• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ലാലിന്റെ സാന്നിധ്യം മാറ്റുകൂട്ടുകയേ ഉള്ളൂ: 'ആളൊരുക്കം' സംവിധായകൻ


Updated: July 23, 2018, 2:37 PM IST
ലാലിന്റെ സാന്നിധ്യം മാറ്റുകൂട്ടുകയേ ഉള്ളൂ: 'ആളൊരുക്കം' സംവിധായകൻ

Updated: July 23, 2018, 2:37 PM IST
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് ദാനചടങ്ങിൽ മുഖ്യാതിഥിയായി മോഹൻലാലിനെ പങ്കെടുപ്പിക്കരുതെന്ന നിലപാട് ബാലിശമെന്ന് 'ആളൊരുക്കം' സിനിമയുടെ സംവിധായകൻ വി.സി അഭിലാഷ്. അങ്ങനെ ഒഴിവാക്കപ്പെടണ്ട ഒരാളാണ് മോഹൻലാൽ എന്ന നിലപാടിൽ സുഹൃത്തുക്കൾ എങ്ങനെ എത്തിയെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ലെന്നും അഭിലാഷ് ഫേസ്ബുക്കിൽ കുറിച്ചു.

'ഇത് കാടടച്ച് വെടി വയ്ക്കലാണ്. മോഹൻലാലിൻറെ സാന്നിധ്യം ആ ചടങ്ങിന് മാറ്റു കൂട്ടുകയേ ഉള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നു. കഷ്ടപ്പാടുകളെ അതിജീവിച്ച് സിനിമയിൽ സ്വന്തം ഇരിപ്പിടം കണ്ടെത്തിയ ഇന്ദ്രൻസേട്ടനെ പോലുള്ള ഒരാളിനോടുള്ള ആദരവ് കൂടിയായിരിക്കും മോഹൻലാലിൻറെ സാന്നിധ്യം. ഇന്ദ്രൻസേട്ടനും ഇക്കാര്യത്തിൽ എതിരഭിപ്രായം ഉണ്ടാവില്ലെന്നാണ് കരുതുന്നത്' - അഭിലാഷ് പറയുന്നു.


ഇക്കൊല്ലം ഇന്ദ്രൻസേട്ടനോട് മത്സരിച്ച് തോറ്റയാളാണ് മോഹൻലാൽ എന്ന് ചിലർ പറയുന്നു. ഈ വർഷം ആ നടൻ അങ്ങനെ പിന്നിൽ പോയെന്നിരിക്കാം. പക്ഷെ അങ്ങനെ ഒരു വർഷക്കണക്ക് കൊണ്ടാണോ മോഹൻലാലിനെ അളക്കേണ്ടത്? ഈ വാദം അക്കാദമിക സദസ്സുകളിൽ വാദിച്ചോളൂ. പക്ഷെ കഴിഞ്ഞ 40 വർഷം തിയറ്ററിൽ പോയും വീട്ടിലിരുന്നും സിനിമ കണ്ട്‌ ഈ വ്യവസായത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രേക്ഷകസമൂഹത്തിന്റെ മുന്നിൽ ഈ മണ്ടത്തരം പറയരുത്. പ്രതിഭ കൊണ്ട് മലയാള സിനിമയെ സർഗാത്മകമായും സാമ്പത്തികമായും ഒരുപാട് മുന്നോട്ട് കൊണ്ടുപോയ വ്യക്തിത്വമാണ് മോഹൻലാൽ. അദ്ദേഹത്തെ മാറ്റി നിര്‍ത്തി മലയാള സിനിമ തന്നെ നമുക്ക് വായിച്ചെടുക്കാനാകില്ല.

വിമർശനാതീതനല്ല മോഹൻലാൽ. ഏത് വിഷയത്തിലും നമുക്ക് അദ്ദേഹത്തിനെതിരെ നിലപാടെടുക്കാം. പ്രതിഷേധിക്കാം. പക്ഷെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഒരു പരിപാടിയിൽ നിന്ന് അദ്ദേഹത്തെ മാറ്റി നിർത്തണമെന്ന് പറയുന്നത് വീണ്ടു വിചാരമില്ലാത്ത ചിന്തയാണ്. ഈ തരത്തിൽ അപമാനിക്കപ്പെടേണ്ട ആളാണോ മലയാളി ചലച്ചിത്രാസ്വാദകർക്ക് മോഹൻലാൽ?- വി.സി അഭിലാഷ് ചോദിക്കുന്നു.

 
First published: July 23, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍