• HOME
 • »
 • NEWS
 • »
 • film
 • »
 • Akshay Kumar | ആരാധകര്‍ വട്ടം കറക്കി ; പാന്‍മസാല പരസ്യത്തില്‍ നിന്ന് പിന്മാറി അക്ഷയ് കുമാര്‍

Akshay Kumar | ആരാധകര്‍ വട്ടം കറക്കി ; പാന്‍മസാല പരസ്യത്തില്‍ നിന്ന് പിന്മാറി അക്ഷയ് കുമാര്‍

പാൻമസാല പരസ്യത്തിൽ അഭിനയിച്ചതിനു ലഭിച്ച തുക മാനുഷികമായൊരു കാര്യത്തിന് ചെലവിടുമെന്നും നടൻ ഉറപ്പു നൽകി.

അക്ഷയ് കുമാർ

അക്ഷയ് കുമാർ

 • Last Updated :
 • Share this:
  മുംബൈ : പാൻമസാലയുടെ പരസ്യത്തിലഭിനയിച്ചതിന് ആരാധകരോട് മാപ്പു ചോദിച്ച് നടൻ അക്ഷയ് കുമാർ. ഭാവിയിൽ പുകയില വസ്തുക്കളുടെ പ്രചാരണത്തിനിറങ്ങില്ലെന്നും നിലവില്‍ സംപ്രേക്ഷണം ചെയ്യുന്ന പരസ്യങ്ങളുടെ കരാർ കാലാവധി കഴിഞ്ഞാൽ പിൻമാറുമെന്നും അക്ഷയ് വ്യക്തമാക്കി.

  ഒരിക്കലും പുകയില ഉൽപന്നങ്ങളുടെ പരസ്യചിത്രങ്ങളിൽ അഭിനയിക്കില്ലെന്ന നടന്റെ പഴയകാല അഭിമുഖം എടുത്തുകാട്ടി സമൂഹമാധ്യമങ്ങളിലുയർന്ന വിമർശനമാണ് അക്ഷയ് തീരുമാനം മാറ്റാൻ കാരണം. പാൻമസാല പരസ്യത്തിൽ അഭിനയിച്ചതിനു ലഭിച്ച തുക മാനുഷികമായൊരു കാര്യത്തിന് ചെലവിടുമെന്നും നടൻ ഉറപ്പു നൽകി.

  Also Read- പ്രതിഫലമായി വാഗ്ദാനം ചെയ്തത് കോടികള്‍; പുകയില പരസ്യത്തിനോട് 'നോ'പറഞ്ഞ് അല്ലു അര്‍ജുന്‍

  നേരത്തെ ബോളിവുഡിന്‍റെ ബിഗ് ബി അമിതാഭ് ബച്ചനും സമാനമായ രീതിയിൽ പാൻമസാല പരസ്യത്തിൽ നിന്ന് പിൻമാറിയിരുന്നു. പരസ്യത്തിൽ അഭിനയിച്ചതിനു വാങ്ങിയ തുക ബച്ചൻ മടക്കി നൽകി.
  സിനിമയ്ക്ക് നിര്‍മ്മിച്ച വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയ നടന്‍ സൂര്യ 'റിയല്‍ ഹീറോ' എന്ന് സോഷ്യല്‍ മീഡിയ


  പുതിയ സിനിമയ്ക്കു വേണ്ടി നിര്‍മ്മിച്ച വീടുകള്‍ മത്സ്യത്തൊഴിലാള്‍ക്ക് നല്‍കി നടന്‍ സൂര്യ(Actor Suriya). ബാല(Bala) സംവിധാനം ചെയ്യുന്ന 'സൂര്യ 41'(Suriya 41) എന്ന ചിത്രത്തിനായി നിര്‍മ്മിച്ച വീടുകളാണ് മത്സ്യത്തൊഴിലാളികള്‍ക്ക് വിട്ടു നല്‍കുകയയാിരുന്നു. വീടില്ലാത്ത മത്സ്യത്തൊഴിലാളികളെ കണ്ടെത്തി അവര്‍ക്ക് വീടുകള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

  Also Read- എന്നോട് ക്ഷമിക്കൂ, ആ പണം മുഴുവൻ സമൂഹ നന്മയ്ക്ക് ഉപയോഗിക്കും; മാപ്പ് പറഞ്ഞ് അക്ഷയ് കുമാർ

  കടലിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിനായി കന്യാകുമാരിയില്‍ വലിയ ഗ്രാമം തന്നെ നിര്‍മ്മിച്ചിരുന്നു. സെറ്റില്‍ നിര്‍മ്മിച്ച വീടുകള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യമായി നല്‍കാന്‍ സൂര്യ തന്നെയാണ് തീരുമാനിച്ചത്. അതേസമയം സൂര്യയുടെ തീരുമാനത്തെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തി.

  യഥാര്‍ഥ ഹീറോയെന്നാണ് സൂര്യയെ സോഷ്യല്‍ മീഡിയയില്‍ വിശേഷിപ്പിച്ചത്. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സൂര്യയുടെ പിതാവ് നടന്‍ ശിവകുമാര്‍ സ്ഥാപിച്ച അഗരം ഫൗണ്ടേഷനിലൂടെ നിരവധി സഹായങ്ങള്‍ സൂര്യ നല്‍കുന്നുണ്ട്.

  സ്കൂട്ടർ ഓടിച്ച് മഞ്ജു വാര്യർ, കൂടെ മറ്റുതാരങ്ങളും; 'ജാക്ക് ആൻഡ് ജിൽ' പോസ്റ്റർ മോഹൻലാൽ റിലീസ് ചെയ്തു


  സന്തോഷ് ശിവൻ (Santosh Sivan) സംവിധാനം നിർവഹിക്കുന്ന പുതിയ മലയാള ചലച്ചിത്രമായ ജാക്ക് ആൻഡ് ജില്ലിന്റെ (Jack and Jill) ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാലാണ് ഫസ്റ്റ്ലുക്ക് പുറത്തിറക്കിയത്. തന്റെ പ്രിയസുഹൃത്തിന് എല്ലാവിധ വിജയങ്ങളും നേർന്നുകൊണ്ടാണ് മോഹൻലാൽ പോസ്റ്റർ പങ്ക് വെച്ചിരിക്കുന്നത്. രസകരമായ ഒരു ചിത്രം എന്ന ഉറപ്പാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ നൽകിയിരിക്കുന്നത്.

  ഒരു ദേവിയുടെ ഗെറ്റപ്പിൽ സ്‌കൂട്ടർ ഓടിക്കുന്ന മഞ്ജു വാര്യരെയാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിൽ കാണുവാൻ സാധിക്കുന്നത്. ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം. പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ് സയൻസ് ഫിക്ഷൻ കോമഡി ഗണത്തിൽപ്പെടുന്ന ചിത്രമായ ജാക്ക് ആൻഡ് ജിൽ നിർമ്മിച്ചിരിക്കുന്നത്.

  മഞ്ജു വാര്യർ നായികയാകുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, കാളിദാസ് ജയറാം, അജു വർഗീസ്, സേതുലക്ഷ്‌മി, ഷായ്‌ലി കിഷൻ, എസ്തർ അനിൽ തുടങ്ങിയ മികച്ചൊരു താരനിര അണിനിരക്കുന്നുമുണ്ട്. മെയ് 20ന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. ജോയ് മൂവി പ്രോഡക്ഷൻസാണ് ചിത്രം തിയറ്ററുകളിൽ വിതരണത്തിന് എത്തിക്കുന്നത്.
  Published by:Arun krishna
  First published: