നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Sushant Singh Rajput Death | എല്ലാ സാധ്യതകളും പരിശോധിച്ച് പൊലീസ്; അന്വേഷണം നിര്‍മ്മാണ കമ്പനികളിലേക്കും

  Sushant Singh Rajput Death | എല്ലാ സാധ്യതകളും പരിശോധിച്ച് പൊലീസ്; അന്വേഷണം നിര്‍മ്മാണ കമ്പനികളിലേക്കും

  താരത്തിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അടുത്ത സുഹൃത്തുക്കൾ ഉൾപ്പെടെ പതിമൂന്ന് പേരുടെ മൊഴികളാണ് പൊലീസ് ഇതുവരെ രേഖപ്പെടുത്തിയത്.

  Sushant Singh Rajput

  Sushant Singh Rajput

  • Share this:
   മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണം സംബന്ധിച്ചുയരുന്ന ആരോപണങ്ങളിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ഇക്കഴിഞ്ഞ ജൂൺ 14നാണ് ബാന്ദ്രയിലെ വസതിയിൽ താരത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ തന്നെയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കുറച്ച് മാസങ്ങളായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു താരമെന്നും ഇതാകാം മരണത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.

   എന്നാൽ സുശാന്തിന്‍റെ മരണം ബോളിവുഡിൽ വൻ വിവാദങ്ങൾ ഉയര്‍ത്തിയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ സിനിമാ വ്യവസായ മേഖലകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ബോളിവുഡിലെ കുടുംബവാഴ്ചയും സ്വജനപക്ഷപാതവും ചോദ്യം ചെയ്യപ്പെട്ടു. പുറത്തു നിന്നൊരാളെ ബോളിവുഡ് അടക്കി വാഴുന്ന പല പ്രമുഖരും അവരുടെ നിർമ്മാണ കമ്പനികളും ഉൾക്കൊള്ളാൻ തയ്യാറാകുന്നില്ലെന്നും മറിച്ച് അവരെ പുറത്താക്കാൻ ശ്രമിക്കുമെന്നും ആരോപണം ഉയർന്നു. പുറത്ത് നിന്നെത്തിയ സുശാന്ത് ബോളിവുഡിൽ മികവ് പുലർത്തുന്നത് കണ്ട് ഇയാളെ ഒതുക്കാൻ ശ്രമങ്ങൾ തുടങ്ങിയെന്നും പ്രമുഖരായ ഏഴോളം ആളുകളുടെ ചിത്രത്തിൽ നിന്നും ഇയാളെ ഒഴിവാക്കിയെന്നുമുള്ള ആരോപണവും ഉണ്ടായി. പിന്നാലെ കരൺ ജോഹർ, സല്‍മാൻ ഖാൻ, ഏക്ത കപൂർ എന്നിവർക്കെതിരെ പരാതിയും ഉയർന്നിരുന്നു.
   TRENDING:Passenger Trains in Kerala | കേരളത്തിലെ പാസഞ്ചർ ട്രെയിനുകളും എക്സ്പ്രസാകും; ഏതൊക്കെയെന്ന് അറിയാം [NEWS]Petrol Price | ഇന്ധന വില തുടര്‍ച്ചയായ 13-ാം ദിവസവും കൂട്ടി; 13 ദിവസത്തിനിടെ പെട്രോളിന് കൂടിയത് 7.12 രൂപ [NEWS]Sachy Passes Away | 13 വർഷം; 12 ചിത്രം; സച്ചിദാനന്ദന്റെ സിനിമാക്കാലം [NEWS]
   ആ സാഹചര്യത്തിൽ തൊഴിൽപരമായ പ്രശ്നങ്ങൾ സുശാന്തിന്‍റെ മരണത്തിന് കാരണമായോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുമെന്നാണ് റിപ്പോർട്ട്. ഇതിന്‍റെ ഭാഗമായി പ്രമുക നിർമ്മാണ കമ്പനിയായ യഷ് രാജ് ഫിലിംസിന് കത്തയച്ചിട്ടുണ്ടെന്നും സൂചനകളുണ്ട്. ഇവരുമായി സുശാന്ത് ഒപ്പിട്ടിരുന്ന കരാർ സംബന്ധിച്ച വിവരങ്ങൾ തേടാനാണിത്. താരത്തിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അടുത്ത സുഹൃത്തുക്കൾ ഉൾപ്പെടെ പതിമൂന്ന് പേരുടെ മൊഴികളാണ് പൊലീസ് ഇതുവരെ രേഖപ്പെടുത്തിയത്.

   ഇതുവരെയുള്ള വിവരങ്ങൾ വച്ച് തൊഴിൽപരമായ വൈരാഗ്യങ്ങൾ സംബന്ധിച്ച് സൂചനകളൊന്നുമില്ലെന്നാണ് പൊലീസ് ഭാഷ്യം. ഡിപ്രഷൻ അടക്കം വ്യക്തിപരമായ പ്രശ്നങ്ങള്‍ തന്നെയാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ഇതുവരെയുള്ള നിഗമനം. എന്നിരിന്നാലും എല്ലാ സാധ്യതകളും വിശദമായി തന്നെ പരിശോധിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
   First published:
   )}