HOME /NEWS /Film / പോൺ വീഡിയോ ചിത്രീകരണം എത്രപേർ കണ്ടിട്ടുണ്ടാവും? വീഡിയോ വൈറലാവുന്നു

പോൺ വീഡിയോ ചിത്രീകരണം എത്രപേർ കണ്ടിട്ടുണ്ടാവും? വീഡിയോ വൈറലാവുന്നു

വീഡിയോ ദൃശ്യം

വീഡിയോ ദൃശ്യം

ഒരു പോൺ ചിത്രത്തിലെ രംഗം ഷൂട്ട്‌ ചെയ്യുന്ന വീഡിയോയാണ് വൈറലായി മാറിയത്

  • Share this:

    നാട്ടിൽ ഒരു സിനിമ ഷൂട്ടിംഗ് ആരംഭിച്ചാൽ എന്ത് ആകാംക്ഷ കാണും നാട്ടുകാർക്കെല്ലാം? കഴിയുമെങ്കിൽ ഒരു മൂലയിൽ നിന്നുമെങ്കിലും കാണണം എന്നാവും പലരുടെയും ആഗ്രഹം. സൂപ്പർതാര ചിത്രങ്ങൾ ആണെങ്കിൽ പറയുകയേ വേണ്ട. പലപ്പോഴും ഇത്തരം ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയാവും അണിയറപ്രവർത്തകർ കാര്യങ്ങൾ മുന്നോട്ടു കൊണ്ട് പോവുക. എന്നാൽ തന്നെയും ഒന്നിച്ചൊരു ഫോട്ടോയ്‌ക്കോ ഓട്ടോഗ്രാഫിനോ വേണ്ടി തടിച്ചുകൂടുന്നവർ തെല്ലുമില്ല എന്ന് പറയാനുമാവില്ല.

    ഇത്തരമൊരു അവസ്ഥയുടെ നേർക്കാഴ്ചയുമായി പുറത്തിറങ്ങിയ സിനിമയാണ് 'ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം'. യമുനാ റാണി എന്ന തെന്നിന്ത്യൻ സുന്ദരിയെ സ്വീകരിക്കാൻ ഒരു നാട് തന്നെ ഒരുങ്ങുമ്പോൾ കിടക്കപ്പൊറുതി മുട്ടിയ നിലയിലാണ് അവരുടെ കടുത്ത ആരാധകർ കൂടിയുള്ള അയല്പക്കത്തെ കുടുംബം.

    എന്നാൽ സാധാരണ ഒരു സിനിമ പോലെയല്ല പോൺ ചിത്രങ്ങളുടെ നിർമ്മാണം. പലപ്പോഴും ഇവ അടച്ചിട്ട വീടുകൾക്കോ മുറികൾക്കോ ഉള്ളിലാവും. അതുമല്ല, പ്രശസ്ത താരങ്ങളെ പോലെ ഇതിൽ അഭിനയിക്കുന്ന ബഹുഭൂരിപക്ഷത്തേയും ഏവരും അറിയണമെന്നുമില്ല. ഇന്നിപ്പോൾ പോൺ സൈറ്റുകൾ നാട്ടിൽ നിരോധിച്ച സാഹചര്യം കൂടിയാണ് വന്നുചേർന്നിരിക്കുന്നത്. പക്ഷെ ആപ്പ് വഴി ഇത്തരം സംഘങ്ങൾ സജീവമായി പ്രവർത്തിക്കുന്നു എന്ന് പോലീസ് കണ്ടെത്തിയിട്ടുമുണ്ട്.

    എന്നാൽ ഒരു ചോദ്യം. എത്രപേർ പോൺ ചിത്രീകരണം കണ്ടുകാണും? അണിയറപ്രവർത്തകർ അല്ലാതെ മറ്റാർക്കും ഇതിനുള്ള ഉത്തരം മിക്കവാറും കയ്യിലുണ്ടാവില്ല. എങ്കിൽ അത്തരമൊരു വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. വീഡിയോ ചുവടെ:


    പോൺ എന്ന് പറയുമ്പോൾ അശ്ലീലം എന്നല്ല അതിനു പിന്നിലെ ചിത്രീകരണം തുറന്നുകാട്ടുന്ന ഈ വീഡിയോയിൽ ഉള്ളത്. ഇവിടെ അഭിനേതാവും ക്യാമറ സംഘവും മാത്രമാണ് സജീവം. നായികയ്ക്ക് പോലും യാതൊരു വിധ റോളുമില്ല. പിന്നെ പോൺ വീഡിയോ എന്ന് പറഞ്ഞ് പുറത്തുവരുന്നത്, പലപ്പോഴും ഇത്തരം ചെറു രംഗങ്ങൾ സാങ്കേതികമായി സംയോജിപ്പിച്ചതാവും.

    പോൺ കണ്ട് അത്തരം പരീക്ഷണങ്ങൾ ജീവിതത്തിൽ പകർത്തുന്നവരും അത്തരം ചിന്താഗതിയിലേക്ക് മാറുന്നവരും മറ്റും അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന കാര്യം കൂടിയാണ് ഈ വീഡിയോയിലൂടെ ഏവരും കാണുന്നത്. അതായത്, അവിടെ അഭിനയം മാത്രമേ ഉള്ളൂ. അശ്ലീലം ക്യാമറയിൽ ഒപ്പിയാൽ മാത്രമേ പോൺ ചിത്രം ആവൂ എന്നൊന്നില്ല.

    വെബ്‌സൈറ്റുകൾക്ക് കടിഞ്ഞാൺ വീണപ്പോൾ ഡിജിറ്റൽ റിലീസ് പ്ലാറ്റുഫോമുകളുടെ മാതൃകയിൽ പോൺ ഉള്ളടക്കം നൽകുന്ന ആപ്പുകൾ ഇപ്പോൾ രാജ്യത്ത് സുലഭമായി ലഭിക്കുന്ന അവസ്ഥയാണ് ഒരുങ്ങിയിരിക്കുന്നത്. ഒരു മാസത്തെ വരിസംഖ്യ എന്ന നിലയിലാണ് സബ്‌സ്‌ക്രിപ്ഷൻ.

    ഡയലോഗ് ഇല്ലാതെ, പലപ്പോഴും മൊബൈൽ ഫോൺ ക്യാമറയിൽ ചിത്രീകരിച്ച രംഗങ്ങളാവും ഇവർ ആപ്പിൽ ഉൾപ്പെടുത്തുക. അടുത്തിടെ ഇത്തരത്തിൽ വരിസംഖ്യാ മാതൃകയിൽ പ്രവർത്തിച്ച ഒരു പോൺ ആപ്പ് മുംബൈ പോലീസ് കണ്ടെത്തി പിന്നിൽ പ്രവർത്തിച്ചവരെ അറസ്റ്റ് ചെയ്തിരുന്നു.

    Summary: A video reveals how actual scenes of porn videos are shot

    First published:

    Tags: Porn, Porn star, Porn video