ആഘോഷങ്ങളില്ലാതെ വിഷു കടന്നു പോയി. ഈ കഠിന പരീക്ഷണഘട്ടത്തിൽ ഓർത്തുവയ്ക്കാൻ പ്രേക്ഷകർക്കായ് ഒരു വിഷുപാട്ട് സമർപ്പണം. ഗാന രചയിതാവും, കവിയുമായ രമേശ് കാവിൽ എഴുതി, പ്രശാന്ത് ശങ്കർ സംഗീതവും, ആലാപനവും , സഹോദരൻ പ്രസാദ് ശങ്കർ ഛായാഗ്രഹണവും നിർവഹിച്ച്, 'ഓർമ്മിക്കാൻ ഈ വിഷു' എന്ന സന്ദേശമുൾക്കൊണ്ട് 'അത്രയ്ക്കുമേറെ മധുരമായ് പാടുവാൻ എത്തി വിഷു പക്ഷി' എന്ന ഗാനം.
ഈ ഗാനം പിറന്നത് കേവലം 24 മണിക്കൂർ കൊണ്ടാണെന്ന് നിർമ്മാതാവ് സലാവുദീൻ കൊട്ടക. ഏപ്രിൽ 13ന്, ഉച്ചയ്ക്ക് 2 മണിക്ക്, ഈ ആശയം രമേഷ് കാവിലുമായി പങ്ക് വയ്ക്കുകയായിരുന്നു. ലോക്ക്ഡൗൺ ഘട്ടത്തിൽ ഈ നേട്ടം അഭിമാനകരമാണ് എന്ന് അണിയറപ്രവർത്തകർ പറയുന്നു.
യൂസഫ് ലെൻസ്മാൻ ദൃശ്യങ്ങൾ സ്വരൂപിച്ച് ദൃശ്യാവിഷ്കാരം നടത്തിയ ഗാനം പ്രവാസികൾക്കും ഓർമ്മപുതുക്കലിനുള്ളതാണ്. ഈ ഗാനം നിർമ്മിച്ചതിന് ഒരു രൂപ പോലും ചിലവായില്ലെന്നതാണ് മറ്റൊരു പ്രത്യേകത. നല്ല സുഹൃദ് ബന്ധങ്ങൾക്ക് ഇത് പോലെ ഒരുപാട് കലാപ്രവർത്തനങ്ങൾക്ക് മാതൃകയാവാൻ കഴിയും എന്നാണ് നിർമ്മാതാക്കൾ പറയുന്നത്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.