ശ്രദ്ധേയമായി ജാസിക് അലി സംവിധാനം ചെയ്ത ബൈനറി എന്ന സിനിമയിലെ ഗാനങ്ങൾ. രഞ്ജിനി ജോസ് ആലപിച്ച “ആകാശം പൂക്കുന്നു” എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി ഒരാഴ്ച്ചക്കുള്ളിൽ കണ്ടത് അഞ്ച് ലക്ഷത്തിലേറെ പേരാണ്.
Also Read- ചിത്രക്കൊപ്പം ശങ്കര്‍ മഹാദേവനും ഹരിണിയും; ‘വീര രാജ വീര’ പൊന്നിയിന്‍ സെല്‍വന്‍ 2 പുതിയ ഗാനം പുറത്ത്
രഞ്ജിനി ജോസിനൊപ്പം നവാഗതനായ അനസ് ഷാജഹാനും ഒപ്പം പാടിയിട്ടുണ്ട്. പിസി മുരളീധരൻ രചിച്ച് രാജേഷ് ബാബു കെ ശൂരനാടാണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ചിത്രത്തിലെ ഹരിചരൺ ആലപിച്ച “പോരൂ മഴമേഘമേ” എന്ന ഗാനം നേരത്തേ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വോക്ക് മീഡിയയുടെ ബാനറിൽ രാജേഷ് ബാബു കെ ശൂരനാട്, മിറാജ് മുഹമ്മദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജോയി മാത്യു, സിജോയ് വർഗീസ്, കൈലാഷ്, മാമുക്കോയ, അനീഷ് രവി, അനീഷ് ജി മേനോൻ, നവാസ് വള്ളിക്കുന്ന്, നിർമൽ പാലഴി, ലെവിൻ, കൂട്ടിക്കൽ ജയചന്ദ്രൻ, കിരൺരാജ്, രാജേഷ് മലർകണ്ടി, കെപി സുരേഷ് കുമാർ, പ്രണവ് മോഹൻ, ജോഹർ കനേഷ്, സീതു ലക്ഷ്മി, കീർത്തി ആചാരി തുടങ്ങിയവരാണ് ചിത്രത്തിൽ വേഷമിടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Joy mathew, Malayalam movie