നാടിനായി ജീവിക്കുന്ന 'വെള്ളയുടുപ്പുകാർക്ക്' വേണ്ടി 'സ്റ്റെഫി ദി വൈറ്റ് വാറ്യർ' എന്ന ഹ്രസ്വചിത്രം
നാടിനായി ജീവിക്കുന്ന 'വെള്ളയുടുപ്പുകാർക്ക്' വേണ്ടി 'സ്റ്റെഫി ദി വൈറ്റ് വാറ്യർ' എന്ന ഹ്രസ്വചിത്രം
A short movie that salutes the frontline warriors in healthcare | സ്റ്റെഫി എന്ന നേഴ്സിന്റെ ജീവിതത്തിലൂടെയാണ് 'സ്റ്റെഫി ദി വൈറ്റ് വാറ്യർ' ഹ്രസ്വചിത്രത്തിന്റെ അവതരണം
വാർത്തകളിലൂടെ 'കോവിഡ് പോസിറ്റീവ്' എന്ന് കേൾക്കുമ്പോൾ രോഗിയെപ്പറ്റി മാത്രം ചിന്തിച്ചാൽ മതിയോ? അവരെ പൂർണ്ണ ആരോഗ്യവാന്മാരായി തിരികെ തരാൻ അഹോരാത്രം പണിയെടുക്കുന്ന 'വെള്ളയുടുപ്പുകാരെ' എത്രപേർ ഓർക്കും? അവരുടെ മുഖം മനസ്സിൽ തെളിയും? സ്വന്തം ജീവിതം, വീട്, കുടുംബം ഒക്കെയും മാറ്റിവച്ച് പോരാടാൻ ഇറങ്ങുന്നവർക്കുള്ള സല്യൂട്ട് ആണ് 'സ്റ്റെഫി ദി വൈറ്റ് വാറ്യർ'.
സ്റ്റെഫി എന്ന നേഴ്സിന്റെ ജീവിതത്തിലൂടെയാണ് 'സ്റ്റെഫി ദി വൈറ്റ് വാറ്യർ' ഹ്രസ്വചിത്രത്തിന്റെ അവതരണം.
ടെന്നി ജോസഫാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. സംഭാഷവും ഛായാഗ്രഹണവുംനിതിന് മൈക്കിൾ. പ്രധാന കഥാപാത്രമായ സ്റ്റെഫിയായി ആഗ്ന രൂപേഷ് എത്തുന്നു. പ്രദീപ് പനങ്ങാട്, ആലിസ്, ജിബ് പാല, ജോസ് ആന്റണി എന്നിവരാണ് മറ്റു അഭിനേതാക്കൾ. സാമ്പാസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ടെന്‍സണ്‍ ജോസഫും ടെറിന്‍ ടെന്നിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.