നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Minnal Murali | 'ആരോമല്‍ താരമായ്'; 'മിന്നല്‍ മുരളി'യിലെ പുതിയ ഗാനം പുറത്ത്

  Minnal Murali | 'ആരോമല്‍ താരമായ്'; 'മിന്നല്‍ മുരളി'യിലെ പുതിയ ഗാനം പുറത്ത്

  ഡിസംബര്‍ 24ന് നെറ്റ്ഫ്ളിക്സ് വഴിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്

  • Share this:
   മലയാളി സിനിമാ പ്രേമികള്‍ ഏറെ ചിത്രമാണ് ടൊവീനോ തോമസ് (Tovino Thomas) നായകനാവുന്ന മിന്നല്‍ മുരളി. (Minnal Murali) ചിത്രത്തിലെ ഏറ്റവും പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ(lyrical video) പുറത്ത് വിട്ടിരിക്കുകയാണ്  അണിയറ പ്രവർത്തകർ.

   'ആരോമല്‍ താരമായ്' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്.ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. സംഗീതം പകര്‍ന്നിരിക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. നിത്യ മാമ്മനും സൂരജ് സന്തോഷും ചേര്‍ന്നാണ് ഗാനം ആലാപിച്ചിരിക്കുന്നത് .

   ഡിസംബര്‍ 24ന് നെറ്റ്ഫ്ളിക്സ് വഴിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിച്ച ആക്ഷന്‍ ചിത്രം മിന്നല്‍ മുരളിയുടെ സംവിധായകന്‍ ബേസില്‍ ജോസഫ് ആണ്.

   സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. ചിത്രത്തിലെ രണ്ട് വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത് ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്ളാഡ് റിംബര്‍ഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്‌സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസാണ്.

   മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുക. വിവിധ ഭാഷകളിലെ സിനിമയുടെ പേരുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.


   മിന്നല്‍ മുരളി എന്ന ചിത്രത്തെക്കുറിച്ച് സംവിധായകന്‍ ബേസില്‍ ജോസഫ് പങ്കുവെച്ച വാക്കുകള്‍ ഇങ്ങനെ: 'കാഴ്ചക്കാര്‍ക്ക് വൈകാരിക തലത്തില്‍ സംവേദിക്കാനും ബന്ധപ്പെടാനും കഴിയുന്ന ഒരു സൂപ്പര്‍ ഹീറോയെ സൃഷ്ടിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. ഒരു സൂപ്പര്‍ ഹീറോ സിനിമയുടെ പ്രധാന ഘടകങ്ങള്‍ ആക്ഷനും ചടുലതയും ആണെങ്കിലും ശക്തമായൊരു ആഖ്യാനത്തിലൂന്നി കഥ പറയുവാനായിരുന്നു ഞങ്ങള്‍ കൂടുതല്‍ ശ്രമിച്ചത്. ചിത്രം വളരെ ആവേശകരമായ ഒന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റിലീസിനായി എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുകയാണ്. ഇത് ഞങ്ങള്‍ മുഴുവന്‍ ടീമിന്റെയും സപ്ന സിനിമയാണ്. ചിത്രം നെറ്റ്ഫ്‌ലിക്‌സ് പോലെയുള്ള ഒരു ലോകോത്തര പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യുന്നതില്‍ ഒരു പാട് സന്തോഷമുണ്ട്.'
   Published by:Jayashankar AV
   First published: