HOME » NEWS » Film » ACTOR AND DIRECTOR LAL SHARES HIS MEMORIES OF GODFATHER MOVIE

‘ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്’; ഗോഡ്ഫാദർ സിനിമയുടെ ഓർമ പങ്കുവെച്ച് നടനും സംവിധായകനുമായ ലാൽ

ഗോഡ്ഫാദർ 405 ദിവസങ്ങൾ തീയറ്ററിൽ പ്രദർശിപ്പിച്ചതിന്റെ മൊമെന്റോയാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: June 12, 2021, 5:42 PM IST
‘ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്’; ഗോഡ്ഫാദർ സിനിമയുടെ ഓർമ പങ്കുവെച്ച് നടനും സംവിധായകനുമായ ലാൽ
News18 Malayalam
  • Share this:
തിരുവനന്തപുരം: നടൻ, സംവിധായകൻ, നിർമാതാവ് എന്നിങ്ങനെ സിനിമയിലെ സമസ്ത മേഖലയിലും കഴിവുതെളിയിച്ചയാളാണ് ലാൽ. മലയാളത്തെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായ 'ഗോഡ്ഫാദർ' എന്ന സിനിമയുടെ ഓർമകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. ഫേസ്ബുക്കിലൂടെയാണ് ലാൽ ചിത്രത്തെക്കുറിച്ചുള്ള ഓർമ പങ്കുവെച്ചിരിക്കുന്നത്.

Also Read- മുടക്കുമുതൽ 350 കോടി, പ്രഭാസിന്റെ രാധേശ്യാം വിറ്റു പോയത് അതിലും വലിയ തുകയ്ക്കോ?

ഗോഡ്ഫാദർ 405 ദിവസങ്ങൾ തീയറ്ററിൽ പ്രദർശിപ്പിച്ചതിന്റെ മൊമെന്റോയാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. കൂടെ ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്’ എന്ന കുറിപ്പും അദ്ദേഹം പങ്കുവെച്ചിരിക്കുന്നു.

Also Read- ചോരത്തുള്ളികൾ പോലും വി.എഫ്.എക്സ് സൃഷ്‌ടി; 'ദി പ്രീസ്റ്റിലെ' വിഷ്വൽ എഫെക്ക്ട്സ് വീഡിയോ

1991ൽ പുറത്തിറങ്ങിയ സൂപ്പർ മെഗാഹിറ്റ് ചിത്രമായ ഗോഡ്ഫാദർ സിദ്ദിഖും ലാലും ചേർന്നാണ് സംവിധാനം ചെയ്തത്. മലയാള സിനിമയിലെ തന്നെ ഏറ്റവും അധികം ദിവസം തീയറ്ററിൽ പ്രദർശിപ്പിച്ച ചിത്രമാണ് ഗോഡ്ഫാദർ. ആ വർഷത്തെ ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും സിനിമ കരസ്ഥമാക്കിയിരുന്നു.

Also Read- ''അനാവശ്യമായി എന്നെ പ്രോത്സാഹിപ്പിച്ച് പലതവണ കുഴിയിൽ ചാടിച്ചവനാ നീ'; വ്യത്യസ്തമായ പിറന്നാൾ ആശംസയുമായി നടൻ ഉണ്ണി മുകുന്ദൻ





Also Read- Maya | നാല് സിനിമകൾ വിളക്കിച്ചേർത്ത ഹ്രസ്വചിത്രം; അനി ഐ.വി. ശശിയുടെ 'മായ' റിലീസ് ചെയ്തു

മുകേഷും കനകയും നായിക- നായകന്മാരായ ചിത്രത്തിൽ നാടകാചാര്യൻ എൻ എൻ പിള്ള, ഫിലോമിന, തിലകൻ, ജഗദീഷ്, ഇന്നസെന്റ്, കെപിഎസി ലളിത, ശങ്കരാടി തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിനിമയിലെ എവർ ഗ്രീൻ കോമഡി സീനുകൾ ഇന്നും മലയാളികൾക്ക് കാണാപാഠമാണ്.

Also Read- Chackochan Challenge | 'ആന്റിനയ്ക്കും' 'പ്രാണിക്കും' പിറന്നാൾ ആശംസിച്ചു; ചാക്കോച്ചൻ ചലഞ്ചിന്റെ മൂന്നാം ദിവസം സംഭവബഹുലം

ധനുഷ് നായകനായ കർണൻ എന്ന തമിഴ് ചിത്രമാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ലാൽ അഭിനയിച്ച സിനിമ. യമരാജ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം കർണനിൽ അവതരിപ്പിച്ചത്. തകർപ്പൻ പ്രകടനത്തിലൂടെ ആരാധകരെ അദ്ഭുതപ്പെടുത്തുകയാണ് ലാൽ ചിത്രത്തിൽ. പരിയേറും പെരുമാള്‍ എന്ന സിനിമയ്ക്ക് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്ത കർണനില്‍ രജിഷ വിജയനാണ് നായിക. ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
Published by: Rajesh V
First published: June 12, 2021, 5:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories