'ആനപ്പറമ്പിലെ വേൾഡ് കപ്പ്' പോസ്റ്റ് പ്രൊഡക്ഷനിലേക്ക്; റിലീസ് തിയേറ്ററിൽ തന്നെ

Aanapparambile World Cup gets into post-production job | സിനിമാതാരങ്ങൾക്കൊപ്പം ഐ.എം. വിജയനും, ജോപോൾ അഞ്ചേരിയും

News18 Malayalam | news18-malayalam
Updated: June 18, 2020, 6:52 AM IST
'ആനപ്പറമ്പിലെ വേൾഡ് കപ്പ്' പോസ്റ്റ് പ്രൊഡക്ഷനിലേക്ക്; റിലീസ് തിയേറ്ററിൽ തന്നെ
ആനപ്പറമ്പിലെ വേൾഡ് കപ്പ്
  • Share this:
റഷ്യയിലെ വേൾഡ്കപ്പിന്റെ ആദ്യ മൽസരം നടന്നിട്ട് രണ്ട് വർഷം തികയുന്നു. ഈ രണ്ട് വർഷങ്ങളുടെ ഇടവേളയിലാണ് 'ആനപ്പറമ്പിലെ വേൾഡ് കപ്പ്' സിനിമയുടെ പ്രാരംഭ പ്രവർത്തനങ്ങളും ഷൂട്ടിങ്ങും നടന്നത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നു കൊണ്ടിരിക്കുകയാണ്.

കോവിഡ് കാലം കഴിഞ്ഞു തിയേറ്ററുകൾ തുറക്കുമ്പോൾ ഈ കൊച്ചു സിനിമയും നിങ്ങളെ സന്തോഷിപ്പിക്കാൻ എത്തും എന്ന് അണിയറക്കാർ ഉറപ്പു നൽകുന്നു. ഫുട്ബോളും ഫാന്റസിയും ചേർന്നുള്ള രസക്കൂട്ടാണ് ഈ ചിത്രം.

Also read: Suresh Gopi @ 250 ചിത്രത്തിനായി മീശ പിരിച്ച് സുരേഷ് ഗോപി; നിർമ്മാണം ടോമിച്ചൻ മുളകുപാടം

ആന്റണി വർഗീസും, ബാലു വർഗീസും ലൂക്മാനും, ടി.ജി. രവിയും, ഐ.എം. വിജയനും, ജോപോൾ അഞ്ചേരിയും കൂടെ ഒരു കൂട്ടം കുട്ടികളും സ്‌ക്രീനിൽ അണിനിരക്കും. നിഖിൽ പ്രേംരാജ് ആണ് സംവിധാനം.

കൂടാതെ ചില സർപ്രൈസുകളും ഉണ്ട്. സിനിമയുടെ പ്രമോഷൻ ഭാഗമായി സ്പോർട്സ് ലേഖകനും, എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ കമാൽ വരദൂർ എഴുതുന്ന 'കാൽപന്തിന്റെ 101 കഥകൾ' ഒരുങ്ങുകയാണ് . കേരളത്തിലെ ഫുട്ബാളിന്റെ പ്രമുഖ സോഷ്യൽ മീഡിയ കൂട്ടായ്മയിലൂടെയും @aanapparambileworldcup എന്ന ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിൽ കൂടിയും ഈ കൊച്ചു കഥകൾ വായിക്കാം.
First published: June 18, 2020, 6:52 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading