കൊച്ചി: നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധനേടിയ എന്‍.ഡി പ്രസാദ്(43) മരിച്ച നിലയില്‍. കളമശ്ശേരി സ്വദേശിയായ ഇദ്ദേഹത്തെ വീടിന് മുന്നില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഞായറാഴ്ച രാത്രി ഏഴ് മുപ്പതിനായിരുന്നു സംഭവം. മാനസിക പ്രശ്നങ്ങളും കുടുംബപ്രശ്നവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ആക്ഷന്‍ ഹീറോ ബിജു, ഇബ, കര്‍മാനി എന്നീ സിനിമകളിലാണ് പ്രസാദ് അഭിനയിച്ചിരിക്കുന്നത്.
നിരവധി അക്രമ കേസുകളുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുള്ള ആളാണ് പ്രസാദെന്ന് പൊലീസ് പറഞ്ഞു.
ഇയാള്‍ മയക്കുമരുന്നു കേസില്‍ അറസ്റ്റിലായിട്ടുണ്ട്.
Drowned | കടലില്‍ കുളിക്കാനിറങ്ങിയ 3 യുവാക്കള്‍ തിരയില്‍പ്പെട്ട് മുങ്ങി മരിച്ചു; ഒരാളുടെ നില ഗുരുതരം
ആലപ്പുഴ അന്ധകാരനഴി ബീച്ചിലും ചെല്ലാനത്തുമായി കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു. കോട്ടയം ശാന്തിപുരം അമ്പാടിയില്‍ ചന്ദ്രന്റെയും തങ്കമ്മയുടെയും മകന് ആകാശ് (26), എരമല്ലൂര്‍ പാണപറമ്പ് ശിവശങ്കരന്റെ മകന് ആനന്ദ് (25) എന്നിവരാണ് അന്ധകാരനഴി ബീച്ചില്‍ തിരയില്‍പെട്ട് മരിച്ചത്. എഴുപുന്ന മുണ്ടുപറമ്പിൽ മധുവിൻ്റെ മകൻ ആശിഷ് (18) ആണ് ചെല്ലാനത്ത് അപകടത്തില്‍ മരിച്ചത്. ചങ്ങനാശേരി സ്വദേശി അനൂപി (25)നെ ഗുരുതരാവസ്ഥയില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് രണ്ട് അപകടങ്ങളും ഉണ്ടായത്.
തുറവൂരിലെ സാരഥി ഇലക്ട്രിക്കല്‍സിലെ ജീവനക്കാരായ ആകാശും ആനന്ദും അനൂപും ശ്രീരാജും ഒന്നിച്ച് വാടകയ്ക്ക് താമസിക്കുകയാണ്. ഞായറാഴ്ച വൈകിട്ട് 5.45 നാണ് നാലുപേരും അന്ധകാരനഴി ബീച്ചിലെത്തിയത്. ബീച്ചില്‍ നിന്ന് തെക്കുമാറി ശ്രീരാജ് ഒഴികെയുള്ള മൂന്നു പേരും കുളിക്കാനിറങ്ങുകയും തിരയില്‍പ്പെടുകയുമായിരുന്നു. ശ്രീരാജ് ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് ബീച്ചിലുണ്ടായിരുന്നവരും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.
Also Read-Murder | പ്രവാസിയായ യുവാവിനെ നാട്ടിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
ആകാശിനെയാണ് ആദ്യം കരയ്ക്കെത്തിച്ചത്. വിവരമറിയിച്ചതിനെത്തുടര്‍ന്ന് പട്ടണക്കാട് സി.ഐ. ആര്.എസ്.ബിജു, എസ്.ഐ.മിഥുന്‍രാജ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി. അല്പസമയത്തിനു ശേഷം ആനന്ദിനെയും അനൂപിനെയും കിട്ടി. മൂന്ന് പേരെയും തുറവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ആകാശും ആനന്ദും മരിച്ചു. ഗുരുതരാവസ്ഥയിലുള്ള അനൂപിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഏഴ് പേരടങ്ങുന്ന സംഘമാണ് ചെല്ലാനത്ത് കടലിൽ കുളിക്കാനിറങ്ങിയത്. തിരയിൽപെട്ട ആശിഷിനെ രക്ഷപ്പെടുത്തി തുറവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.