നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • കാക്കേം പോയി പ്ലേറ്റും പോയി; ജനതാകർഫ്യൂവിന് കട്ടസപ്പോർട്ടുമായി നടൻ അക്ഷയ് രാധാകൃഷ്ണൻ

  കാക്കേം പോയി പ്ലേറ്റും പോയി; ജനതാകർഫ്യൂവിന് കട്ടസപ്പോർട്ടുമായി നടൻ അക്ഷയ് രാധാകൃഷ്ണൻ

  Akshay Radhakrishnan comes up with a new Instagram post supporting Janta curfew | ജനത കർഫ്യുവിനോടുള്ള നടൻ അക്ഷയ് രാധാകൃഷ്ണന്റെ പരിഹാസ രൂപേണയുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റ് ചർച്ചയായിരുന്നു

  അക്ഷയ് രാധാകൃഷ്ണൻ; ഇൻസ്റ്റാഗ്രാം പോസ്റ്റ്

  അക്ഷയ് രാധാകൃഷ്ണൻ; ഇൻസ്റ്റാഗ്രാം പോസ്റ്റ്

  • Share this:
   മാർച്ച് 22ന് രാവിലെ ഏഴു മുതൽ രാത്രി ഒൻപതു മണി വരെ ജനത കർഫ്യു ആചരിക്കുന്നതിന്റെ ഭാഗമായി അവശ്യസേവനങ്ങൾ നല്കുന്നവരോടുള്ള ആദരസൂചകമായി നന്ദി പ്രകാശനം ചെയ്യാൻ വീടുകളുടെ വാതിലിലോ ബാൽക്കണിയിലോ നിന്നും വൈകുന്നേരം അഞ്ചു മണിക്ക് കൈകളും പാത്രങ്ങളും തട്ടി അവരെ അനുമോദിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ശേഷം,  ജനത കർഫ്യുവിനോടുള്ള നടൻ അക്ഷയ് രാധാകൃഷ്ണന്റെ പരിഹാസ രൂപേണയുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റ് ചർച്ചയായിരുന്നു.

   പാത്രത്തിൽ കൊട്ടിയ ശേഷം കാക്കയെ വിളിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം അക്ഷയ് പോസ്റ്റ് ചെയ്തിരുന്നു. എന്നാലിപ്പോൾ ജനത കർഫ്യുവിനെ അനുകൂലിച്ചുകൊണ്ട് അക്ഷയ് പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ്.

   "നമുക്കും നമ്മുടെ നാടിനു വേണ്ടിയും രാപ്പകൽ കഷ്‌ടപ്പെടുന്ന ചില നല്ല മനുഷ്യർക്ക് വേണ്ടിയെങ്കിലും നാളത്തെ ദിവസം നമുക്ക് വീട്ടിൽ തന്നെയിരിക്കാം. #isupportjantacurfew. പിന്നെ ഒരു കാര്യം, കേവലം ഒരു പാത്രം കൊട്ടലിൽ ഒതുക്കാതെ അവർക്ക് കുറച്ച് ശമ്പളം കൂട്ടിക്കൊടുക്കുന്ന പദ്ധതികൾ കൊണ്ട് വന്നിരുന്നെങ്കിൽ അവർക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം അത് തന്നെയായിരിക്കും. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ പൊറുക്കണം."

   കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോ എടുത്തുമാറ്റിയിട്ടുണ്ട്. പതിനെട്ടാം പടി എന്ന സിനിമയിലെ മുഖ്യകഥാപാത്രങ്ങളിൽ ഒന്ന് കൈകാര്യം ചെയ്തത് അക്ഷയ് ആണ്.    
   View this post on Instagram
    

   #isupportjantacurfew #stayathomemom #stayhealthy


   A post shared by Akshay Radhakrishnan (@akshay_radhakrishnan) on
   First published:
   )}