HOME » NEWS » Film » AADU DIRECTOR MIDHUN ANNOUNCE NEXT

കരിയറിലെ ആദ്യ ത്രില്ലറുമായി 'ആട്' സംവിധായകൻ മിഥുൻ മാനുവൽ തോമസ്

അഞ്ചാം പാതിരാ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആഗസ്റ്റ് ഒന്നിന് തുടങ്ങും

news18
Updated: July 29, 2019, 8:17 PM IST
കരിയറിലെ ആദ്യ ത്രില്ലറുമായി 'ആട്' സംവിധായകൻ മിഥുൻ മാനുവൽ തോമസ്
News 18
  • News18
  • Last Updated: July 29, 2019, 8:17 PM IST
  • Share this:
'ആട്' സിനിമകളുടെ സംവിധായകൻ മിഥുൻ മാനുവൽ തോമസ് കരിയറിലെ ആദ്യ ത്രില്ലർ സിനിമയുമായി വരുന്നു. അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന് ശേഷം മിഥുന്‍ സംവിധാനം പുതിയ ചിത്രം 'അഞ്ചാം പാതിരാ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ കഥയും മിഥുനിന്റേതാണ്. കുഞ്ചാക്കോ ബോബന്‍, ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്‍, ജിനു ജോസഫ് തുടങ്ങിയ വലിയ താരനിര തന്നെ വേഷമിടുന്നു. സിനിമയുടെ ചിത്രീകരണം ആഗസ്റ്റ് ഒന്നിന് ആരംഭിക്കും.

'Next film..- അഞ്ചാം പാതിരാ ..! ഏറ്റവും പ്രിയപ്പെട്ട ത്രില്ലര്‍ ജോണറിലേയ്ക്ക് ഇത്തവണ ചുവടു വെക്കുന്നു .. ഒന്നാം തീയതി മുതല്‍ ഷൂട്ടിങ് ആരംഭിക്കുന്നു..'- ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് മിഥുന്‍ കുറിച്ചു. ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, സുഷിന്‍ ശ്യാം സംഗീതം നല്‍കുന്നു. സൈജു ശ്രീധരനാണ് എഡിറ്റിങ്. ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

'ഓം ശാന്തി ഓശാന'ക്ക് തിരക്കഥ രചിച്ചാണ് മിഥുൻ മലയാള സിനിമയിലേക്ക് കടന്നുവന്നത്. ആട്, ആന്‍മരിയ കലിപ്പിലാണ്, അലമാര, ആട് 2, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്നിവയാണ് മറ്റ് ചിത്രങ്ങള്‍.


First published: July 29, 2019, 8:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories