• HOME
  • »
  • NEWS
  • »
  • film
  • »
  • A.R. Rahman | എ.ആർ. റഹ്‌മാന്റെ പേരിൽ കാനഡയിൽ ഒരു റോഡ്; ഈ പേര് തന്റേതല്ല, സർവേശ്വരന്റേത് എന്ന് റഹ്മാൻ

A.R. Rahman | എ.ആർ. റഹ്‌മാന്റെ പേരിൽ കാനഡയിൽ ഒരു റോഡ്; ഈ പേര് തന്റേതല്ല, സർവേശ്വരന്റേത് എന്ന് റഹ്മാൻ

ഈ ആദരവിന്‌ അധികൃതർക്ക് നന്ദി പറഞ്ഞുകൊണ്ട് റഹ്മാൻ ട്വിറ്ററിൽ ഒരു ഹൃദയംഗമമായ കുറിപ്പ് പങ്കിട്ടു

എ.ആർ. റഹ്മാൻ

എ.ആർ. റഹ്മാൻ

  • Last Updated :
  • Share this:
    കാനഡയിലെ മർഖാം നഗരം ഒരു തെരുവിന് തന്റെ പേര് നൽകിയതിൽ വിനീതനായി സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ (A.R. Rahman). ഓസ്കർ അവാർഡ് നേടിയ സംഗീത സംവിധായകൻ, തന്റെ അരങ്ങേറ്റ ചിത്രമായ 'റോജ' മുതൽ 'അത്രംഗി റേയ്ക്കും' 'വിക്രമിനും' വരെ പ്രശംസനീയമായ സംഗീതം നൽകിക്കഴിഞ്ഞു. ഈ ആദരവിന്‌ അധികൃതർക്ക് നന്ദി പറഞ്ഞുകൊണ്ട് റഹ്മാൻ ട്വിറ്ററിൽ ഒരു ഹൃദയംഗമമായ കുറിപ്പ് പങ്കിട്ടു.

    “എ.ആർ. റഹ്മാന്റെ പേരിൽ ഒരു തെരുവിന് പേരിട്ടുകൊണ്ട് സിറ്റി ഓഫ് മാർക്കം അദ്ദേഹത്തെ ആദരിക്കുന്നു! എന്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ ഇത് പ്രതീക്ഷിച്ചില്ല. കാനഡയിലെ മാർക്കാം മേയർ (ഫ്രാങ്ക് സ്കാർപിറ്റി), കൗൺസിലർമാർ, ഇന്ത്യൻ കോൺസുലേറ്റ് ജനറൽ (അപൂർവ ശ്രീവാസ്തവ), കാനഡയിലെ ജനങ്ങൾ എന്നിവരോട് ഞാൻ നന്ദി പ്രകാശിപ്പിക്കുന്നു, ”അദ്ദേഹം എഴുതി.



    തന്റെ പേരിന്റെ അർത്ഥം 'കരുണയുള്ളവൻ' എന്നാണെന്നും അത് ദൈവത്തിന്റെ സവിശേഷതയാണെന്നും, കാനഡയിൽ സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും റഹ്മാൻ പ്രത്യാശിച്ചു. തന്നെ സംഗീതം ചെയ്യാൻ പ്രചോദിപ്പിച്ചതിന് അദ്ദേഹം തന്റെ നാട്ടുകാരോടും പ്രത്യേകിച്ച് തന്റെ സർഗ്ഗാത്മക സഹചാരികളോടും നന്ദി പറഞ്ഞു.

    'എആർ റഹ്മാൻ എന്ന പേര് എന്റേതല്ല. കാരുണ്യമുള്ളവൻ എന്നാണ് ഇതിനർത്ഥം. കരുണ നമുക്കെല്ലാവർക്കും ഉള്ള പൊതുവായ ദൈവത്തിന്റെ ഗുണമാണ്. ഒരാൾക്ക് കരുണാമയന്റെ ദാസനാകാൻ മാത്രമേ കഴിയൂ. അതിനാൽ ആ പേര് കാനഡയിൽ താമസിക്കുന്ന എല്ലാ ആളുകൾക്കും സമാധാനവും സമൃദ്ധിയും സന്തോഷവും ആരോഗ്യവും നൽകട്ടെ. ദൈവം നിങ്ങളെയെല്ലാം അനുഗ്രഹിക്കട്ടെ.,' അദ്ദേഹം കുറിച്ചു.

    മൂന്ന് പതിറ്റാണ്ടായി സിനിമകൾക്ക് സംഗീതം പകരുന്ന റഹ്മാൻ, ഈ ബഹുമതി തനിക്ക് ഉത്തരവാദിത്തബോധമുണ്ടാക്കിയെന്നും സംഗീതത്തിൽ നിന്നും വിരമിക്കാതെ മുന്നോട്ട് പോകാനുള്ള കൂടുതൽ ശക്തി തന്നിൽ പകർന്നുവെന്നും പറഞ്ഞു.

    “ഇത് കൂടുതൽ കാര്യങ്ങൾ ചെയ്യാനും പ്രചോദിപ്പിക്കുകയും, എനിക്ക് വലിയ ഉത്തരവാദിത്തം ഏൽപ്പിച്ചതുമായി തോന്നുന്നു. ഞാൻ ക്ഷീണിതനാണെങ്കിലും, എനിക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും കൂടുതൽ ആളുകളുമായി ബന്ധപ്പെടാനും കൂടുതൽ കാതങ്ങൾ കടക്കാനുണ്ടെന്നും ഞാൻ ഓർക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

    മണിരത്‌നത്തിന്റെ 'പൊന്നിയിൻ സെൽവൻ', ഗൗതം വാസുദേവ് ​​മേനോൻ സംവിധാനം ചെയ്‌ത 'വെന്തു തനിന്ധാതു കാട്', ഇഷാൻ ഖട്ടർ, മൃണാൽ താക്കൂർ എന്നിവർ അഭിനയിച്ച ഹിന്ദി ചിത്രം 'പിപ്പ' തുടങ്ങിയ വരാനിരിക്കുന്ന ചിത്രങ്ങൾക്ക് റഹ്മാൻ സംഗീതം പകർന്നു കഴിഞ്ഞു.

    Summary: A road in Canada is named after Oscar winning musician A.R. Rahman and he thank the almighty for the honour
    Published by:user_57
    First published: