• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കേരള.. കേരള.. ഡോണ്ട് വറി കേരള.... എ.ആർ റഹ്മാൻ പാടി


Updated: August 20, 2018, 1:30 PM IST
കേരള.. കേരള.. ഡോണ്ട് വറി കേരള.... എ.ആർ റഹ്മാൻ പാടി

Updated: August 20, 2018, 1:30 PM IST
കേരളത്തിനായി പാടി ഇന്ത്യൻ സംഗീത മാന്ത്രികൻ എ.ആർ റഹ്മാൻ. കഴിഞ്ഞ ദിവസം ന്യൂസിലന്റിലെ ഓക്ലാൻഡിൽ നടന്ന സംഗീതദിശയാണ് വേദി. കാതൽദേശം എന്ന തമിഴ് ചിത്രത്തിലെ സൂപ്പർ ഹിറ്റ് പാട്ടായിരുന്നു മുസ്തഫ.. മുസ്തഫ ഡോണ്ട് വറി എന്നത്. ഈ പാട്ട് പാടുന്നതിനിടെയാണ് കേരള... കേരള... ഡോണ്ട് വറി കേരള... എന്ന് വരികൾ മാറ്റി എ.ആര്‍ റഹ്മാനും പാടിയത്. നിറഞ്ഞ കൈയടിയാണ് സദസിൽ നിന്ന് ലഭിച്ചത്.

 
Loading...

പാട്ടിന്റെ വീഡിയോ എ.ആർ റഹ്മാൻ ട്വിറ്ററിൽ‌ പങ്കുവച്ചിട്ടുണ്ട്. #KeralaFloods #ARRahman #HelpKerala #StandwithKerala എന്നീ ഹാഷ്ടാഗുകളോടെയാണ് റഹ്മാൻ വീഡിയോ പങ്കുവച്ചത്. ഇതിനുതാഴെ നന്ദി അറിയിച്ചുകൊണ്ട് നിരവധി മലയാളികളാണ് കമന്റ് ചെയ്തിട്ടുള്ളത്. കേരളം പ്രളയക്കെടുതിയിൽ കഴിയുമ്പോൾ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും പിന്തുണയേറുകയാണ്.

 

 
First published: August 20, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍