• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വിദേശരാജ്യങ്ങളിലേക്ക് 'സർക്കീട്ട്' എന്തിന്? മന്ത്രിമാരെ വിമർശിച്ച് ജോയ് മാത്യു

news18india
Updated: September 2, 2018, 11:42 PM IST
വിദേശരാജ്യങ്ങളിലേക്ക് 'സർക്കീട്ട്' എന്തിന്? മന്ത്രിമാരെ വിമർശിച്ച് ജോയ് മാത്യു
news18india
Updated: September 2, 2018, 11:42 PM IST
തിരുവനന്തപുരം: പ്രളയദുരിതാശ്വാസഫണ്ട് പിരിക്കുവാൻ മന്ത്രിമാരും ഉദ്യോഗസ്ഥരും വിദേശരാജ്യങ്ങളിലേക്ക് പോകുന്നതിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ജോയ് മാത്യു. മന്ത്രിമാർ പോകാതെ തന്നെ കേരളത്തിനുവേണ്ടി പണമായും സാധനങ്ങളായും നിരവധി സഹായങ്ങൾ പ്രവാസികൾ ചെയ്യുന്നുണ്ടെന്നും വ്യവസായികൾ ഉൾപ്പെടെ ഉള്ളവർ അക്കാര്യത്തിൽ പിന്നിൽ അല്ലെന്നും അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു. സംസ്ഥാനത്ത് അടിയന്തര സാഹചര്യമുള്ളപ്പോൾ  ജനങ്ങളുടെ ചിലവിൽ വിദേശ യാത്ര നടത്തുന്നതിനെതിരെയാണ്  ജോയ് മാത്യു ആഞ്ഞടിച്ചിരിക്കുന്നത്.

പ്രതിഷേധങ്ങളെ മറികടന്ന് വിദേശരാജ്യങ്ങളിൽ പോകുകയാണെങ്കിൽ എങ്ങനെയാണ് പ്രകൃതിയെ ദ്രോഹിക്കാതെ രാജ്യത്തിന്റെ വികസനം നിർവഹിക്കുന്നതെന്ന് കണ്ടു പഠിക്കുകയെങ്കിലും ചെയ്യണമെന്നും ജോയ് മാത്യു പറയുന്നു.

 

ജോയ് മാത്യുവിന്റെ ഫേസ് ബുക്ക്  പോസ്റ്റ് ഇങ്ങനെ,

 

എന്തിനു ?
------------
പ്രളയദുരിതാശ്വാസഫണ്ട് പിരിക്കുവാൻ മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും വിദേശരാജ്യങ്ങളിലേക്ക് പോകുന്നത്രേ. എന്തിനു ?
വിദേശ രാജ്യങ്ങളിൽ ജോലിചെയ്ത് സ്വന്തം നാടിനെ പുലർത്തിപ്പോരുന്ന മലയാളികൾ, മന്ത്രിമാർ അങ്ങോട്ട്
എഴുന്നള്ളാതെതന്നെ കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സ്വന്തം വിയർപ്പ് വിറ്റ് പണമായും 
സാധനങ്ങളായും സഹായിച്ചുകൊണ്ടേയിരിക്കുന്നുണ്ട് .
വിദേശത്തുള്ള വ്യവസായികളും അക്കാര്യത്തിൽ
പിന്നിലല്ല .പിന്നെയും എന്തിനാണ് ജനങ്ങളുടെ ചിലവിൽ
ഈ സർക്കീട്ട് ?
ഇനി അങ്ങിനെയൊരു പൂതി ഉണ്ടെങ്കിൽത്തന്നെ
നവകേരളം സൃഷ്ടിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണം എന്ന് പറയുന്നവർ വിദേശരാജ്യപണപ്പിരിവ് സർക്കീട്ടുകളിൽ പ്രതിപക്ഷത്തിലുള്ളവരെക്കൂടി ഉൾപ്പെടുത്തി നവകേരള സൃഷ്ടിയിൽ യോജിപ്പിന്റെ മാതൃക കാണിക്കാത്തതെന്ത് ?
ഇനി ജനങ്ങൾ സമ്മതിച്ചില്ലെങ്കിലും ഞങ്ങൾ പോകും എന്നുതന്നെയാണ് വാശിയെങ്കിൽ ,ഇപ്രാവശ്യമെങ്കിലും നക്ഷത്രഹോട്ടലുകളിൽ താമസിച്ച് വെടിവട്ടം പറഞ്ഞു
സമയം കളയാതെ പുറത്തിറങ്ങി നടന്നു വിദേശരാജ്യങ്ങൾ എങ്ങിനെയാണ് പ്രകൃതിയെ ദ്രോഹിക്കാതെ രാജ്യത്തിന്റെ വികസനം നിർവഹിക്കുന്നതെന്ന് കണ്ടു പഠിക്കുകയെങ്കിലും വേണം എന്നൊരപേക്ഷയുണ്ട്.


 
First published: September 2, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍