മലയാളികളുടെ ഇഷ്ടതാരങ്ങളിലൊരാളാണ് സുധീഷ് (Sudheesh). മൂന്ന് പതിറ്റാണ്ടുകളായി സുധീഷ് മലയാള ചലച്ചിത്ര ലോകത്ത് (Malayalam Film Industry) സജീവമാണ്. കൂട്ടുകാരനായും, സഹോദരനായും അമ്മാവനായുമെല്ലാം പല വേഷങ്ങളിലും ഭാവങ്ങളിലും സുധീഷ് നിറഞ്ഞു നിന്നിട്ടുണ്ട്.
ഈ വര്‍ഷത്തെ സഹനടനുള്ള സംസ്ഥാന പുരസ്‌കാരത്തിന് തിരഞ്ഞെടുത്തിരിക്കുന്നത് സുധീഷിനെയാണ്. 'എന്നിവര്‍', 'ഭൂമിയിലെ മനോഹര സ്വകാര്യം' എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്‌കാരം. ഇപ്പോഴിതാ സുധീഷിന്റെ സംസ്ഥാന പുരസ്‌കാര നേട്ടത്തില്‍ ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയിര്ക്കുകയാണ് താരത്തിന്റെ സുഹൃത്തും നടനുമായ കുഞ്ചാക്കോ ബോബന്‍.
കുഞ്ചാക്കോ ബോബന്റെ വാക്കുകൾസുധീഷ്.. ദി ആക്ടർ! നായകനായുള്ള എന്റെ ആദ്യ സിനിമ മുതൽ നിർമ്മാതാവ് എന്ന നിലയിലുള്ള എന്റെ ആദ്യ സിനിമ വരെ.. അനിയത്തിപ്രാവ് മുതൽ അഞ്ചാംപാതിര വരെയുള്ള സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ.. ഒരു സഹനടൻ, അഭ്യുദയകാംക്ഷി, സുഹൃത്ത് എന്നീ നിലകളിൽ അദ്ദേഹം എപ്പോഴും എന്നോടൊപ്പം ഉണ്ടായിരുന്നു!!
മലയാള സിനിമയിൽ 34 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന് ആദ്യ സംസ്ഥാന അവാർഡ് ലഭിക്കുമ്പോൾ, അദ്ദേഹത്തിന്റെ പ്രകടനങ്ങൾ അറിയുകയും കാണുകയും ചെയ്ത പലരെയും പോലെ, ഇത് പ്രതീക്ഷിച്ചതിലും വളരെ വൈകിപ്പോയിയെന്ന് എനിക്കറിയാം. മൂന്ന് പതിറ്റാണ്ടുകളായി മലയാള സിനിമയിൽ അടുത്ത വീട്ടിലെ പയ്യൻ ആയിരുന്നതിൽ നിന്നും, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത മേഖലകളിൽ മേയുന്ന നടനെയാണ് നമ്മൾ ഇപ്പോൾ കാണുന്നത്!!
വലിയ നേട്ടങ്ങളിലേക്കുള്ള ചെറിയ തുടക്കം മാത്രമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾക്ക് ഇത് സാധ്യമാക്കിയ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. ഇനിയും ഒരുമിച്ചു ഉണ്ടാകാനിരിക്കുന്ന മഹത്തായ, അവിസ്മരണീയമായ സിനിമകൾക്ക് ചിയേർസ് !
'വെള്ളം' സിനിമയുടെ ടീമിനൊപ്പം പുരസ്‌കാര വിജയം ആഘോഷിച്ച് ജയസൂര്യ'വെള്ളം' (Vellam movie) സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച ജയസൂര്യക്കൊപ്പം (Jayasurya) സംവിധായകൻ പ്രജേഷ് സെൻ (Prajesh Sen), ചിത്രത്തിന്റെ നിർമ്മാതാക്കളായ രഞ്ജിത്ത് മണബ്രക്കാട്ടും, ജോസ്കുട്ടി മഠത്തിലിന്റെ പിതാവായ ജോസ് ജോസഫും ജയസൂര്യയുടെ വീട്ടിലെത്തി കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു.
കോവിഡ് മഹാമാരിക്കിടയിൽ സിനിമാ മേഖലയും തിയേറ്റർ മേഖലയും പ്രതിസന്ധി നേരിടുന്ന സമയത്ത് സധൈര്യം റിലീസ് ചെയ്ത ചിത്രമായിരുന്നു 'വെള്ളം'. കോവിഡ് പ്രതിസന്ധികൾക്കിടയിലും തിയേറ്ററുകളിൽ പ്രേക്ഷകരെ നിറച്ച ചിത്രമായിരുന്നു 'വെള്ളം'.
കണ്ണൂരിലെ മുഴുക്കുടിയന്റെ കഥ പറയുന്ന ചിത്രത്തിൽ സംയുക്ത മേനോൻ, സ്നേഹ പാലിയേരി എന്നിവരാണ് നായികമാർ. സിദ്ധിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂർ, സന്തോഷ് കീഴാറ്റൂർ, ബൈജു, നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു, ജിൻസ് ഭാസ്കർ പ്രിയങ്ക എന്നിവർക്കൊപ്പം ഇന്ദ്രൻസ് അതിഥി വേഷത്തിലെത്തുന്നു. പൂർണമായും ലൈവ് സൗണ്ട് ആയാണ് വെള്ളം ചിത്രീകരിച്ചിരിക്കുന്നത്.
'വെള്ളം' സിനിമയിലെ മുഴുക്കുടിയനായ മുരളിയായി മാറിയ ജയസൂര്യക്ക് ജീവിതത്തിൽ നിന്നും പ്രചോദനമായത് മറ്റൊരു മുരളിയായിരുന്നു. കടുത്ത മോഹൻലാൽ ഫാനായ മുരളി മദ്യം മൂലം ജീവിതത്തിൽ തിരിച്ചടികൾ നേരിട്ട ശേഷം അതിശയിപ്പിക്കുന്ന ജീവിത നേട്ടങ്ങൾ എത്തിപ്പിടിക്കുകയാണ് ഉണ്ടായത്. 'ക്യാപ്റ്റൻ' സിനിമയ്ക്ക് ശേഷം ജയസൂര്യയും പ്രജേഷ് സെന്നും ഒന്നിച്ച ചിത്രമാണ് 'വെള്ളം'.
'കപ്പേള' സിനിമയിലെ പ്രകടനത്തിന് അന്ന ബെൻ ആണ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.