• HOME
  • »
  • NEWS
  • »
  • film
  • »
  • നേഴ്‌സുമാരുടെ ദിനത്തിൽ കടൽ കടന്നൊരു സ്നേഹഗീതം

നേഴ്‌സുമാരുടെ ദിനത്തിൽ കടൽ കടന്നൊരു സ്നേഹഗീതം

പരസ്പരം കാണാതെ, ഒരുമയുടെ സംഗീതം പങ്കുവച്ച് കാനഡയിൽ നിന്നും ഒരു ഗാനം

ആൽബത്തിൽ നിന്നും

ആൽബത്തിൽ നിന്നും

  • Share this:
    പരസ്പരം കാണാതെ, ഒരുമയുടെ സംഗീതം പങ്കുവച്ച് കാനഡയിൽ നിന്നും ഒരു ഗാനം. കാനഡയിലെ മലയാളിയായ തോമസ് ദേവസി നിർമ്മിച്ച് കാനഡയിൽ തന്നെയുള്ള ജോൺ എളമതയുടെ വരികൾക്ക് കൊച്ചിയിലുളള റെജു ജോസഫ് സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കി.

    എറണാകുളത്ത് കലൂരിലുള്ള റെജുവിന്റെ വീടിനോട് ചേർന്നുളള സാരംഗി റെക്കോർഡിങ്ങ് സ്റ്റുഡിയോയിൽ വെച്ച് 'ഉണരൂ പ്രതീക്ഷകളെ' എന്നു തുടങ്ങുന്ന ഗാനം റെജു പാടുമ്പോൾ റെജുവിന്റെ ഒപ്പം മക്കളായ ജഗനും ജോയലും ശബ്ദം റെക്കോർഡ് ചെയ്യാനും കീ ബോർഡ് പ്രോഗ്രാമ്മിംഗ് ചെയ്യാനും സഹായിച്ചു. ഈ പാട്ട് മിക്സിങ്ങ് ചെയ്തത് തദ്ദേവൂസ് തൊമ്മി.

    Also read: ലാലേട്ടന്റെ കുന്നോളം സ്നേഹം തമിഴ്നാടിനും; ആരോഗ്യപ്രവർത്തകർക്കുള്ള കിറ്റും മാസ്കുമായി വിശ്വശാന്തി ഫൗണ്ടേഷൻ

    ഗാനം കാനഡയിലെ സെബിൻ നുറേക്കരയിൽ ചിത്രീകരണവും എഡിററിംഗും നിർവഹിച്ചു. ടെക്നിക്കൽ സഹായം കാനഡയിൽ തന്നെയുള്ള ജയൻ കെ. ബേബിയും കൈകാര്യം ചെയ്‌തു. ഈ ആൽബം നേഴ്‌സസ് ദിനത്തിൽ കോവിഡ് മഹാമാരിക്കെതിരെ അർപ്പണമനോഭാവത്തോടെ പടവെട്ടുന്ന കാനഡയിലേയും, ലോകമെമ്പാടുമുള്ള ആതുരസേവനരംഗത്ത് പ്രവർത്തിക്കുന്നവർക്കും ഉള്ള സമർപ്പണമായാണ് റിലീസ് ചെയ്തത്.

    Published by:user_57
    First published: