നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • കാവലിലെ മുട്ടുകാല് കേറ്റിയുള്ള ആ ചവിട്ട് ഓർമിപ്പിക്കുന്നതെന്ത്? സുരേഷ് ഗോപി പറയുന്നു, വെയ്റ്റ്!

    കാവലിലെ മുട്ടുകാല് കേറ്റിയുള്ള ആ ചവിട്ട് ഓർമിപ്പിക്കുന്നതെന്ത്? സുരേഷ് ഗോപി പറയുന്നു, വെയ്റ്റ്!

    സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ചുവടെ ചിത്രത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ട് നിരവധി കമന്‍റുകളും വരുന്നുണ്ട്.

    suresh gopi kaaval

    suresh gopi kaaval

    • Share this:
      നീണ്ട ഇടവേളയ്ക്കുശേഷം ആക്ഷൻ ഹീറോ ഗെറ്റപ്പിൽ സുരേഷ് ഗോപി. യൂണിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥന്‍റെ നെഞ്ചിലേക്ക് സുരേഷ് ഗോപിയുടെ കഥാപാത്രം കാൽമുട്ട് ഉയർത്തി ഭിത്തിയോട് ചേർത്തുനിർത്തിയുള്ള ചിത്രമാണ് പുറത്തുവന്നത്. ലൂസിഫർ എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രവും സമാനമായ രീതിയിൽ പൊലീസ് ഉദ്യോഗസ്ഥനെ നേരിടുന്നത് സംബന്ധിച്ച പരാമർശം ഫേസ്ബുക്ക് പോസ്റ്റിൽ ചർച്ചയാകുന്നുണ്ട്. നിരവധി കമന്‍റുകളാണ് ഇത്തരത്തിൽ വരുന്നത്. നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന കാവൽ എന്ന ചിത്രത്തിലെ ഒരു ലൊക്കേഷൻ സ്റ്റിൽ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ചുവടെ ചിത്രത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ട് നിരവധി കമന്‍റുകളും വരുന്നുണ്ട്. കാലെടുത്തു കഴിഞ്ഞ ശേഷമുള്ള ഡയലോഗ് കേൾക്കാൻ കൊതിയാകുന്നുവെന്ന ഒരു ആരാധകന്‍റെ കമന്‍റിന് സുരേഷ് ഗോപി മറുപടിയും നൽകി. വെയ്റ്റ് എന്നാണ് താരം മറുപടി നൽകിയത്.

      ഇത് ലൂസിഫറിന്റെ കോപ്പിയാണെന്നും സീൻ ഒഴിവാക്കണമെന്നും ഒരാൾ കമന്റ് ബോക്സിൽ കുറിച്ചു. എന്നാൽ ഇതിന് മറുപടിയുമായി സുരേഷ് ഗോപി രംഗത്തെത്തി. 'ഒരിക്കലുമല്ല... ഇത് 2001ൽ പുറത്തിറങ്ങിയ രണ്ടാംഭാവം എന്ന ചിത്രത്തിൽ നിന്ന് മാറ്റം വരുത്തിയതാണ്. സുരേഷ് ഗോപി കുറിച്ചു

      'കസബ'യ്ക്ക് ശേഷം നിതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന കാവൽ എന്ന ചിത്രത്തിന്‍റെ സ്റ്റിൽ ആണ് സുരേഷ് ഗോപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി പുറത്തുവന്നത്. സുരേഷ് ഗോപിയുടെ കഥാപാത്രം പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുന്ന രംഗമാണ് പുറത്തുവന്നത്. ഒരു ആശുപത്രിയുടെ ഉൾവശം പശ്ചാത്തലമായ ചിത്രത്തിൽ മുണ്ടും ഷർട്ടുമാണ് സുരേഷ് ഗോപിയുടെ വേഷം. സുരേഷ് ഗോപിക്ക് പിന്നാലെ സംവിധായകനും നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരും ഈ ചിത്രം ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്. "സത്യം തെളിയുന്നതുവരെ, കുടുംബത്തിനും, നിങ്ങൾക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട്. "- എന്ന സംഭാഷണവും ഫേസ്ബുക്ക് പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.

      നേരത്തെ ലൂസിഫർ എന്ന ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രം പൊലീസ് ഉദ്യോഗസ്ഥന്‍റെ നെഞ്ചത്ത് ചവിട്ടുന്ന സീൻ ഏറെ വൈറലായിരുന്നു. അറസ്റ്റ് ചെയ്യാൻ എത്തുന്ന പൊലീസ് ഉദ്യോഗസ്ഥൻ, അദ്ദേഹം നടത്തുന്ന അനാഥാലയത്തിലെ കുട്ടിയെ പിടിച്ചുതള്ളുമ്പോഴാണ് സ്റ്റീഫൻ പൊലീസിനുനേരെ തിരിയുന്നത്. 'എന്‍റെ പിള്ളേരെ തൊടുന്നോടാ'- എന്ന തകർപ്പൻ ഡയലോഗിനൊപ്പമായിരുന്നു മോഹൻലാലിന്‍റെ ചടുലമായ ആക്ഷൻ രംഗം. ഈ രംഗത്തിനെതിരെ കേരള പൊലീസ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു. സമാന രീതിയിൽ പൊലീസ് ഉദ്യോഗസ്ഥന്‍റെ നെഞ്ചിൽ കാൽവെക്കുന്ന രംഗമാണ് കാവൽ എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ കഥാപാത്രം ചെയ്തിരിക്കുന്നത്.

      നിങ്ങൾക്കതിന് വയ്യെങ്കിൽ പണം തിരികെ നൽകണം; തൃഷയ്ക്കെതിരെ നിർമാതാവ്

      'കസബ'യുടെ നിർമാതാവ് ജോബി ജോർജ് തന്നെയാണ് കാവൽ എന്ന ചിത്രവും നിർമിക്കുന്നത്. സുരേഷ് ഗോപിക്ക് പുറമെ സുപ്രധാന വേഷത്തിൽ ലാലും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സയ ഡേവിഡ്, മുത്തുമണി, ഐ.എം വിജയൻ, സുജിത്ത് ശങ്കർ, അലൻയിയർ, കണ്ണൻ രാജൻ പി ദേവ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. നിഖിൽ എസ്. പ്രവീൺ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
      First published:
      )}