• HOME
  • »
  • NEWS
  • »
  • film
  • »
  • A VICIOUS CIRCLE TAKING ADVANTAGE OF VIJAY CLAIMS DAD CHANDRASEKHAR

സ്വാർത്ഥ താത്പപര്യങ്ങൾക്കു വേണ്ടി മകനെ ആരൊക്കെയോ മുതലെടുക്കുന്നു: വിജയ്‌യുടെ അച്ഛൻ ചന്ദ്രശേഖർ

A vicious circle taking advantage of Vijay, claims dad Chandrasekhar | മകൻ തന്നിലേക്ക് മടങ്ങിവരുമെന്ന ശുഭാപ്തിവിശ്വാസം തനിക്കുണ്ടെന്ന് വിജയ്‌യുടെ അച്ഛൻ ചന്ദ്രശേഖർ

വിജയ്, ചന്ദ്രശേഖർ

വിജയ്, ചന്ദ്രശേഖർ

  • Share this:
    പിതാവ് എസ്. ചന്ദ്രശേഖറിന്റെ രാഷ്ട്രീയ പാർട്ടി രൂപീകരണത്തെ തുടർന്ന് ഇളയദളപതി വിജയുടെ പേര് വാർത്താ തലക്കെട്ടുകളിൽ നിറഞ്ഞിരുന്നു. വിജയ് രാഷ്ട്രീയ പ്രവേശം നടത്തുന്നു എന്ന അഭ്യൂഹമാണ് തുടക്കത്തിൽ ഉണ്ടായതെങ്കിലും വിജയ് ഇക്കാര്യം നിഷേധിച്ചു. തൊട്ടു പിന്നാലെ രാഷ്ട്രീയ പാർട്ടിയുമായി യാതൊരു ബന്ധവുമില്ല എന്ന് വിജയ് ഔദ്യോഗിക പ്രസ്താവന ഇറക്കുകയും ചെയ്തു.

    അച്ഛനും മകനും തമ്മിലെ പ്രകടമായ ഈ അഭിപ്രായവ്യത്യാസം ഒട്ടേറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇപ്പോൾ ചന്ദ്രശേഖർ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മകൻ തന്നിലേക്ക് മടങ്ങിവരുമെന്ന ശുഭാപ്തിവിശ്വാസം അദ്ദേഹം പങ്കുവയ്ക്കുന്നു. സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി ചുറ്റുംകൂടിയിരിക്കുന്നവരുടെ മധ്യത്തിലാണ് നടൻ വിജയ് എന്ന അച്ഛൻ. വിജയ് ചില ആളുകളുടെ സ്വാധീനത്തിലാണ്. വിജയ് എക്കാലവും ഒരു ആക്ടിവിസ്റ്റും സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ തന്റെ അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്ത വ്യക്തിയായിരുന്നു എന്ന ചന്ദ്രശേഖർ.

    തന്റെ ഭാര്യയും വിജയ്‌യുടെ അമ്മയുമായ ശോഭ അച്ഛനും മകനുമിടയിൽ പെട്ടിരിക്കുകയാണ് എന്നും ചന്ദ്രശേഖർ പറയുന്നു. മകന് ദോഷം വരുന്നതൊന്നും താൻ ചെയ്യില്ല.



    "അച്ഛൻ പുറത്തുവിടുന്ന രാഷ്ട്രീയ പ്രസ്താവനകളുമായി നേരിട്ടോ അല്ലാതെയോ എനിക്ക് യാതൊരുവിധ ബന്ധവുമില്ല. അച്ഛന്റെ രാഷ്ട്രീയ താൽപ്പര്യങ്ങൾ പിന്തുടരാൻ ഞാൻ ബാധ്യസ്ഥനുമല്ല. അച്ഛൻ ആരംഭിച്ച പാർട്ടിയിൽ ഭാഗമാകരുത് എന്ന് എന്റെ ആരാധകരോട് ഞാൻ അഭ്യർത്ഥിക്കുന്നു. എന്റെ പേര്, ചിത്രം, എന്റെ ഫാൻ ക്ലബ്ബുകൾ എന്നിവ അവരുടെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ തക്കതായ നടപടി എടുത്തിരിക്കും," വിജയ് പുറത്തിറക്കിയ പ്രസ്താവനയിലെ വാചകങ്ങൾ ഇങ്ങനെയായിരുന്നു.

    സംവിധായകനെന്ന നിലയിൽ തന്റെ കരിയർ ഉപേക്ഷിച്ച് വർഷങ്ങളോളം മകന്റെ അഭിനയ ഭാവിക്ക് ചിലവഴിച്ചു എന്ന കാര്യം ചന്ദ്രശേഖർ പറഞ്ഞിട്ടുണ്ട്.

    തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി എഴുപതിലധികം സിനിമകൾ സംവിധാനം ചെയ്ത വ്യക്തിയാണ് ചന്ദ്രശേഖർ. 2000ത്തിന്റെ തുടക്കത്തിലാണ് ചന്ദ്രശേഖർ അതിൽ നിന്നും ശ്രദ്ധ തിരിച്ചു ബിസിനസിലേക്ക് വഴിമാറിയത്. ചന്ദ്രശേഖറിന്റെ നേതൃത്വത്തിലാണ് മകൻ വിജയ്ക്ക് വേണ്ടി ഒരു സ്റ്റാർ ഹോട്ടൽ നിർമ്മിച്ചത്.

    അടുത്തതായി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'മാസ്റ്റർ' എന്ന ചിത്രത്തിൽ വിജയ് നായക വേഷം ചെയ്യും. ഇനിയും റിലീസ് ആവാത്ത ചിത്രത്തിലെ 'വാത്തി കമിംഗ്' എന്ന ഗാനം വൻ സ്വീകാര്യത നേടിയിരിക്കുകയാണ്.
    Published by:user_57
    First published:
    )}