വിശന്നപ്പോൾ മരണം നൽകി മടക്കിയയച്ച മധുവിനെ മറന്നു കാണില്ലല്ലോ അല്ലെ? മധുവിന്റെ ഓർമ്മകൾ രണ്ടു വർഷം പിന്നിടുമ്പോൾ നന്മയുടെ തെളിനീരുറവകൾ സാക്ഷര കേരളത്തിൽ നിറഞ്ഞൊഴുകുകയാണ്. കോവിഡ് എന്ന മഹാമാരി നമ്മളെ പരസ്പര സ്നേഹത്തിന്റെയും കരുതലിന്റെയും സ്നേഹത്തിന്റെയും പല തലങ്ങളിലൂടെ നടത്തിച്ചു കൊണ്ടിരിക്കുന്നു. ഈ അവസരത്തിൽ മധുവിനെപ്പറ്റി ഒരു ഹ്രസ്വചിത്രം ഇതാ.
'റിമെംമ്പറിംഗ് മധു' എന്ന ഒരു മിനിറ്റ് ഷോർട്ട് ഫിലിം കേരളത്തിൻ്റെ ഭൂതം, ഭാവി, വർത്തമാനങ്ങളിലൂടെ കടന്നു പോകുന്നു. കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഡിപ്ലോമ കഴിഞ്ഞ അരുൺ സേതുവാണ് ഇത് സംവിധാനം ചെയ്തിട്ടുള്ളതും അഭിനയിച്ചതും.
Also read: ബിഗ് ബോസ് പുതിയ സീസൺ ആരംഭിക്കാൻ തയാറെടുക്കുന്നോ?
മുഖം സൗന്ദര്യം വർധിപ്പിക്കുന്ന ടിപ്പുമായി നയൻതാര; താരത്തിന്റെ പഴയകാല വീഡിയോ വൈറലാവുന്നു
പ്രളയകാലത്തും കൊറോണ കാലത്തും പല മനുഷ്യരുടെയും നന്മകൾ നമ്മൾ കണ്ടറിഞ്ഞതാണ്. കൊറോണ തിരികെ പോകുമ്പോൾ നമ്മുടെ ഉള്ളിൽ ഉണർന്നിട്ടുള്ള ഈ നന്മകൾ നമുക്ക് നഷ്ടപെടുത്തരുതേ എന്ന ഓർമ്മപ്പെടുത്തലിന് വേണ്ടിയാണ് ഈ ചിത്രം ഒരുക്കിയതെന്ന് അരുൺ സേതു പറയുന്നു.
'Foodie Actor ' എന്ന പേരിൽ ഇപ്പോൾ യൂട്യൂബ് വ്ളോഗ് ചെയ്യുന്ന സേതു നേരത്തെ സംവിധാനം ചെയ്തിട്ടുള്ള 'ഓട് കൊറോണേ കണ്ടം വഴി', 'പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്' എന്നീ ഹ്രസ്വചിത്രങ്ങളും ശ്രദ്ധിക്കപെട്ടതായിരുന്നു. ഈ വർഷം ഒരു സിനിമ സംവിധാനം ചെയ്യുക എന്നതാണ് ലക്ഷൃം.
2018 ഫെബ്രുവരിയിൽ മധുവിനെ കാട്ടിനുള്ളിൽ ചെന്ന് പിടികൂടി കൈകാലുകൾ കെട്ടിയിട്ടായിരുന്നു മർദ്ദിച്ചത്. പിന്നിട് പൊലീസിന് കൈമാറിയെങ്കിലും അധികം വൈകാതെ മരിച്ചു. മധുവിനെ കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ നിർത്തിയെടുത്ത പ്രതികളുടെ സെൽഫികൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മുഴുവൻ പ്രതികളും പൊലീസ് പിടിയിലാവുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Madhu, Mob lynching, Mob lynching case, Mob Lynching murder, Mob lynching murder case, Mob lynching murder in kerala