റോസ്റ്റിംഗ് താരം അർജുനിന്റെ വീഡിയോക്ക് നൽകിയ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ തനിക്ക് നേരെ മോശം കമന്റുകൾ ഉണ്ടായ സാഹചര്യത്തിൽ വീഡിയോ പ്രതികരണവുമായി ഗായികയും ബിഗ് ബോസ് താരവുമായ അഭിരാമി സുരേഷ്. അർജുൻ വളരെ ക്രിയേറ്റീവ് ആണെന്നായിരുന്നു അഭിരാമിയുടെ അഭിപ്രായം. എന്നാൽ തീർത്തും അസഹനീയമായ തരത്തിലെ കമന്റുകളാണ് അഭിരാമിക്ക് നേരിടേണ്ടി വന്നത്.
തന്റെ ശ്രദ്ധയിൽ പെട്ട ഏതാനും കമന്റുകൾ വായിച്ച് അതിനുള്ള മറുപടി സ്വന്തം യൂട്യൂബ് ചാനലിൽ അഭിരാമി നേരിട്ട് നൽകുന്നു. ഇതിന്റെ ആമുഖമായി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ 'സത്യം പറയാല്ലോ, എനിക്ക് വിഷമമായി' എന്നാണ് അഭിരാമി നൽകുന്ന ക്യാപ്ഷൻ.
ഇത്തരം കമന്റ് ചെയ്യുന്നവർ അതേൽക്കേണ്ടിവരുന്ന ആൾക്കാർക്ക് ഉണ്ടാക്കുന്ന മാനസികാവസ്ഥ എന്തെന്ന് കൂടി മനസ്സിലാക്കണമെന്ന് അഭിരാമി അഭിപ്രായപ്പെടുന്നു. അഭിരാമിയുടെ വീഡിയോ ചുവടെ:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.