മായനദിക്ക് ശേഷം ആഷിഖ് അബു (Aashiq Abu) - ടൊവിനോ (Tovino Thomas) കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാരദന്റെ (Naradan) ട്രെയ്ലര് പുറത്തുവിട്ടു. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന് ഒരുക്കിയിരിക്കുന്നത്. ഉണ്ണി. ആര്. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
ട്രെയ്ലര് പുറത്തിറങ്ങിയതോടെ പല സംശയങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ടൊവിനോ ഡബിള്‍ റോളിലാണോ ചിത്രത്തില്‍ എത്തുന്നതെന്നാണ് പ്രധാന സംശയം.
രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് താരം ട്രെയ്ലറില് എത്തുന്നത്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറിന്റെ സ്വഭാവമുള്ള ചിത്രമായിരിക്കും നാരദന് എന്നാണ് ട്രെയ്ലര് തരുന്ന സൂചന.
ഏതൊരു പ്രേക്ഷകനും ഈ സിനിമ ഒന്നു കാണണം എന്ന തോന്നലുണ്ടാക്കുന്നുണ്ട് രണ്ടര മിനിറ്റുള്ള ട്രെയ്ലര്.വാര്‍ത്തകളിലെ ധാര്‍മികതയാണോ അതോ മാധ്യമ സ്ഥാപനങ്ങള്‍ തമ്മിലുള്ള മത്സരമാണോ എന്തായിരിക്കും ഈ സിനിമ എന്നാണ് പലരുടേയും മറ്റൊരു സംശയം.
അന്ന ബെന്‍ ആണ് ചിത്രത്തിലെ നായിക. ചിത്രം ജനുവരി 27 ന് തിയേറ്ററുകളില്‍ വേള്‍ഡ് വൈഡ് റിലീസ് ചെയ്യും.
ഷറഫുദ്ദീന്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജാഫര്‍ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്.
സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട് ഗോകുല്‍ ദാസ്.
വസ്ത്രലങ്കാരം -മഷര്‍ ഹംസ, മേക്കപ്പ് -റോണക്സ് സേവിയര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -ആബിദ് -അബു -വസിം ഹൈദര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് -ബെന്നി കട്ടപ്പന, വിതരണം -ഒ.പി.എം സിനിമാസ്, പി. ആര്. ഒ -ആതിര ദില്‍ജിത്ത്.
Minnal Murali | വ്യാജനെ തപ്പി ഇറങ്ങിയവര്‍ക്ക് കിട്ടിയത് മായാവി മുതല്‍ ഇട്ടിമാണി വരെ; ഒരു മിന്നല്‍ മുരളി അപാരത
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ മിന്നല്‍ മുരളി(Minnal Murali) നെറ്റ്ഫ്ളിക്സില്‍(Netflix) എത്തിയത്. സംവിധായകന് ബേസില്‍ ജോസഫിലും ടൊവിനോയിലും ആരാധകര്‍ നല്കിയ വിശ്വാസം നൂറുശതമാനം സൂക്ഷിച്ചുവെന്നാണ് അഭിപ്രായങ്ങള്‍. എന്നാല്‍ ചിത്രം ഒടിടിയില്‍ കണാണാന്‍ മെനക്കെടാതെ ടെലിഗ്രാമില്‍ കയറിയിറങ്ങിയവര്‍ക്ക് കിട്ടിയ പണി ചെറുതൊന്നുമല്ല.
മിന്നല്‍ തപ്പിയിറങ്ങിയവര്‍ക്ക് മായാവി, ഇട്ടിമാണി, ഉരുക്ക് സതീശന്, മാമാങ്കം, മരക്കാര്‍ തുടങ്ങിയ സിനിമകളാണ് കിട്ടിയത്. നിരവധി ട്രോളുകളും ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചു.
സംഭവം ട്രോളുകളില്‍ ഇടംപിടിച്ചതോടെ മിന്നല്‍ മുരളിയ്ക്ക് വേണ്ടിയുണ്ടായിരുന്ന കാത്തിരിപ്പ് കൂടി വ്യക്തമാവുകയാണ്. ഇന്നലെ ഉച്ചയ്ക്ക് 1.30നാണ് ചിത്രം നെറ്റ്ഫ്ളിക്സില്‍ എത്തിയത്. മിന്നല്‍ കാണാന്‍ വേണ്ടി നെറ്റ്ഫ്ളിക്സ് പ്ലാന്‍ ആക്ടിവേറ്റ് ചെയ്തവരും ഉണ്ട്.
പ്രൊമോഷനോടും നല്കിയ ഹൈപ്പിനോടും നൂറുശതമാനം നീതി പുലര്‍ത്തിയെന്നാണ് പ്രേക്ഷകാഭിപ്രായം. 'ഗോദ' എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകന് ബേസില്‍ ജോസഫും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മിന്നല്‍ മുരളി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്.
ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ രണ്ട് വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത് ബാറ്റ്മാന്, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്ളാഡ് റിംബര്‍ഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസാണ്.
അതേസമയം സിനിമ, റിലീസ് ചെയ്ത നെറ്റ്ഫല്‍ക്സില്‍ തന്നെ കാണണം എന്നാണ് സംവിധായകന് ബേസില്‍ ജോസഫും നടന് ടൊവിനോയും ഉള്‍പ്പെടുന്നവര്‍ അഭ്യര്‍ത്ഥിക്കുന്നത്. എല്ലാവര്ക്കും നന്ദി എന്ന് ബേസില്‍ കുറിച്ചപ്പോള്‍ .തുടക്കം മുതല്‍ ദേ ഇപ്പൊ വരെ ഞങ്ങളുടെ കൂടെ നിന്നതിന്. ഞങ്ങളുടെ മിന്നല്‍ മുരളിയെ നമ്മുടെ മിന്നല്‍ മുരളി ആക്കിയതിന് ഒരുപാട് നന്ദി അതിലേറെ സ്നേഹം എന്ന് ടൊവിനോ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Aashiq Abu, Naradan movie, Tovino Thomas