തിരുവനന്തപുരം: വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ 'നീലവെളിച്ചം' (Neelavelicham) എന്ന ചെറുകഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു (Aashiq Abu) സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ചിത്രം ഡിസംബറിൽ എത്തും എന്നറിയിച്ചാണ് ആഷിഖ് പോസ്റ്റർ പങ്കുവച്ചത്. ടൊവിനോ തോമസ്, റിമ കല്ലിങ്കൽ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
ഒപിഎം സിനിമാസിന്റെ ബാനറിൽ നിർമിക്കുന്ന ‘നീലവെളിച്ചം’ 1964 ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ എ. വിൻസന്റിന്റെ സംവിധാനത്തിൽ മധു, പ്രേംനസീർ, വിജയനിർമല, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവർ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാർഗ്ഗവീനിലയത്തിന്റെ പുനരാവിഷ്കാരമാണ്.
പ്രേതബാധയ്ക്ക് കുപ്രസിദ്ധമായ വീട്ടിൽ താമസിക്കാനെത്തുന്ന എഴുത്തുകാരനും അവിടെ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന പ്രേതവും തമ്മിൽ രൂപപ്പെടുന്ന ആതമബന്ധത്തിന്റെ കഥയാണ് നീലവെളിച്ചം. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ബിജിബാൽ, റെക്സ് വിജയൻ എന്നിവർ ചേർന്ന് സംഗീതം ചെയ്യുന്നത്. എഡിറ്റിങ്-സൈജു ശ്രീധരൻ, പ്രൊഡക്ഷൻ കൺട്രോളർ -ബെന്നി കട്ടപ്പന, കല- ജ്യോതിഷ് ശങ്കർ, മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറ സനീഷ്.
മായാനദി, വൈറസ്, നാരദൻ എന്നി ചിത്രങ്ങൾക്കും ശേഷം ടൊവിനോ-ആഷിഖ് ടീം ഒരുക്കുന്ന ചിത്രമാണ് നീലവെളിച്ചം.
പി ആർ ഒ-എ എസ് ദിനേശ്.
സൗഹൃദത്തിന്റെ രസങ്ങളുമായി ടൊവിനോ തോമസ് നായകനായ 'ഡിയർ ഫ്രണ്ട്' ടീസർ പുറത്തിറങ്ങി. 'അയാള്‍ ഞാനല്ല'എന്ന ചിത്രത്തിനു ശേഷം നടന് വിനീത് കുമാർ സംവിധാനം ചെയ്യുന്ന 'ഡിയര്‍ ഫ്രണ്ട്' ജൂൺ 10ന് സെന്‍ട്രല്‍ പിക്ച്ചേഴ്സ് റിലീസ് തിയെറ്ററിലെത്തിക്കുന്നു. ദർശന രാജേന്ദ്രൻ, അര്ജുന് ലാല്‍, ബേസില്‍ ജോസഫ്, അർജുൻ രാധാകൃഷ്ണൻ, സഞ്ജന നടരാജൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഛായാഗ്രാഹണം ഷൈജു ഖാലിദ് നിർവ്വഹിക്കുന്നു. ഷറഫു, സുഹാസ്, അര്ജുന് ലാല്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു. ഹാപ്പി അവേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സ്, ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളിൽ ഷൈജു ഖാലിദ്, സമീര്‍ താഹിര്‍, ആഷിഖ് ഉസ്മാന് എന്നിവര്‍ ചേർന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ജസ്റ്റിന് വര്‍ഗീസ് നിർവ്വഹിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.