സുഹൃത്തുക്കളും.’   ‘മുന്‍പ് സ്വര്‍ണ കടത്ത് കേസും മറ്റും വാര്‍ത്ത ആയപ്പോള്‍ ആണെന്ന് തോന്നുന്നു ഒരു വാര്‍ത്ത പൊങ്ങി വന്നത് ഈ അവസരത്തില്‍ ഓര്‍ത്തു പോകുന്നു. മലയാള സിനിമയില്‍ ഇവര്‍ നടത്തുന്ന നിക്ഷേപങ്ങള്‍ കൊച്ചിയുമായി ബന്ധപ്പെട്ട സിനിമാ പ്രവര്‍ത്തകര്‍ മുഖേന ആണ് നടന്നതെന്നും ഒക്കെ വാര്‍ത്ത വന്നെന്നു തോന്നുന്നു (വാര്‍ത്ത ആണോ ഗോസിപ് ആണോ എന്നൊന്നും കൃത്യമായി അറിവില്ല). എന്തായാലും ഇതൊക്കെ കൂട്ടി വായിക്കുമ്പോള്‍ ചെറിയ ചെറിയ സംശയങ്ങള്‍ പൊങ്ങി വരുന്നുണ്ട്. അസ് യൂഷ്വല്‍ മലയാളി കുത്തിതിരിപ്പ് തന്നെ ആന്നെന്നും നിങ്ങള്‍ക്ക് തോന്നിയേക്കാം. അങ്ങനെ തോന്നിയാലും തെറ്റ് പറയാനാകില്ല’.

   ‘നിലവില്‍ ആഷിഖ് അബുവിന്റേതായി (ഡയറക്ടര്‍/പ്രൊഡ്യൂസര്‍) വരാന്‍ പോകുന്നു എന്ന് കേട്ട സിനിമകള്‍ ഏതൊക്കെയാണ് എന്നൊന്ന് നോക്കാം..! ‘നാരദന്‍’ സംവിധാനം: ആഷിഖ് അബു പ്രൊഡക്ഷന്‍:- ആഷിഖും റിമയും സന്തോഷ് ടി കുരുവിളയും ചേര്‍ന്ന്, ‘പാര്‍ട്ടി’ സംവിധാനവും തിരക്കഥയും വിനായകന്‍, പ്രൊഡക്ഷന്‍ ആഷിഖും റിമ കല്ലിങ്കലും ചേര്‍ന്ന്. ‘തല്ലുമാല’ സംവിധാനം മുഹ്സിന്‍ പരാരി പ്രൊഡക്ഷന്‍ ആഷിഖ് അബുവും റിമാ കല്ലിങ്കലും ചേര്‍ന്ന്. തിരക്കഥ മുഹ്സിന്‍ പെരാരിയും അഷറഫ് ഹംസയും ചേര്‍ന്ന്. മെയിന്‍ ലീഡ് ടോവിനോ തോമസ്, സൗബിന്‍ ഷാഹിര്‍.’   ”ഹാഗര്‍’ സംവിധാനം ഹര്‍ഷദ് (ഉണ്ട റൈറ്റര്‍) പ്രൊഡക്ഷന്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍, മെയിന്‍ ലീഡ് : റിമാ കല്ലിങ്കല്‍, ഷറഫുദ്ദീന്‍. ‘വാര്യം കുന്നന്‍’ സംവിധാനം ആഷിഖ് അബു പ്രൊഡക്ഷന്‍ സിക്കന്ദര്‍, മൊയ്ദീന്‍, തിരക്കഥ ഹര്‍ഷാദ്, മെയിന്‍ ലീഡ് : പൃഥ്വിരാജ് ‘ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം’ സംവിധാനം ആഷിഖ് അബു, തിരക്കഥ മുഹ്സിന്‍ പരാരി. സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രൊഡക്ഷന്‍ ആഷിഖ് അബുവും സന്തോഷ് ടി കുരുവിളയും ചേര്‍ന്ന്. ബിജുമേനോനും പാര്‍വതി തിരുവോത്തും മെയിന്‍ ലീഡ്.’

   ‘ഈ അടുത്ത് സക്കറിയ സംവിധാനം ചെയ്തു മുഹ്സിനും സക്കറിയയും ചേര്‍ന്നു തിരക്കഥ രചിച്ച ഹലാല്‍ ലൗ സ്റ്റോറി നിര്‍മ്മിച്ചതും ആഷിഖ് അബു റിമാ കല്ലിങ്കല്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു. മായാനദിയും, 22 ഫീമെയില്‍ കോട്ടയവും, മഹേഷിന്റെ പ്രതികാരവും, റാണി പത്മിനിയും വൈറസും, ഈ മ യൗ ഉം അടക്കം ആഷിഖ് അബു സംവിധാനം ചെയ്തതും പ്രൊഡ്യൂസ് ചെയ്തതുമായ കുറേ നല്ല സിനിമകളുമൊക്കെ സ്മരിക്കുമ്പോള്‍ മലയാള സിനിമയില്‍ ഇവരുടെ സംഭാവനകള്‍ നല്ല രീതിയില്‍ ഇനിയും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.’
   Published by:user_57
   First published:
   )}