• HOME
  • »
  • NEWS
  • »
  • film
  • »
  • Santhosh Varkey |'ആറാടുകയാണ്'; ഭീഷ്മപര്‍വ്വം കാണാന്‍ വന്നതാണ്, ടിക്കറ്റ് കിട്ടിയില്ല; നിരാശയുണ്ട്: വൈറല്‍ താരം

Santhosh Varkey |'ആറാടുകയാണ്'; ഭീഷ്മപര്‍വ്വം കാണാന്‍ വന്നതാണ്, ടിക്കറ്റ് കിട്ടിയില്ല; നിരാശയുണ്ട്: വൈറല്‍ താരം

ടിക്കറ്റ് കിട്ടാത്തത് കൊണ്ട് തനിക്ക് ആദ്യ ഷോ കാണാന്‍ കഴിഞ്ഞില്ലെന്ന് പറയുന്ന വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

  • Share this:
    മമ്മൂട്ടിയെ (Mammootty) നായകനാക്കി അമല്‍ നീരദ് (Amal Neerad) സംവിധാനം ചെയ്ത ഭീഷ്മ പര്‍വം (Bheeshma Parvam) തിയേറ്ററുകളിലെത്തി. ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം ആറാട്ട് കണ്ട ശേഷം അഭിപ്രായം പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വൈറലായ ആരാധകന്‍ സന്തോഷ് വര്‍ക്കി പിന്നെയും വൈറലാവുകയാണ്.

    സന്തോഷ് വര്‍ക്കി അന്ന് ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ഭീഷ്മപര്‍വം കാണുമെന്നും, അഭിപ്രായം പറയുമെന്നായിരുന്നു അത്. എന്നാല്‍ ടിക്കറ്റ് കിട്ടാത്തത് കൊണ്ട് തനിക്ക് ആദ്യ ഷോ കാണാന്‍ കഴിഞ്ഞില്ലെന്ന് പറയുന്ന വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. എന്നിരുന്നാലും സിനിമ കാണുമെന്നും അഭിപ്രായം പറയാമെന്നും സന്തോഷ് പറയുന്നു.

    റിലീസ് കേന്ദ്രങ്ങളില്‍ നിന്നെല്ലാം വമ്പന്‍ അഭിപ്രായം പുറത്തുവരുമ്പോള്‍ മമ്മൂട്ടി ആരാധകര്‍ തികഞ്ഞ ആഘോഷത്തിലാണ്. അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുമ്പോള്‍ മലയാളി അര്‍പ്പിച്ച വിശ്വാസം 'ഭീഷ്മ പര്‍വം' കാത്തു എന്ന് സൈബര്‍ ഇടങ്ങളിലെ പ്രതികരണങ്ങളും ഉറപ്പിക്കുന്നു. അതേസമയം ഫെയ്‌സ്ബുക്കില്‍ ഒരു അപേക്ഷയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍.

    ആദ്യ പ്രദര്‍ശനത്തിന് ശേഷം സിനിമയിലെ രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നതിനെതിരെയാണ് സംവിധായകന്‍ രംഗത്തെത്തിയത്. സിനിമയിലെ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തരുതെന്ന് പ്രേക്ഷകരോട് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ അഭ്യര്‍ത്ഥിച്ചു.

    Also read: Mammootty |'ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്ന കഥാപാത്രങ്ങളെ ഉപേക്ഷിക്കാറില്ല; കാണാനാളുണ്ടെങ്കില്‍ അഭിനയിക്കാനുമുണ്ടാകും': മമ്മൂട്ടി

    കോവിഡ് മഹാമാരിയുടെ കാലത്ത് ഒരുപാട് പ്രയത്‌നിച്ചാണ് ഞങ്ങള്‍ ഈ സിനിമ ചിത്രീകരിച്ചത്. എല്ലാ പ്രൗഢിയോടെയും ഇത് തിയേറ്ററുകളില്‍ കാണണമെന്നും മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് ചിത്രത്തിന്റെ ഭാഗങ്ങള്‍ അപ്ലോഡ് ചെയ്യരുതെന്നും ഓരോരുത്തരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും അമല്‍ നീരദ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. തിയേറ്ററുകളില്‍ വന്ന് ചിത്രം ആസ്വദിക്കൂവെന്നും അമല്‍ നീരദ് പ്രേക്ഷകരോട് പറഞ്ഞു.

    നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് അമല്‍ നീരദ് - മമ്മൂട്ടി എന്നിവരുടെ ബിഗ്ബി ടീം വീണ്ടും ഒന്നിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ നീരദ് തന്നെയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

    Also read: Bheeshma Parvam | ഭീഷ്മപർവ്വത്തിന് എന്തുകൊണ്ട് ടിക്കറ്റ് എടുക്കണം? മമ്മൂട്ടി മറുപടി പറയുന്നു

    തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, സ്രിദ്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.

    അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ഭീഷ്മ പര്‍വത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വിവേക് ഹര്‍ഷനാണ് ചിത്രസംയോജനം.
    Published by:Sarath Mohanan
    First published: