ആഷിഖ് അബുവിന്റെ അടുത്ത ചിത്രം നാരദൻ; ടൊവിനോ തോമസും അന്ന ബെന്നും പ്രധാന വേഷത്തിൽ

ഉണ്ണി ആർ ആണ് രചന നിർവഹിച്ചിരിക്കുന്നത്. അടുത്ത വർഷം ഏപ്രിലിൽ ചിത്രം തിയേറ്ററുകളിലെത്തും.

News18 Malayalam | news18-malayalam
Updated: October 24, 2020, 6:35 PM IST
ആഷിഖ് അബുവിന്റെ അടുത്ത ചിത്രം നാരദൻ; ടൊവിനോ തോമസും അന്ന ബെന്നും പ്രധാന വേഷത്തിൽ
naradan
  • Share this:
ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബുവിന്റെ അടുത്ത ചിത്രം. നാരദൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അന്ന ബെന്നാണ് നായിക. ആഷിഖ് അബു തന്നെയാണ് ചിത്രത്തിന്റെ കാര്യം ഇൻസ്റ്റഗ്രാമിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് ആഷിഖ് അബു ഇക്കാര്യം അറിയിച്ചത്.

സന്തോഷ് ടി കുരുവിള, ആഷിഖ് അബു, റിമ കല്ലിങ്കൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഉണ്ണി ആർ ആണ് രചന നിർവഹിച്ചിരിക്കുന്നത്. അടുത്ത വർഷം ഏപ്രിലിൽ ചിത്രം തിയേറ്ററുകളിലെത്തും.

പൃഥ്വിരാജിനെ നായകനാക്കി 'വാരിയംകുന്നന്‍' ആയിരുന്നു ആഷിഖ് അബു നേരത്തെ പ്രഖ്യാപിച്ച സിനിമ. എന്നാൽ ഇതിനു മുമ്പ് ടൊവിനോയെ നായകനാക്കി നാരദൻ ഒരുക്കുന്നു എന്നാണ് സൂചനകള്‍. മായാനദിക്കും വൈറസിനും ശേഷം ടൊവിനോ തോമസ് അഭിനയിക്കുന്ന ആഷിഖ് അബു ചിത്രവുമാണ് നാരദന്‍. കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍, കപ്പേള എന്നീ ചിത്രങ്ങൾക്കു ശേഷം അന്ന ബെൻ നായികയാവുന്ന ചിത്രമാണ് നാരദൻ.ജാഫര്‍ സാദിഖ് ആണ് ക്യാമറ. സൈജു ശ്രീധരന്‍ എഡിറ്റിംഗും ശേഖര്‍ മേനോന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഗോകുല്‍ ദാസാണ് ആര്‍ട്ട്. മാഷര്‍ ഹംസയാണ് കോസ്റ്റ്യൂംസ്. റോണക്‌സ് സേവ്യര്‍ മേക്കപ്പും ബെന്നി കട്ടപ്പന പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ്. ഒപിഎം ഡ്രീം മില്‍ ആണ് ബാനര്‍.
Published by: Gowthamy GG
First published: October 24, 2020, 6:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading