നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Bob Biswas Trailer | അമ്പരപ്പിക്കാന്‍ അഭിഷേക് ബച്ചന്‍ 'ബോബ് ബിശ്വാസ്' ട്രെയ്‌ലര്‍ പുറത്ത്

  Bob Biswas Trailer | അമ്പരപ്പിക്കാന്‍ അഭിഷേക് ബച്ചന്‍ 'ബോബ് ബിശ്വാസ്' ട്രെയ്‌ലര്‍ പുറത്ത്

  നവാഗതയായ ദിയ അന്നപൂര്‍ണ്ണ ഘോഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

  • Share this:
   അഭിഷേക് ബച്ചന്‍ (Abhishek Bachchan) നായകനാവുന്ന ഹിന്ദി ചിത്രം ബോബ് ബിശ്വാസിന്റെ ട്രെയ്ലര്‍ (Bob Biswas Trailer) പുറത്തിറങ്ങി. ക്രൈം ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രമാണ് 'ബോബ് ബിശ്വാസ്'.

   ട്രെയ്‌ലര്‍ നല്‍കുന്ന സൂചന അനുസരിച്ച് അഭിഷേക് ബച്ചന്റെ കരിയറിലെ ശ്രദ്ധേയ വേഷങ്ങളില്‍ ഒന്നാവു ഈ ചിത്രത്തിലെത്.കോമ അവസ്ഥയില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവരുകയാണ് ബോബ് ബിശ്വാസ് എന്ന വാടകക്കൊലയാളി ആയാണ് അഭിഷേക് ചിത്രത്തില്‍ എത്തുന്നത്.   നവാഗതയായ ദിയ അന്നപൂര്‍ണ്ണ ഘോഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രാംഗദ സിംഗ്, പരന്‍ ബന്ദോപാധ്യായ്, രജാതവ ദത്ത എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റും സുജോയ് ഘോഷിന്റെ ബൗണ്ട് സ്‌ക്രിപ്റ്റ് പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഡിസംബര്‍ 3ന് സീ5ലൂടെ ചിത്രം പുറത്തിങ്ങും.
   Published by:Jayashankar AV
   First published:
   )}