HOME /NEWS /Film / Happy Birthday Ashokan | അശോകനെ ഗായകനായി അവതരിപ്പിച്ച് മമ്മൂട്ടി, സ്റ്റേജിൽ പാട്ട് പാടി അശോകൻ; ഒരു പഴയകാല വീഡിയോ

Happy Birthday Ashokan | അശോകനെ ഗായകനായി അവതരിപ്പിച്ച് മമ്മൂട്ടി, സ്റ്റേജിൽ പാട്ട് പാടി അശോകൻ; ഒരു പഴയകാല വീഡിയോ

മമ്മൂട്ടി, അശോകൻ

മമ്മൂട്ടി, അശോകൻ

A rare video of Ashokan and Mammootty where the former is singing on stage | 34 വർഷങ്ങൾക്ക് മുൻപ് അശോകൻ സ്റ്റേജിൽ പാടുന്ന വീഡിയോ. അശോകനെ ഗായകനായി അവതരിപ്പിച്ചത് മമ്മൂട്ടി

 • Share this:

  'പെരുവഴിയമ്പലം' എന്ന ചിത്രത്തിന്റെ സംവിധായകനും അതിലെ നായകനും ഒരേ ദിവസമാണ് പിറന്നാൾ. പത്മരാജനും അശോകനും ജനിച്ചത് മെയ് മാസം 23നാണ്. കന്നിചിത്രം തന്നെ വെന്നിക്കൊടി പാറിച്ച കഥയാണ് അശോകന്റേത്. മികച്ച ഫീച്ചർ ഫിലിമിനുള്ള 1979ലെ ദേശീയ പുരസ്കാരം സ്വന്തമാക്കിയ ചിത്രമാണ് പെരുവഴിയമ്പലം. രാമൻ എന്ന നായകകഥാപാത്രത്തെയാണ് അശോകൻ അവതരിപ്പിച്ചത്. സ്വന്തം നോവലിനെ അധികരിച്ച് പത്മരാജൻ സംവിധാനം ചെയ്ത മറ്റൊരു ചിത്രമാണ് 'പെരുവഴിയമ്പലം'.

  പിൽക്കാലത്ത് ഓർമ്മയിൽ തങ്ങിനിൽക്കുന്ന ഒട്ടേറെ കഥാപാത്രങ്ങൾ അശോകൻ സിനിമയിൽ അവതരിപ്പിച്ചു.

  അഭിനയം മാത്രമല്ല, പാടാനുള്ള കഴിവും അശോകനുണ്ട്. സ്റ്റേജ് ഷോയിൽ പാടുന്നതിനു മുൻപായി അശോകനെ ഗായകനായി അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ്. 1987ൽ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ഖത്തറിൽ അരങ്ങേറിയ മലയാളം സൂപ്പർ സ്റ്റാർ നൈറ്റ് സ്റ്റേജ് ഷോയിൽ നിന്നുള്ള വീഡിയോ ആണ് ചുവടെ. എ.വി.എം. ഉണ്ണി ആർകൈവ്സ് എന്ന യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

  ' isDesktop="true" id="385619" youtubeid="FPkmrYbtEU0" category="film">

  മൂന്നു വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിയും അശോകനും ഒന്നിനൊന്നു മികച്ച പ്രകടനം കാഴ്ചവച്ച ചെയ്ത ചിത്രം 'അമരം' പുറത്തിറങ്ങുന്നത്.

  അതിലും തീർത്തും യാദൃശ്ച്ഛികമായാണ് അശോകന്റെ കടന്നു വരവ്. നിർമ്മാതാവ് ബാബു തിരുവല്ലയാണ് അക്കാര്യം വെളിപ്പെടുത്തിയത്.

  1991ൽ പുറത്തിറങ്ങിയ ഭരതൻ ചിത്രത്തിൽ രാധയുടെ വേഷം ചെയ്തത് മാതുവാണ്‌. രാധയുടെ കാമുകനായി രാഘവനെന്ന കഥാപാത്രമായി എത്തിയത് അശോകനും. അഴകേ നിൻ മിഴിനീർ മണിയീ... എന്ന ഗാനം ഇവരുടെ പ്രണയത്തിന്റെ തീവ്രത അളക്കുന്ന ഗാനരംഗമാണ്.

  ഈ സിനിമയിലെ രാഘവനും രാധയും ആവേണ്ടിയിരുന്നത് അശോകനും മാതുവും അല്ലായിരുന്നു. നിനച്ചിരിക്കാത്ത ട്വിസ്റ്റുകളാണ് ഇരുവരുടെയും കരിയറിലെ മറക്കാനാവാത്ത കഥാപാത്രങ്ങളുമായി 'അമരം' സിനിമയെ അരികിലെത്തിച്ചത്.

  രാധയാവേണ്ടിയിരുന്നത് പേര് പുറത്തു വിടാത്ത തമിഴ്നാട് പെൺകുട്ടിയായിരുന്നു. ഏതാനും ദിവസം ഈ പെൺകുട്ടിയുള്ള രംഗങ്ങൾ വരെ ചിത്രീകരിച്ചു. ഒടുവിൽ എത്ര ചെയ്തിട്ടും ശരിയാവില്ലെന്ന അവസ്ഥ വന്നപ്പോൾ സത്യൻ അന്തിക്കാട് ചിത്രത്തിൽ അന്നേരം വേഷം ചെയ്തുകൊണ്ടിരുന്ന മാതു അമരത്തെത്തുകയായിരുന്നു.

  രാഘവനായി ആദ്യം നിശ്ചയിച്ചത് മറ്റാരെയുമല്ല. വൈശാലിയിലൂടെ മലയാളികൾക്ക് സുപരിചിതനായ ഋശ്യശൃംഗനെയാണ്; സഞ്ജയ് മിത്രയെ. പക്ഷെ അവിടെയും അവസാന നിമിഷമാണ് കഥയുടെ ഗതിമാറിയൊഴുകിയത്. അതിന് വഴിവച്ചത് മറ്റു വേഗതകൂടിയ സംഭാഷണ സംവിധാനങ്ങളൊന്നുമില്ലാതിരുന്ന നാളുകളിലെ ഒരു ടെലിഗ്രാം സന്ദേശവും. ശേഷം രാഘവനായി അശോകൻ സിനിമയുടെ ഭാഗമാവുകയായിരുന്നു.

  Summary: A 34-year-old video has surfaced on internet where Ashokan is seen singing on stage. He is introduced as a singer by Mammootty. Coincidentally, his birthday falls on the same day as that of Padmarajan, who directed his debut movie Peruvazhiyambalam

  First published:

  Tags: Ashokan, Ashokan actor, Mammootty