World Environment Day | തളിരിടട്ടെ പ്രകൃതി സ്നേഹം; പ്രകൃതിയെ സ്നേഹിക്കാൻ തുടങ്ങുന്ന കുട്ടിയിലൂടെ കഥ പറയുന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി
World Environment Day | തളിരിടട്ടെ പ്രകൃതി സ്നേഹം; പ്രകൃതിയെ സ്നേഹിക്കാൻ തുടങ്ങുന്ന കുട്ടിയിലൂടെ കഥ പറയുന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി
A shortfilm on nature conservation out on World Environment Day | സാഹചര്യങ്ങൾ കൊണ്ട് ഈ പ്രകൃതിയെ സ്നേഹിക്കാൻ തുടങ്ങുന്ന ഒരു കുട്ടിയിലൂടെയാണ് ചിത്രം കഥ പറയുന്നത്
മരം വെട്ടുകാരനും മദ്യപനുമായ ഒരച്ഛന്റെയും, മരം നട്ടുപിടിപ്പിക്കുന്ന മകന്റെയും കഥ പറയുന്ന 'തളിർ' എന്ന ഹ്രസ്വചിത്രം ലോക പരിസ്ഥിതി ദിനത്തിൽ റിലീസ് ചെയ്‌തു.
സാഹചര്യങ്ങൾ കൊണ്ട് ഈ പ്രകൃതിയെ സ്നേഹിക്കാൻ തുടങ്ങുന്ന ഒരു കുട്ടിയിലൂടെയാണ് ചിത്രം കഥ പറയുന്നത്. പരസ്യങ്ങളിലും സഹപാഠികളുടെ പൊങ്ങച്ചങ്ങളിലും ആകൃഷ്ടനാകുന്ന കുട്ടി മരംവെട്ടുകാരനും മദ്യപനുമായ അച്ഛന്റെ സ്വാഭാവത്തെ തന്നെ മാറ്റിമറിക്കുന്ന സംഭവത്തിലൂടെയാണ് ചിത്രം അവസാനിക്കുന്നത്.
സാധാരണ ജീവിതത്തിൽ എന്നും നമ്മൾ കാണുകയും എന്നാൽ അധികാരികളുടെ ശ്രദ്ധയിൽപ്പെടാത്തതുമായ കാര്യങ്ങളാണ് ചിത്രത്തിലുള്ളത്.
മരങ്ങൾ ഭൂമിയുടെ തണലിടങ്ങളും മനുഷ്യനുവേണ്ടിയുളള പ്രകൃതിയുടെ കരുതലുമാണെന്ന് ചിത്രം അടിവരയിടുന്നു.
ആദി ഫിലിം ഫാക്ടറിയുടെ ബാനറിൽ സലിൽദാസ്, കെ.പി. ഹരി, ശ്രീജിത്ത് എസ്.കെ. എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും അനൂപ് അയ്യപ്പനാണ് നിർവഹിച്ചിരിക്കുന്നത്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.